Home
Mobile

ഐഫോൺ 16ഇയിൽ അതില്ല, അതില്ലാതിരിക്കാൻ ഇതാണ് കാരണം

കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോൺ 16ഇ സ്മാർട്ട്‌ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ആപ്പിളിന്റെ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ശ്രേണിയായിരുന്ന എസ്ഇ സീരീസിന് പകരം കൂടുതൽ വിലയിലും സ്പെസിഫിക്കേഷനുകളോടെയും ഇറക്കിയ മൊബൈൽ ഫോൺ മോഡലാണ് ഐഫോൺ 16ഇ. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസിലെ പുതിയ മോഡൽ കൂടിയാണ് ഐഫോൺ 16ഇ. ഏറ്റവും പുതിയ A18 ചിപ്പും ആപ്പിൾ ഇന്റലിജൻസിനുള്ള പിന്തുണയും ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിണ്ട്. എന്നാൽ ഡൈനാമിക് ഐലൻഡ്, മാഗ്‌സേഫ്, അൾട്രാ-വൈഡ്ബാൻഡ് (UWB) കണക്റ്റിവിറ്റിക്കുള്ള പിന്തുണയെല്ലാം ഒഴിവാക്കിയാണ് ഐഫോൺ 16ഇ ഇറക്കിയിരിക്കുന്നത്. ഇതിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്പനി.

ഐഫോൺ 16ഇ യെക്കുറിച്ചുള്ള അവലോകനത്തിൽ, മാഗ്‌സേഫിനുള്ള (MagSafe) പിന്തുണയുടെ അഭാവം ജോൺ ഗ്രുബർ എടുത്തുകാണിച്ചിരുന്നു. ഐഫോൺ 16ഇയുടെ ടാർഗെറ്റ് പ്രേക്ഷകരിൽ ഭൂരിഭാഗവും മാഗ്‌സേഫ് ഉപയോഗിക്കുന്നില്ലെന്ന് ആപ്പിളിന്റെ പുതിയ കണ്ടെത്തൽ. ഉപയോക്താക്കൾ സാധാരണയായി കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യാൻ ഇഷ്ടപ്പെടുന്നുവരാണ്.

ഐഫോൺ 16ഇയിൽ 'അതില്ല'
ഐഫോൺ 16ഇയിൽ 'അതില്ല'

2016 മുതൽ മാക് കംപ്യൂട്ടറുകളിൽ നിന്ന് മാഗ് സേഫ് അപ്രത്യക്ഷമാവുകയും പകരം യുഎസ്ബി-സി ചാർജിങ് പോർട്ടുകൾ അവതരിപ്പിക്കുകയുമായിരുന്നു. ഐഫോൺ 16ഇയിൽ മാഗ്‌സേഫിനുള്ള പിന്തുണയില്ലാത്തതിനാൽ ഉപയോക്താക്കൾക്ക് ക്വി ചാർജർ ഉപയോഗിച്ച് 7.5Wൽ മാത്രമേ സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യാൻ കഴിയുകയുള്ളു.

ഐഫോൺ 16ഇയിൽ 'അതില്ല'

അതേസമയം അതിന്റെ എഫോൺ 16 , ഐഫോൺ 16 പ്രോ എന്നിവ മാഗ്‌സേഫ് ഉപയോഗിച്ച് 15W, 25W വയർലെസ് ചാർജിംഗിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഐഫോൺ 16ഇയുടെ 128GB വേരിയന്റിന് 59,900 രൂപയാണ് വില. 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

ഐഫോൺ 16ഇ-യ്ക്ക് എ18 ചിപ്പ്, 6-കോർ സിപിയു, ആപ്പിൾ ഇന്റലിജൻസ്, ചാറ്റ്ജിപിടി ഇന്റഗ്രേഷൻ, 2x ഡിജിറ്റൽ സൂം സഹിതം 48 എംപി ഫ്യൂഷൻ സിംഗിൾ റീയർ ക്യാമറ, ഓട്ടോഫോക്കസ് സഹിതം 12 എംപി ട്രൂഡെപ്ത് സെൽഫി ക്യാമറ, 60 ഫ്രെയിം പെർ സെക്കൻഡ് സഹിതം 4കെ വീഡിയോ റെക്കോർഡിംഗ്, 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്, 6.1 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലെ, ഫേസ് ഐഡി, ആക്ഷൻ ബട്ടൺ, യുഎസ്ബി-സി പോർട്ട് എന്നിവയാണ് പ്രധാന സവിശേഷതകൾ.

More from GizBot

Best Mobiles in India

English summary
Apple’s newly launched iPhone 16e, featuring the latest A18 chip, is the company’s most affordable smartphone but lacks key features like MagSafe and UWB connectivity. Apple explained that the omission of MagSafe and UWB was due to the target audience’s preference for cable charging and occasional Qi charging. Despite these omissions, the iPhone 16e supports the new USB Type-C port and Apple Intelligence for an enhanced user experience.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X