ആപ്പിൾ ഐഫോൺ ഇന്ത്യയിൽ ഉൽപാദിപ്പിച്ചാൽ ഉണ്ടാകുന്ന 6 നേട്ടങ്ങൾ

By: Midhun Mohan

കഴിഞ്ഞവർഷം ആപ്പിൾ CEO ടിം കൂക്ക് ഇന്ത്യ സന്ദർശിച്ചപ്പോൾ ആപ്പിൾ ഐഫോണുകൾ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ചവർ ആലോചിക്കുന്നതായി പറഞ്ഞിരുന്നു. ആ വാർത്തയുടെ ചുവടുപിടിച്ചു ഇന്നിപ്പോൾ കൂടുതൽ കാര്യങ്ങളാണ് പുറത്തു വരുന്നത്.

ആപ്പിൾ ഐഫോണുകൾ ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ പദ്ധതി

ബംഗളുരുവിൽ പുതിയ പ്ലാന്റ് തുടങ്ങാൻ ആപ്പിൾ പദ്ധതിയിടുന്നതായാണ് പുതുതായി പുറത്തുവരുന്ന വാർത്തകൾ. ഇതിനായി ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരുന്നതുമായും അറിയുന്നു.

ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

ഇന്ത്യയിൽ വിതരണക്കാരുടെ സഹായത്തോടെയാണ് ഇപ്പോൾ ആപ്പിൾ പ്രവർത്തിക്കുന്നത്. കൂടുതൽ ആവശ്യക്കാരുള്ളതിനാൽ ഇന്ത്യയിൽ ഉൽപാദനം തുടങ്ങാൻ ആപ്പിളിനുമേൽ സമ്മർദ്ദമുണ്ട്.

ആപ്പിളിന്റെ എതിരാളിയായ സാംസങിന് ഇന്ത്യയിൽ നിർമ്മാണപ്ലാന്റ് ഉണ്ട്. ഇവരുടെ ചുവടു പിടിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ചൈനയിൽ ഫോക്സ്കോൺ കമ്പനിയുമായി പ്രവർത്തിച്ചാണ് ആപ്പിൾ ഇപ്പോൾ നിർമ്മാണം നടത്തുന്നത്. ഇത് കൂടാതെ ആപ്പിളിന് ചൈനയിൽ മറ്റു സംരഭകരുമുണ്ട്.

വമ്പന്‍ എക്‌ച്ചേഞ്ച് ഓഫറുമായി കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്ത്യയിൽ ആപ്പിൾ ഐഫോണുകൾ ഉൽപാദനം ആരംഭിച്ചാൽ ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആപ്പിൾ സ്റ്റോർ ഇന്ത്യയിൽ എന്ന ആരാധകരുടെ സ്വപ്നം ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടും.

ആപ്പിൾ പ്ലാന്റ് ഇവിടെ ആരംഭിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ നമുക്കൊന്ന് നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിൾ ഐഫോണുകളുടെ വിലകുറയുമെന്നതിൽ സംശയം വേണ്ട

രാജ്യത്തെ ഏറ്റവും വിലകൂടിയ ഫോണുകളിൽ ഒന്നാണ് ഐഫോൺ. ഐഫോൺ സ്വന്തമാക്കുക എന്നത് ഒരു സ്റ്റാറ്റസ്സിന്റെ ഭാഗമാണിപ്പോൾ. പഴയ മോഡലുകൾക്കും പ്രിയമേറെയാണ്. ഇന്ത്യയിൽ ഐഫോണിന്റെ വില കൂടാൻ കാരണം അതിന്റെ ഇറക്കുമതി തീരുവയാണ്.

ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നുമാണ് ഫോണുകൾ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെട്ടാൽ ഇറക്കുമതിത്തീരുവ കുറച്ചുള്ള വിലമാത്രമേ ഫോണിന് വരുകയുള്ളു. ഇത് വില ഒരുപാട് കുറയുവാൻ ഇടയാക്കും.

ഫോണിന്റെ ലഭ്യത വർദ്ധിക്കും

ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടാത്തതിനാൽ ഐഫോണിന്റെ ലഭ്യത വിതരണക്കാരെയും ഓൺലൈൻ വിതരണക്കാരെയും ആശ്രയിച്ചാണിരിക്കുന്നത്. രാജ്യത്തിന്റെ പലയിടത്തും ഇത് ലഭ്യമാകണമെന്നില്ല. അംഗീകൃത വ്യാപാരികളുടെ കുറവും ഇപ്പോളുണ്ട്. ഫോൺ കേടുവന്നാൽ അത് നേരെയാക്കാനുള്ള താമസവും ഇപ്പോളുണ്ട്. ഇതെല്ലം ഇന്ത്യയിൽ ഉൽപാദനം ആരംഭിക്കുന്നതോടെ പരിഹരിക്കാൻ സാധിക്കും.

നീണ്ട വരിയിൽ നിൽക്കാതെ ഫോൺ സ്വന്തമാക്കാം

ആപ്പിൾ ഫോൺ ഇന്ത്യയിൽ റിലീസ് ചെയ്‌താൽ ക്രോമ പോലുള്ള വിതരണക്കാരുടെ സ്റ്റോറിന് മുൻപിൽ നീണ്ടവരി പതിവാണ്. ഇന്ത്യയിൽ ഉൽപാദനം തുടങ്ങിയാൽ രാജ്യത്തിന്റെ പല ഭാഗത്തും കമ്പനിക്ക് സ്റ്റോറുകൾ തുറക്കാനാകും. ഇത് വഴി പെട്ടെന്ന് തന്നെ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ഷോപ്പിംഗ് സമയം ലാഭിക്കാം

ആപ്പിൾ ഫോൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് ഇന്ത്യയിലെത്താൻ മാസങ്ങളെടുക്കും. ലോകത്തിന്റെ മറ്റിടങ്ങളിൽ വില്പന കഴിഞ്ഞാണ് ഫോണുകൾ ഇന്ത്യയിലെത്തുന്നത്.

ഇത് ഫോൺ ലഭിക്കാനുള്ള കാലതാമസത്തിനിടയാക്കും. ഇന്ത്യയിൽ ഫോൺ ഉൽപാദിപ്പിക്കപ്പെട്ടാൽ ഉടൻ തന്നെ നമുക്ക് ഫോണുകൾ ലഭിച്ചു തുടങ്ങും.

 

രാജ്യാന്തര പർച്ചേസുകളുടെ ആവശ്യമില്ല

ആളുകൾ മറ്റു രാജ്യങ്ങളിൽ നിന്ന് ഐഫോൺ വാങ്ങുന്നത് സാധാരണയാണ്. പെട്ടെന്ന് ലഭിക്കുന്നതും ഇന്ത്യയിലേക്കാൾ അവിടെ വില കുറഞ്ഞവയുമാണ് മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഐഫോണുകൾ. ഇത് ആളുകളെ അവിടെ നിന്ന് ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇങ്ങനെ വാങ്ങുന്ന ഫോണുകൾക്ക് വാറണ്ടി ലഭ്യമല്ല. ഇന്ത്യയിൽ ഫോണുകൾ ലഭ്യമായാൽ ഇത്തരം രാജ്യാന്തര പർച്ചേസുകൾ കുറയുന്നു.

നേട്ടം ഉപഭോക്താവിന് മാത്രമല്ല

ഇതിലൂടെ ഉപഭോക്താവിന് മാത്രമല്ല ആപ്പിളിനും ഒരുപാട് നേട്ടങ്ങളുണ്ട്. ഇറക്കുമതി തീരുവകളും മറ്റു ടാക്സുകളും പിന്നീട് കമ്പനിക്ക് അടയ്‌ക്കേണ്ടി വരില്ല. ഷിപ്പിംഗ് ചിലവുകൾ ആപ്പിളിന് കുറയ്ക്കാനും സാധിക്കും. വിലക്കുറവിൽ ഫോൺ വിറ്റാലും കമ്പനിക്ക് നല്ല ലാഭം ഇന്ത്യയിൽ നിന്നുണ്ടാകും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple is rumored to make iPhones in India and here are some things that we can expect to see then. Read more..

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot