Home
Mobile

മാറ്റങ്ങളുടെ കുത്തൊഴുക്കുമായി ഐഫോൺ 17; പുതുമയുടെ വിസ്മയമായി ഐഫോൺ 17 എയർ

ലോകമാകെയുള്ള ഐഫോൺ ആരാധകരുടെ കാത്തിരിപ്പുകൾ അ‌വസാനിപ്പിച്ചുകൊണ്ട് ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്തിരിക്കുന്നു (iPhone 17 series launched). ആകെ നാല് മോഡലുകളാണ് ഇത്തവണയും ആപ്പിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തിൽ സ്റ്റാന്റേർഡ് ഐഫോൺ 17, ഐഫോൺ 17 പ്ലസിന് പകരം ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം പുതിയ ആപ്പിൾ വാച്ച് എസ്ഇ3, എയർപോഡ്സ് പ്രോ 3 ഉൾപ്പെടെയുള്ള ഡി​വൈസുകളും ലോഞ്ച് ചെയ്തിട്ടുണ്ട്.

ഐഫോൺ 17 മോഡലിൽ മാറ്റങ്ങളുടെ കുത്തൊഴുക്ക്

ഇതുവരെ കാണാത്തത്ര മികച്ച കരുത്തോടെയാണ് ആപ്പിൾ ഇത്തവണ ഐഫോൺ 17 മോഡൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ A19 ചിപ്പ് കരുത്തിൽ ആണ് ഈ സ്റ്റാന്റേർഡ് മോഡൽ എത്തിയിരിക്കുന്നത്. ഇത് 3nm പ്രോസസ്സിൽ നിർമ്മിച്ചതാണ്, 6-കോർ CPU, 5-കോർ GPU, ഉപകരണത്തിലെ AI ടാസ്‌ക്കുകൾക്കായി മെച്ചപ്പെടുത്തിയ ന്യൂറൽ എഞ്ചിൻ എന്നിവയുണ്ട്.

മാറ്റങ്ങളുടെ കുത്തൊഴുക്കുമായി ഐഫോൺ 17; വിസ്മയമായി ഐഫോൺ 17 എയർ

ഐഫോൺ 17 മോഡലിന്റെ അ‌ടിസ്ഥാന സ്റ്റോറേജിൽ അ‌ടക്കം ഇത്തവണ ആപ്പിൾ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ 128ജിബി അ‌ടിസ്ഥാന സ്റ്റോറേജുമായാണ് സ്റ്റാന്റേർഡ് മോഡലുകൾ എത്തിയിരുന്നത്. എന്നാൽ ഇത്തവണ അ‌ടിസ്ഥാന മോഡൽ തന്നെ 256ജിബി സ്റ്റോറേജ് വാഗ്ദാനം​ ചെയ്യുന്നുണ്ട്. മെമ്മറി ബാൻഡ്‌വിഡ്ത്ത് വർദ്ധിച്ചു, ഗ്രാഫിക്സ്-ഇന്റൻസീവ് ആപ്പുകൾക്കുള്ള മൾട്ടിടാസ്കിംഗും പെർഫോമൻസും വർദ്ധിച്ചിട്ടുണ്ട്.

വലിയ 6.3 ഇഞ്ച് പ്രോമോഷൻ ഡിസ്‌പ്ലേയാണ് ഐഫോൺ 17യുടെ മറ്റൊരു പ്രത്യേകത. ഓ​ൾവെയ്സ് ഓൺ മോഡിൽ 1Hz ആയി കുറയുന്ന 120Hz റിഫ്രഷ് റേറ്റ് സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിരിക്കുന്നത്. മികച്ച സ്ക്രാച്ച് റെസിസ്റ്റൻസുള്ള ഒരു കരുത്തുറ്റ സെറാമിക് ഷീൽഡ് 2 ഈ മോഡലിൽ ആപ്പിൾ നൽകിയിട്ടുണ്ട്. ഗ്ലെയർ കുറയ്ക്കുന്നതിന് സെവൻ ലെയർ ആന്റി-റിഫ്ലെക്റ്റീവ് ഫിനിഷും ഉണ്ട്.

മാറ്റങ്ങളുടെ കുത്തൊഴുക്കുമായി ഐഫോൺ 17; വിസ്മയമായി ഐഫോൺ 17 എയർ

ക്യാമറകളുടെ കാര്യമെടുത്താൽ, 48MP മെയിൻ ക്യാമറയും 12MP 2x ടെലിഫോട്ടോ ലെൻസും ആണ് 17മോഡലിൽ നൽകിയിരിക്കുന്നത്. ഈട്, വേഗത, ഡിസ്പ്ലേ മെച്ചപ്പെടുത്തലുകൾ എന്നിവയിലൂടെ, വളരെ ഉയർന്ന നിലവാരത്തോടെ ആപ്പിൾ ഐഫോൺ 17 അ‌വതരിപ്പിച്ചിരിക്കുന്നു. ലാവെൻഡർ, സേജ്, മിസ്റ്റ്, നീല, കറുപ്പ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

ഐഫോൺ 17 എയർ

5.6mm മാത്രം വലിപ്പമുള്ള ഏറ്റവും കനം കുറഞ്ഞ ഐഫോൺ മോഡൽ ആണിത്. 80 ശതമാനം പുനരുപയോഗിച്ച ടൈറ്റാനിയം ഉപയോഗിച്ചാണ് ഈ ഐഫോൺ 17 എയർ ആപ്പിൾ നിർമിച്ചിരിക്കുന്നത്. ഇരുവശത്തും സെറാമിക് ഷീൽഡുള്ള 6.5 ഇഞ്ച് പ്രോമോഷൻ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്, iOS 26 ന്റെ അഡാപ്റ്റീവ് പവർ സവിശേഷതയിലൂടെയും പുതിയ N1 വയർലെസ് ചിപ്പിലൂടെയും ഈ ഫോൺ കാര്യക്ഷമത വർദ്ധിക്കുന്നുവെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

സെക്കൻ ജനറേഷൻ ഡൈനാമിക് കാഷിംഗുള്ള 6-കോർ സിപിയുവും 5-കോർ ജിപിയുവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന എ19 പ്രോ ചിപ് ആണ് ഈ മോഡലിൽ ഉള്ളത്. ഇതിന്റെ ക്യാമറ സിസ്റ്റത്തിൽ 12MP 2x ടെലിഫോട്ടോ ലെൻസും പുതിയ 18MP സെന്റർ സ്റ്റേജ് ക്യാമറയും ഉൾപ്പെടുന്നു. സാധാരണ സിം ട്രേ ഇതിൽ ഇല്ല. പകരം ഇ-സിം മാത്രമാണ് ഉള്ളത്.

മാറ്റങ്ങളുടെ കുത്തൊഴുക്കുമായി ഐഫോൺ 17; വിസ്മയമായി ഐഫോൺ 17 എയർ

വില

ഐഫോൺ 17 മോഡൽ 799 ഡോളർ വിലയിലും ഐഫോൺ 17 എയർ 999 ഡോളർ വിലയിലും ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ ഇവയ്ക്ക് യഥാക്രമം 82900 രൂപ, 119900 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇവ കൂടാതെ ഐഫോൺ 17 പ്രോ മോഡൽ 1099 ഡോളർ, പ്രോ മാ്കസ് 1199 ഡോളർ വിലകളിലും എത്തിയിരിക്കുന്നു.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X