ആപ്പിള്‍ ഐഫോണ്‍ X പേടിഎം മോളില്‍ നിന്ന് വാങ്ങാം; വില 77888 രൂപ മുതല്‍

|

ആപ്പിള്‍ ഐഫോണ്‍ X വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത! പേടിഎമ്മിന്റെ ഇ-കൊമേഴ്‌സ് വിഭാഗമായ പേടിഎം മോളില്‍ നിന്ന് മികച്ച ആനുകൂല്യങ്ങളോടെ ഫോണ്‍ സ്വന്തമാക്കാം. 77888 രൂപ മുതലാണ് ഐഫോണ്‍ X-ന്റെ പേടിഎം മോളിലെ വില. ഇതിന് പുറമെ 10 ശതമാനം ക്യാഷ്ബാക്ക് നേടാനും ഇഎംഐ വ്യവസ്ഥയില്‍ ഫോണ്‍ സ്വന്തമാക്കാനും അവസരമുണ്ട്.

 
ആപ്പിള്‍ ഐഫോണ്‍ X പേടിഎം മോളില്‍ നിന്ന് വാങ്ങാം;  വില 77888 രൂപ മുതല്‍

ഐഫോണ്‍ X വിവിധ മോഡലുകളും വിലയും താഴെ കൊടുക്കുന്നു:

ഐഫോണ്‍ X 64 GB (സ്‌പെയ്‌സ് ഗ്രേ)

89888 രൂപയാണ് ഫോണിന്റെ വില. 12000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 77888 രൂപയ്ക്ക് ഐഫോണ്‍ X 64 സ്വന്തമാക്കാം.

ഐഫോണ്‍ X 64GB (സില്‍വര്‍)

നിലവില്‍ ഐഫോണ്‍ X 64GB സില്‍വറിന് വില 92690 രൂപയാണ്. പേടിഎം മോളില്‍ നിന്ന് വാങ്ങുമ്പോള്‍ ഇതിനും 12000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതോടെ ഫോണിന്റെ യഥാര്‍ത്ഥ വില 80690 രൂപയായി കുറയും.

ഐഫോണ്‍ X 256 GB (സ്‌പെയ്‌സ് ഗ്രേ)

ഐഫോണ്‍ X 256 GB മോഡലിനും പേടിഎം മോളില്‍ 12000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്. 100049 രൂപ വിലയുള്ള ഫോണ്‍ 88049 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇതോടെ ഉപഭോക്താക്കള്‍ക്ക് കൈവന്നിരിക്കുന്നത്.

ഐഫോണ്‍ X 256 GB (സില്‍വര്‍)

1,04,999 രൂപ വിലയുള്ള ഐഫോണ്‍ X 256 GB സില്‍വര്‍, 12000 രൂപ ക്യാഷ്ബാക്ക് ഉള്‍പ്പെടെ 92999 രൂപയ്ക്ക് പേടിഎം മോളില്‍ ലഭിക്കും.

Best Mobiles in India

Read more about:
English summary
Apple iPhone X available at Rs 77,888 onwards on Paytm Mall

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X