Home
Mobile

ആപ്പിൾ ഐഫോൺ എസ്ഇ 2020 ഉടൻ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും

ആപ്പിൾ ഐഫോൺ എസ്ഇ 2020 ഒടുവിൽ ഇന്ത്യൻ വിപണിയിലെത്തുന്നു. ഈ ഏറ്റവും പുതിയ ആപ്പിൾ ഐഫോണിനെക്കുറിച്ചുള്ള ടീസർ ഫ്ലിപ്പ്കാർട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ഐഫോൺ എസ്ഇ 2020 പ്ലാറ്റ്‌ഫോമിലേക്ക് "കമിങ് സൂൺ" എന്ന് ഈ ടീസർ ചിത്രം അവകാശപ്പെടുന്നു. കൂടാതെ ഇത് വാങ്ങുന്നവർക്ക് അപ്‌ഡേറ്റുകൾ‌ക്കായി സൈൻ‌ അപ്പ് ചെയ്യാൻ‌ കഴിയുന്ന "നോട്ടിഫൈ മി" ബട്ടണും ഈ ഇമേജിൽ‌ കാണിക്കുന്നു.

ഐഫോൺ എസ്ഇ 2020

ഐഫോൺ എസ്ഇ 2020

കമ്പനി ഈ സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ പ്രഖ്യപനം. എസ്ഇ 2020 ന്റെ വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളും ഇന്ത്യയിൽ വരുന്ന വിലയും ആപ്പിൾ ഇതിനകം പ്രഖ്യാപിച്ചു. ഐഫോൺ എസ്ഇ ഒരു വിലകുറഞ്ഞ ആപ്പിൾ ഡിവൈസ് ആയിരിക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. സ്മാർട്ട്‌ഫോണിനായുള്ള ടീസർ ചിത്രം "മൊബൈൽസ്" വിഭാഗത്തിലെ ഫ്ലിപ്പ്കാർട്ട് മൊബൈൽ അപ്ലിക്കേഷനിൽ പ്രത്യക്ഷപ്പെട്ടു.

ഐഫോൺ എസ്ഇ 2020 സ്മാർട്ട്‌ഫോൺ

ഐഫോൺ എസ്ഇ 2020 സ്മാർട്ട്‌ഫോൺ

വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിനായുള്ള ഈ ടീസർ ചിത്രം ഐഫോൺ എസ്ഇ 2020 ഒരു ഫ്ലിപ്പ്കാർട്ട് അദ്വിതീയ ഉൽപ്പന്നമാണെന്ന് സൂചിപ്പിച്ചു. എന്നാൽ മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകില്ല എന്ന സൂചനയും ഉണ്ട്. ഐഫോൺ 11 സീരീസിൽ നമ്മൾ കണ്ട ലൈൻ ഹാർഡ്‌വെയറിന്റെ മുകളിൽ ഐഫോൺ എസ്ഇ 2020 വരുന്നു. 64 ജിബി സ്റ്റോറേജ് വേരിയന്റിന് 42,500 രൂപയും 128 ജിബി 47,800 രൂപയ്ക്കും 256 ജിബി വേരിയന്റിന് 58,300 രൂപയ്ക്കും വിലയുണ്ട്. ഈ ഫോൺ റെഡ്, ബ്ലാക്ക്, വൈറ്റ് എന്നി നിറങ്ങൾ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഐഫോൺ എസ്ഇ 2020 സവിശേഷതകൾ

ഐഫോൺ എസ്ഇ 2020 സവിശേഷതകൾ

ഐഫോൺ എസ്ഇയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ കോംപാക്റ്റ് ഡിസൈനാണ്. ഡോൾബി അറ്റ്മോസ്, എച്ച്ഡിആർ 10 പ്ലേബാക്ക് എന്നിവയ്ക്ക് സപ്പോർട്ടുള്ള 4.7 ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്പ്ലേയും ഈ ഐഫോണിലുണ്ട്. 3 ഡി ടച്ചിനെ മിമിക് ചെയ്യുന്ന ക്വിക്ക് ആക്ഷൻസിനായി ഫോണിൽ ഒരു ഹപ്‌റ്റിക് ടച്ചും നൽകിയിട്ടുണ്ട്. ഡിസൈനിലും ലുക്സിലും ഐഫോൺ എസ്ഇ ഐഫോൺ 8 പോലെ തന്നെയാണ് ഉള്ളത്. ഓൾ-ഗ്ലാസ് യൂണിബോഡി ഡിസൈൻ, വയർലെസ് ചാർജിംഗ്, വാട്ടർ റെസിസ്റ്റൻസ് (ഐപി 67) പോലുള്ള സവിശേഷതകൾ ഈ ഐഫോൺവാഗ്ദാനം ചെയ്യുന്നു.

എ 13 ബയോണിക് ചിപ്‌സെറ്റാണ്

എ 13 ബയോണിക് ചിപ്‌സെറ്റാണ്

ഐഫോൺ എക്സ്ആർ, ഐഫോൺ 11 പോലുള്ളവിൽ നൽകിയിട്ടുള്ള ഫെയ്‌സ് ഐഡിക്ക് പകരം ഐഫോൺ 8ന് സമാനമായി സാപ്പെയർ ക്രിസ്റ്റൽ ഉപയോഗിച്ച് നിർമ്മിച്ച ഫിസിക്കൽ ടച്ച് ഐഡിയും പുതിയ ഐഫോൺ എസ്ഇയിൽ നൽകിയിട്ടുണ്ട്. ഐഫോൺ എസ്ഇ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ മാത്രമല്ല മറിച്ച് ഏറ്റവും കരുത്തുള്ള ഐഫോണുകളിൽ ഒന്ന് കൂടുയാണ്. ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് തുടങ്ങിയ ഡിവൈസുകൾക്ക് കരുത്ത് നൽകുന്ന അതേ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ എസ്ഇയിലും ഉപയോഗിച്ചിട്ടുള്ളത്. ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയും ഇത് തന്നെയാണ്.

എയിറ്റ് കോർ ന്യൂറൽ എഞ്ചിൻ

എയിറ്റ് കോർ ന്യൂറൽ എഞ്ചിൻ

എയിറ്റ് കോർ ന്യൂറൽ എഞ്ചിൻ ഉള്ള സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ പ്രോസസ്സറുകളിൽ ഒന്നാണ് എ 13 ബയോണിക്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഐഫോൺ എസ്ഇ വൈ-ഫൈ 6 സപ്പോർട്ടോടെയാണ് വരുന്നത്. ഇത് കൂടാതെ ഡ്യൂവൽ സിം സപ്പോർട്ടും (ഇ-സിം + ഫിസിക്കൽ സിം) ഈ ഐഫോണിൽ ലഭ്യമാണ്. 60 എഫ്പി‌എസിൽ 4 കെ വീഡിയോ റെക്കോർഡിംഗിങ് സപ്പോർട്ടുള്ള 12 എംപി എഫ് / 1.8 പ്രൈമറി ക്യാമറ (ഐഫോൺ എക്സ്ആർ പോലെ) ഡിവൈസിൽ നൽകിയിട്ടുണ്ട്.

ആപ്പിൾ ഐഫോൺ എസ്ഇ 2020 ഉടൻ ഫ്ലിപ്പ്കാർട്ടിൽ

ആപ്പിൾ ഐഫോൺ എസ്ഇ 2020 ഉടൻ ഫ്ലിപ്പ്കാർട്ടിൽ

കൂടാതെ പോർട്രെയിറ്റ് മോഡ്, പോർട്രെയിറ്റ് ഇഫക്റ്റ് തുടങ്ങിയ സവിശേഷതകളും ഐഫോൺ എസ്ഇയുടെ ക്യാമറ വാഗ്ദാനം ചെയ്യുന്നു. 1080p വീഡിയോ റെക്കോർഡിംഗും പോർട്രെയിറ്റ് മോഡും സപ്പോർട്ടുള്ള എഫ് / 2.2 അപ്പേർച്ചറുള്ള 7 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ആപ്പിൽ നൽകിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Apple iPhone SE 2020 is finally coming to the Indian market. A teaser image regarding the latest Apple iPhone device just went live on the Flipkart website. This teaser image claims that the iPhone SE 2020 is “Coming Soon” to the platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X