ആപ്പിള്‍ ഐഫോണിലെ രാജാവ് ഐഫോണ്‍ X തന്നെ!

Written By:

പുതിയ ഐഫോണുകളെ കാത്തിരിക്കുകയാണ് എല്ലാവരും. പുതിയ ഫോണുകളെ കുറിച്ച് ആപ്പിള്‍ പറയുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? പത്ത് വര്‍ഷം മുന്‍പ് അവതരിപ്പിച്ച ഐഫോണ്‍ ഇന്നു വരെയുളള ഐഫോണുകള്‍ക്ക് മാതൃകയാണെങ്കില്‍ ഇന്ന് അവതരിപ്പിച്ച ഐഫോണുകള്‍ ഇനിയുളള പത്തുവര്‍ഷത്തെ ഐഫോണുകള്‍ക്ക് മാതൃകയാണ് എന്നാണ്. കാരണം അത്രയേറെ പുതിയ സവിശേഷതകളാണ് ഈ പുതുതായി ഇറങ്ങിയ ഐഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ X, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8: അത്യാകര്‍ഷകമായ ഫോണുകള്‍!

ആപ്പിള്‍ ഐഫോണിലെ രാജാവ് ഐഫോണ്‍ X തന്നെ!

മൂന്ന് ഐഫോണുകളാണ് ഇന്നലെ അവതരിപ്പിച്ചത്, ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ X. ഐഫോണ്‍ X എന്ന് എഴുതിയാലും അത് വായിക്കുന്നത് ഐഫോണ്‍ 10 എന്നാണ്. ഇതു കൂടാതെ ആപ്പിള്‍ വാച്ചുകളും അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പിള്‍ ഐഫോണിലെ രാജാവ് ഐഫോണ്‍ X തന്നെ!

ഇവയില്‍ ഏറ്റവും പ്രധാനിയായി നില്‍ക്കുന്നത് ഐഫോണ്‍ X തന്നെയാണ്. ഒട്ടേറെ ആകര്‍ഷിക്കുന്ന സവിശേഷതകളാണ് ഐഫോണ്‍ Xല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഐഫോണ്‍ Xനെ കൂടുതല്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ

സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയാണ് ഐഫോണ്‍ Xന്റെ ഡിസ്‌പ്ലേയെ വിശേഷിപ്പിക്കുന്നത്. 5.8 ഇഞ്ച് സ്‌ക്രീന്‍ സൈസ്, OLED ടെക്‌നോളജിയില്‍ മികച്ച ഉപയോകൃത അനുഭവം നല്‍കുന്നു. സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയുടെ റസൊല്യൂഷന്‍ 2436X1125 പിക്‌സല്‍ ആണ്. ഇതു വരെ ഇറങ്ങിയതില്‍ ഒരു ഐഫോണിനും ഇല്ലാത്തത്ര റസൊല്യൂഷനാണ് ഐഫോണ്‍ Xല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ OLED ഡിസ്‌പ്ലേ ഉയര്‍ന്ന തെളിച്ചവും 1,000,000 to 1 കോണ്ട്രാസ്റ്റ് റേഷ്യോയും നല്‍കുന്നു. 3ഡി ടച്ചില്‍ ആണ് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ.

വോള്‍ട്ട് യുദ്ധം ആരംഭിച്ചു: അറിയേണ്ടതെല്ലാം?

ഏറ്റവും പുതിയ ഹാര്‍ഡ്‌വയര്‍

ആപ്പിള്‍ ഐഫോണ്‍ Xന് ഏറ്റവും പുതിയ A11 ബയോണിക് ഹാര്‍ഡ്‌വയര്‍ ആണ്. ആപ്പിള്‍ പറയുന്നത് ഇന്നു വരെ ഒരു കമ്പനിയും ഇത്തരം ഒരു ഹാര്‍ഡ്‌വയര്‍ ഒരു ഫോണിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്. A10 ചിപ്‌സെറ്റിനേക്കാളും 70% അധികം സ്പീഡ് കൂടുതലാണ് A11 ചിപ്‌സെറ്റ് എന്നാണ് കമ്പനി പറയുന്നത്. A11 പിന്തുണയ്ക്കുന്ന പുതിയ തലമുറ ഇമേജ് സിഗ്നല്‍ സംവിധാനം മെച്ചപ്പെട്ട സിഗ്നല്‍ പ്രോസസിങ്ങും വെളിച്ചം കുറഞ്ഞ ഇമേജുകളും കൂടാതെ കള്‍ട്ടി-ബാന്‍ഡ് നിയന്ത്രണവും നല്‍കുന്നു.

ക്യാമറ

ഐഫോണ്‍ X എത്തിയിരിക്കുന്നത് 12എംപി ഡ്യുവല്‍ ക്യാമറ സവിശേഷതകളോടെയാണ്. ഇതിന്റെ അപ്പര്‍ച്ചര്‍ f/1.8 വൈഡ്-ആങ്കിള്‍ ക്യാമറയിലും f/2.4 അപ്പര്‍ച്ചര്‍ ടെലിഫോട്ടോ ലെന്‍സിലുമാണ്. കുറഞ്ഞ ശബ്ദമുളള ഫോട്ടോകള്‍ക്ക് ക്യാമറ നല്‍കിയിരിക്കുന്നത് ക്വാഡ് LED ട്രൂ ടോണ്‍ ഫ്‌ളാഷ് ആണ്. പോര്‍ട്രറ്റ് മോഡിനെ പിന്തുണയ്ക്കുന്ന ഒരു വലിയ പോര്‍ട്രേറ്റ് മോഡ് സവിശേഷതയും ഈ ക്യാമറയില്‍ ഉണ്ട്, കൂടാതെ പോര്‍ട്രേറ്റിലെ ലൈറ്റ് മാറ്റാനും അനുവദിക്കുന്നു.

ഫേസ് ഐഡി

ഫേസ് ഐഡിയാണ് ഐഫോണ്‍ 8ലെ ഏറ്റവും വലിയ സവിശേഷത. അതായത് ഈ ഫോണ്‍ കൈയ്യില്‍ എടുക്കുമ്പോള്‍ അല്ലെങ്കില്‍ തൊടുമ്പോള്‍ തന്നെ ഫോണ്‍ ഓണ്‍ ആകും. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യണം എങ്കില്‍ നിങ്ങളുടെ മുഖത്തിനു നേരെ പിടിക്കണം. മുന്‍ ക്യാമറകളില്‍ ഉള്‍പ്പെടുത്തിയ ഇന്‍ഫ്രാറെഡ് സെന്‍സര്‍, ഫ്‌ളഡ് ഇലൂമിനേറ്റര്‍, ഡോഡ് പ്രൊജക്ടര്‍ ഇവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടൊപ്പം തന്നെ ഓണ്‍ ആയി പ്രവര്‍ത്തിച്ചു തുടങ്ങും. ആപ്പിളിന്റെ ഏറ്റവും വലിയ സാങ്കേതിക വിദ്യയാണ് ഇതെന്നു പറയുന്നു.

ഫോണ്‍ ഉടമയെ അത്രത്തോളം ആഴത്തില്‍ പഠിച്ചാണ് ഫോണ്‍ ചെയ്യുന്നത്. ഹെയര്‍ സ്‌റ്റെയില്‍ മാറ്റിയാലോ, താടി വച്ചാലോ, തൊപ്പി വച്ചാലോ ഇങ്ങനെ ഒന്നും ചെയ്താലും ഫോണ്‍ ഉടമയോ ഫോണ്‍ തിരിച്ചറിയാതിരിക്കില്ല. ഇതു കൂടാതെ ഫോണ്‍ ഉടമയുടെ മുഖം മൂടി വച്ചാലോ, ഫോട്ടോ ഉപയോഗിച്ചാലോ ഫോണ്‍ തുറക്കാന്‍ സാധിക്കില്ല.

ഫോണ്‍ അണ്‍ലോക്ക് ചെയ്തു കഴിഞ്ഞാല്‍ താഴെ നിന്നും മുകളിലേക്ക് സ്വയിപ് ചെയ്താല്‍ സ്‌ക്രീനില്‍ എത്താം.

 

മെസേജിങ്ങ് (ഇനിമോജി)

ഐഫോണ്‍ 10ന്റെ മറ്റൊരു പുതിയ ഫീച്ചര്‍ അനിമോജിയാണ്. ഇത് നിങ്ങളുടെ മുഖം ഉപയോഗിച്ച് നിയന്ത്രിക്കാം. മുന്‍ ക്യാമറ ഉടമയുടെ മുഖഭാവം അനുകരിച്ച ഇമോജിക്ക് ജീവന്‍ വയ്പ്പിക്കുന്നു. ഇതു മെസേജ് ആയി നിങ്ങള്‍ക്ക് അയക്കാം. ഇതു വായിക്കുന്നവര്‍ക്ക് അയക്കുന്നവരുടെ വികാരം മനസ്സിലാക്കാം.

ബാറ്ററി

ഏറ്റവും മികച്ച ബാറ്ററിയാണ് ഐഫോണ്‍ Xല്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ഏകദേശം മണിക്കൂറുകളോളം ബാറ്ററി നീണ്ടു നില്‍ക്കും, അതായത് ഐഫോണ്‍ 7നേക്കാളും.

വില

64ജിബി, 256ജിബി വേരിയന്റിന് $999 മുതലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. പ്രീ ഓര്‍ഡര്‍ ഒക്ടോബര്‍ 27 മുതല്‍ ആരംഭിക്കും, എന്നാല്‍ വില്‍പന നവംബര്‍ 3 മുതലും. പക്ഷേ ഇതിനെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇതു വരെ ഇല്ല.

എന്താണ്‌ എന്‍ക്രിപ്‌റ്റഡ്‌ ഗൂഗിള്‍ സെര്‍ച്ചിന്റെ ഗുണങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
he iPhone X pronounced as iPhone Ten features a glass and stainless build with the durable Surgical grade aluminum build.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot