ഐഫോൺ XS, ഐഫോൺ XS മാക്സ് എന്നിവ ഇന്ത്യയിൽ ബുക്ക് ചെയ്തുതുടങ്ങാം; അറിയേണ്ടതെല്ലാം
2018 ഐഫോൺ മോഡലുകൾ അവതരിപ്പിച്ചിട്ട് ദിവസങ്ങൾ ആയിട്ടേയുള്ളൂ. വിലകൊണ്ട് സാധാരണക്കാരന് വാങ്ങൽ ആസാധ്യമാണെങ്കിലും ആരാധകർക്കും മറ്റും എന്നും പ്രിയപ്പെട്ട മോഡലുകൾ തന്നെയാണ് ഓരോ ഐഫോൺ മോഡലുകളും. ഇപ്പോഴിതാ ഇന്ത്യയിലും ഫോൺ പ്രീ ഓർഡർ ചെയ്യാനായി എത്തിയിരിക്കുകയാണ്. ഓൺലൈൻ സ്റ്റോറുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഒരേപോലെ നിങ്ങൾക്ക് ബുക്ക് ചെയ്യാം.
ഐഫോൺ XS, ഐഫോൺ XS മാക്സ് പ്രീ ഓർഡർ ഓഫറുകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഫ്ലിപ്കാർട്ട് ഓഫറുകൾ
തിരഞ്ഞെടുത്ത സ്മാർട്ഫോണുകളുമായി എക്സ്ചേഞ്ച് ചെയ്യുമ്പോൾ 13,500 രൂപ വരെ കിഴിവ്
ബജാജ് ഫിൻസേർവ് വഴി നോ കോസ്റ്റ് EMI
എച്ച്ഡിഎഫ്‌സി, ആർബിഎൽ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള EMIകൾക്ക് 5 ശതമാനം കിഴിവ്

എയർടെൽ ഓഫറുകൾ
സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി വാങ്ങുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക്
EMI അല്ലാതെ സിറ്റി ബാങ്ക് കാർഡ് വഴി വാങ്ങുന്നവർക്ക് 5 ശതമാനം റീവാർഡ് പോയിന്റുകൾ
EMI അല്ലാതെ ആക്സിസ് ബാങ്ക് കാർഡ് വാങ്ങുന്നവർക്ക് 5 ശതമാനം റീവാർഡ് പോയിന്റുകൾ
ഇനി ഈ രണ്ടു മോഡലുകളുടെയും സവിശേഷതകൾ എന്തൊക്കെയാണെന്ന് താഴെ വായിക്കാം.

ഐഫോൺ XS
ഐഫോൺ XS 64 ജിബി മോഡലിന് 99,900 രൂപയും 256 ജിബി മോഡലിന് 1,14,900 രൂപയും 512 ജിബി മോഡലിന് 1,34,900 രൂപയുമാണ് ഇന്ത്യയിൽ വില വരിക. സെപ്റ്റംബർ 14 മുതൽ തന്നെ പ്രീ ഓർഡർ ആരംഭിക്കും. സ്‌പേസ് ഗ്രെ, സിൽവർ എന്നീ നിറങ്ങൾക്ക് പുറമെ ഗോൾഡ് നിറത്തിൽ ഉള്ള മോഡൽ കൂടെ വൈകാതെ ലഭ്യമാകും. 5.8 ഇഞ്ച് OLED സൂപ്പർ റെറ്റിന 1125×2234 ഡിസ്‌പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ വീതമുള്ള രണ്ടു ലെൻസുകൾ പിറകിൽ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്.

ഐഫോൺ XS മാക്‌സ്
ഐഫോൺ XS മാക്‌സ് 64 ജിബി മോഡലിന് 1,09,900 രൂപയും 256 ജിബി മോഡലിന് 1,24,900 രൂപയും 512 ജിബി മോഡലിന് 1,44,900 രൂപയുമാണ് ഇന്ത്യയിൽ വില വരിക. സവിശേഷതകൾ സെപ്റ്റംബർ 14 മുതൽ തന്നെ പ്രീ ഓർഡർ ആരംഭിക്കും. സ്‌പേസ് ഗ്രെ, സിൽവർ എന്നീ നിറങ്ങൾക്ക് പുറമെ ഗോൾഡ് നിറത്തിൽ ഉള്ള മോഡൽ കൂടെ വൈകാതെ ലഭ്യമാകും. 6.5 ഇഞ്ച് OLED സൂപ്പർ റെറ്റിന 1242×2688 ഡിസ്‌പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ വീതമുള്ള രണ്ടു ലെൻസുകൾ പിറകിൽ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്.


Click it and Unblock the Notifications