Home
Mobile

സർപ്രൈസുകൾ തീർന്നു! അവൻ വന്നു: വിപണി കീഴടക്കാൻ ഐഫോൺ 16 ഇ

കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും ഇന്ന് രാത്രിയോടെ അവസാനമായിരിക്കുന്നു. അഭ്യൂഹങ്ങൾക്കും ഊഹക്കണക്കുകൾക്കും സലാം പറയാം. ഐഫോൺ കുടുംബത്തിലെ പുതിയ അതിഥി ആഗതമായിരിക്കുകയാണ്. ഐഫോൺ 16ഇ (iPhone 16e)യാണ് പുത്തൻ താരോദയമെന്ന് ആപ്പിൾ അധികൃതർ ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ആപ്പിൾ അധികൃതർ മാർച്ച് 19ന് പുതിയ അതിഥികൂടി ആപ്പിൾ കുടുംബത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ചത്. മാർച്ച് 19ന് പുതിയ ഫോൺ ലോഞ്ച് ചെയ്യുമെന്ന് എക്‌സിലൂടെ അറിയിച്ചതിന് പിന്നാലെ അത് ഐഫോൺ എസ്ഇ 4 ആയിരിക്കുമെന്നായിരുന്നു ടെക് വിദഗ്ദരുടെ കണക്കുകൂട്ടൽ. എന്നാൽ ഇതെല്ലാം കീഴ്‌മേൽ മറിച്ചുകൊണ്ടാണ് ഐഫോൺ 16ഇയുടെ രംഗപ്രവേശനം. ഐഫോൺ 16 സീരീസിലേക്ക് പുതിയ അതിഥികൂടി വന്നതോടെ ആവേശത്തിലാണ് ഐഫോൺ ആരാധകർ.

ഏറെ സർപ്രൈസുകൾക്ക് ശേഷം പുറത്തിറങ്ങിയ ഐഫോൺ 16ഇയുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം. മികച്ച വേഗതയും ബാറ്ററിലൈഫും പോക്കറ്റ് കാലിയാകാത്ത വിലയുമാണ് ഐഫോൺ 16ഇയുടെ പ്രത്യേകതയെന്നാണ് ആപ്പിൾ അധികൃതർ പറയുന്നത്. A18 ചിപ്പിന്റെ പിൻബലത്തിലാണ് ഇതിന്റെ പ്രവർത്തനം. 48 മെഗാ പിക്‌സലുള്ള ഫ്യൂഷൻ ക്യാമറയാണ് ഇതിന് നൽകിയിരിക്കുന്നത്.

അവൻ വന്നു: വിപണി കീഴടക്കാൻ ഐഫോൺ 16 ഇ

മനോഹരമായ ചിത്രങ്ങൾ പകർത്താനും വീഡിയോ എടുക്കാനും ഇത് സഹായകരമാകും. കറുപ്പും വെളുപ്പും നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക. 6.1 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീൻ സൈസ്. ഐഫോൺ 11, 12 എന്നീ മോഡലുകളേക്കാൾ ആറ് മണിക്കൂറോളം ബാറ്ററി നീണ്ടുനിൽക്കുമെന്നും ആപ്പിൾ അധികൃതർ വ്യക്തമാക്കി.

TrueDepth ക്യാമറ സിസ്റ്റം വഴി ഫേസ് ഐഡി പ്രവർത്തിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ഐഫോൺ സുരക്ഷിതമായി അൺലോക്ക് ചെയ്യാനും മറ്റും കഴിയും. കൂടാതെ വയർലെസ് ചാർജിംഗും USB-Cയും ഉൾപ്പെടെ സൗകര്യപ്രദമായ ചാർജിംഗ് ഓപ്ഷനുകളാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. കൂടാതെ ഈ ഫോണിൽ പ്രത്യേകമായി ഒരു ആക്ഷൻ ബട്ടണും നൽകിയിട്ടുണ്ട്.

അവൻ വന്നു: വിപണി കീഴടക്കാൻ ഐഫോൺ 16 ഇ

ഇത് ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ വിവിധ ഫംഗ്ഷനുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും. ഐഫോൺ 16ഇയിലെ 2 ഇൻ വൺ ക്യാമറ സിസ്റ്റം വഴി നൈറ്റ് മോഡിലും പോർട്രെയിറ്റ് മോഡിലും ഉൾപ്പെടെ മികച്ച ചിത്രങ്ങൾ പകർത്താൻ കഴിയും.
ഓട്ടോഫോക്കസുള്ള മുൻവശത്തുള്ള ട്രൂഡെപ്ത് ക്യാമറ മികച്ച ക്ലോസ്-അപ്പുകളും മനോഹരമായ ഗ്രൂപ്പ് സെൽഫികളും നൽകും.

കൂടാതെ, ഐഫോൺ 16ഇയിൽ ആപ്പിളിന്റെ സാറ്റലൈറ്റ് സവിശേഷതകളും ഉൾപ്പെടുന്നുണ്ട്. നെറ്റ്‌വർക്ക്, Wi-Fi എന്നീ കവറേജുകളില്ലെങ്കിൽപോലും എമർജൻസി SOS, റോഡ്സൈഡ് അസിസ്റ്റൻസ്, മെസേജസ്, ഫൈൻഡ് മൈ ഫംഗ്ഷണാലിറ്റി എന്നിവ പ്രവർത്തിക്കും. ഐഫോൺ 16ഇയുടെ ലോഞ്ചോടെ ഐഫോൺ എസ്ഇ4 ഇനി ലോഞ്ച് ചെയ്യാൻ സാധ്യതയില്ലെന്നാണ് ടെക് ലോകത്തെ കണക്കുകൂട്ടൽ.

ആപ്പിളിന്റെ പ്രീമിയം ഫോണിൽ ഉൾപ്പെടുത്താൻ പറ്റില്ലെങ്കിലും ഒരു സെമിപ്രീമിയം ഫോണാണ് ഫോൺ 16ഇ. താങ്ങാവുന്ന വിലയ്ക്ക് പോക്കറ്റിലെത്തും. 59,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നീ സ്റ്റോറേജ് കപ്പാസിറ്റികളിൽ ഐഫോൺ 16ഇ ലഭ്യമാകും.

ഫെബ്രുവരി 21 വെള്ളിയാഴ്ച മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കുകയും ഫെബ്രുവരി 28 വെള്ളിയാഴ്ച മുതൽ ഉപയോക്താക്കൾ ഈ ഫോൺ ലഭിച്ചുതുടങ്ങുമെന്നും ആപ്പിൾ വ്യക്തമാക്കി. താങ്ങാവുന്ന വിലക്ക് വാങ്ങാൻ കഴിയുന്ന ഈ ഫോൺ വൈകാതെ വിപണി കീഴടക്കുമെന്നാണ് പ്രതീക്ഷ. ഏറെ കാത്തിരുന്ന പ്രൊഡക്ട് ലോഞ്ച് ചെയ്ത ആഹ്ലാദത്തിലാണ് ആപ്പിൾ ആരാധകരും.

More from GizBot

Best Mobiles in India

English summary
iPhone 16e launched. The price starts from Rs 59,900. The iPhone 16E will be available in 128GB, 256GB and 512GB storage capacities.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X