ആപ്പിള്‍ ഐ ഫോണിന്റെ ചരിത്രത്തിലൂടെ...

Posted By:

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയമാനം നല്‍കിയത് ആപ്പിള്‍ ഐ ഫോണായിരുന്നു. അതുവരെയുണ്ടായിരുന്ന സങ്കല്‍പങ്ങളെല്ലാം പൊളിച്ചെഴുതി രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും മാറ്റംവരുത്തിയത് ഐ ഫോണാണ്. ആപ്പിളിന്റെ തന്നെ ഐ പോഡിന്റെ ചുവടുപിടിച്ചെത്തിയ ഈ സ്മാര്‍ട് ഫോണ്‍ പോക്കറ്റിലിടാവുന്ന കമ്പ്യൂട്ടര്‍ തന്നെയായിരുന്നു. 2007-ലാണ് ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങിയത്. പിന്നീട് ടാബ്ലറ്റുകളില്‍ വിപ്ലവം സൃഷ്ടിച്ച് ഐ പാഡും ആപ്പിള്‍ പുറത്തിറക്കി. ആപ്പിള്‍ ഐ ഫോണിന്റെ ചരിത്രത്തിലൂടെ ഒരു സഞ്ചാരം

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple iPhone's history in pictures

2007- ജനുവരിയില്‍ സാക്ഷാല്‍ സ്റ്റീവ് ജോബ്‌സാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മാക്‌വേള്‍ഡ് കോണ്‍ഫ്രന്‍സ് ആന്‍ഡ് എക്‌സ്‌പോയില്‍ വച്ച് ഐ ഫോണ്‍ പുറത്തിറക്കിയത്.

Apple iPhone's history in pictures

എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ഇന്റര്‍നെറ്റ് തന്നെയായിരുന്നു ഐ ഫോണിന്റെ പ്രത്യേകത.

Apple iPhone's history in pictures

വിപ്ലവാത്മകവും മായികവും എന്നാണ് സ്റ്റീവ് ജോബ്‌സ് തന്റെ ഉത്പന്നത്തെ വിശേഷിപ്പിച്ചത്. സാങ്കേതിക വിദ്യയില്‍ മറ്റേത് മൊബൈല്‍ ഫോണിനേക്കാളും അഞ്ചു വര്‍ഷം മുന്‍പിലാണ് ഐ ഫോണെന്നും ജോബ്‌സ് പറഞ്ഞിരുന്നു.

Apple iPhone's history in pictures

യു.എസില്‍ ജൂണിലാണ് ഐ ഫോണ്‍ പുറത്തിറങ്ങിയത്. ഫോണ്‍ സ്വന്തമാക്കാന്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.

Apple iPhone's history in pictures

ഐ ഫോണ്‍ വാങ്ങാനായി ആപ്പിള്‍ സ്‌റ്റോറുകളുടെ മുന്‍പില്‍ നീണ്ട ക്യൂ കാണാമായിരുന്നു.

Apple iPhone's history in pictures

ഐ ഫോണിന്റെ ലോഞ്ചിംഗ് ചടങ്ങ് ഉപഭോക്താക്കള്‍ അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കി മാറ്റി.

Apple iPhone's history in pictures

യു.കെയില്‍ നവംബറിലാണ് ഫോണ്‍ എത്തിയത്്. ലോഞ്ചിംഗിനു തലേന്ന് രാത്രയില്‍തന്നെ മഴയെപോലും വകവയ്ക്കാതെ നിരവധി പേരാണ് ആപ്പിള്‍ സ്‌റ്റേറിനു മുന്നില്‍ ക്യൂ നിന്നിരുന്നത്.

Apple iPhone's history in pictures

ടച്ച് സ്‌ക്രീന്‍ കീപാഡ് സംബന്ധിച്ചും ബ്രൗസിംഗ് സ്പീഡ് സംബന്ധിച്ചും പോരായ്മകള്‍ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും 50 ലക്ഷത്തിലധികം ഫോണുകളാണ് യു.കെയില്‍ വിറ്റഴിക്കപ്പെട്ടത്.

Apple iPhone's history in pictures

ഐ ഫോണ്‍ 3 ജി ലോഞ്ച് ചെയ്ത സമയത്ത് മറ്റു കമ്പനികള്‍ക്കായി ഐ ഫോണ്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കിറ്റ് അവതരിപ്പിക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു.

Apple iPhone's history in pictures

ഐ ഫോണ്‍ ഇറങ്ങി ഒന്നര വര്‍ഷത്തിനു ശേഷമാണ് ഐ ഫോണ്‍ 3ജി വിപണിയിലെത്തിയത്. ആദ്യത്തെ ഐ ഫോണിനെ അപേക്ഷിച്ച് രൂപത്തിലും ഭാവത്തിലും നേരിയ വ്യത്യാസമെ പുതിയ ഫോണിനുണ്ടായിരുന്നുള്ളു.

Apple iPhone's history in pictures

മൊബൈല്‍ ഫോണ്‍ എന്നതിലുപരി ഒരു പോക്കറ്റ് കമ്പ്യൂട്ടറായിരുന്ന ഐ ഫോണ്‍ 3ജി.

Apple iPhone's history in pictures

ഇതും വിപണിയില്‍ വന്‍ ചലനം സൃഷ്ടിച്ചു. സ്‌റ്റോറുകളിലെത്തുന്നതിനു മുമ്പുതന്നെ ഓണ്‍ലൈന്‍ വഴി വന്‍തോതില്‍ വില്‍പന നടന്നു.

Apple iPhone's history in pictures

ഐ ഫോണിനെ നേരിടാന്‍ വൈവിധ്യമാര്‍ന്ന നിരവധി സ്മാര്‍ട്‌ഫോണുകള്‍ മറ്റു കമ്പനികള്‍ ഇറക്കിയെങ്കിലും ഐ ഫോണിന്റെ ആധിപത്യം ഇല്ലാതാക്കാന്‍ സാധിച്ചില്ല.

Apple iPhone's history in pictures

2010-ല്‍ കൂടുതല്‍ മേന്മകളുമായി ഐ ഫോണ്‍ 4 പുറത്തിറങ്ങി. പുതിയ ഡിസൈനിനു പുറമെ ഹൈ റെസല്യൂഷന്‍ റെറ്റിന സ്‌ക്രീന്‍, നിലവാരം കൂടിയ കാമറ, വീഡിയോ കോളിംഗ് സാധ്യമാവുന്ന ഫ്രണ്ട് ഫേസിംഗ് കാമറ എന്നിവ ഐ ഫോണ്‍ 4ന്റെ മേന്‍മകളായിരുന്നു.

Apple iPhone's history in pictures

ഒരു വര്‍ഷത്തിനു ശേഷം ഐ ഫോണ്‍ 4-നേക്കാള്‍ ഭാരം കുറഞ്ഞതും വേഗത കൂടിയതുമായ ഐ ഫോണ്‍ 5 എത്തി. അപ്‌ഗ്രേഡ് ചെയ്ത പ്രൊസസറും ലോ ലൈറ്റ് മോഡ്, പനോരമ എന്നിവയുള്ള കാമറയും ഐ ഫോണ്‍ 5ന് പുതിയ മാനം നല്‍കി.

Apple iPhone's history in pictures

4 ജി സംവിധാനമുള്ള ആപ്പിളിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണായിരുന്നു ഐ ഫോണ്‍ 5.

Apple iPhone's history in pictures

ഗ്ലാസിനു പകരം അലുമിനിയം കൊണ്ടാണ് ഐ ഫോണ്‍ 5ന്റെ പിന്‍പുറവും വശങ്ങളും നിര്‍മിച്ചിരുന്നത്.

Apple iPhone's history in pictures

ഐഒഎസ് 6 എന്ന ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ഐ ഫോണ്‍ 5-ന് നിലവാരം വര്‍ദ്ധിപ്പിച്ചു. ബോര്‍ഡിംഗ് പാസ്, ടിക്കറ്റുകള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവ സൂക്ഷിക്കാന്‍ കഴിയുന്ന പാസ്ബുക്കും വോയിസ് നാവിഗേഷനും ഐഒഎസ് 6 ന്റെ പ്രത്യേകതകളായിരുന്നു.

Apple iPhone's history in pictures

പുതിയ ഇയര്‍ പോഡുകളും ഐ ഫോണ്‍ 5നൊപ്പം ആപ്പിള്‍ അവതരിപ്പിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിള്‍ ഐ ഫോണിന്റെ ചരിത്രത്തിലൂടെ...

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot