ആപ്പിള്‍ ഐഫോണ്‍ X, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8: അത്യാകര്‍ഷകമായ ഫോണുകള്‍!

Written By:

ആപ്പിള്‍ ഐഫോണ്‍ പ്രേമികള്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത. ആപ്പിളിന്റെ പുതിയ മൂന്നു ഫ്‌ളാഗ്ഷിപ്പ് ഫോണുകളണ് ഇന്നലെ ആപ്പിള്‍ മേധാവി ടീം കുക്ക് അവതരിപ്പിച്ചത്.

ആപ്പിള്‍ ഐഫോണ്‍ X, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8: അത്യാകര്‍ഷകമായ ഫോണുകള്‍!

ഇതിനോടൊപ്പം തന്നെ ആപ്പിള്‍ വാച്ച് സീരീസ് 3, ആപ്പിള്‍ ടിവി എന്നിവയും അവതരിപ്പിച്ചു.

ഈ ഇവന്റിലെ സ്റ്റാര്‍ പ്രോഡക്ട് ഐഫോണ്‍ X ആണ്.

ആപ്പിള്‍ ഫോണുകളുടെ സവിഷേഷതകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ X

ഇന്നലെ അവതരിപ്പിച്ച മൂന്നു ഫോണുകളില്‍ ഏറ്റവും വ്യത്യസ്ഥമായ ഫോണാണ് ഐഫോണ്‍ X. ഈ ഫോണിന് ഹോം ബട്ടണ്‍ ഇല്ല. അതിനു പകരം ഫേസ് ഐഡി ആണ്. ഈ ഫോണ്‍ കൈയ്യില്‍ എടുക്കുമ്പോള്‍ അല്ലെങ്കില്‍ ,സ്‌ക്രീന്‍ ടച്ച് ചെയ്യുമ്പോള്‍ ഫോണ്‍ ഓണ്‍ ആകും. എന്നാല്‍ അണ്‍ലോക്ക് ചെയ്യാന്‍ നിങ്ങളുടെ മുഖത്തിനു നേരെ പിടിക്കണം.

5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, 2436X458 സ്‌ക്രീന്‍ റസൊല്യൂഷന്‍, 64ബിറ്റ് പ്രോസസര്‍/ 256ജിബി വേരിയന്റ്, 12എംപി ഡ്യുവല്‍ ക്യാമറ എന്നിവ ഐഫോണ്‍ X ന്റെ സവിശേഷതകളാണ്.

 

എയര്‍പവര്‍ വയര്‍ലെസ് ചാര്‍ജ്ജര്‍

എയര്‍പവര്‍ എന്ന വയര്‍ലെസ് ചാര്‍ജ്ജിങ്ങി പാഡ് ഉപയോഗിച്ച് ഐഫോണ്‍, വാച്ച്, ഇയര്‍ പോഡ് എന്നവ ഒരേ സമയം ചാര്‍ജ്ജ് ചെയ്യാം. എന്നാല്‍ ഇത് അടുത്ത വര്‍ഷമാണ് വിപണിയില്‍ ലഭ്യമാകുന്നത്.

ഐഫോണ്‍ 8/ 8 പ്ലസ്

ഈ രണ്ട് ഫോണുകളും മൂന്നു നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്; സില്‍വര്‍, സ്‌പേസ് ഗ്രേ, ഗോള്‍ഡ് എന്നിങ്ങനെ. ഐഫോണ്‍ 8ന് 4.7 ഇഞ്ച് ഡിസ്‌പ്ലേ, ഐഫോണ്‍ 8 പ്ലസിന് 5.5ഇഞ്ച് ഡിസ്‌പ്ലേ എന്നിങ്ങനെയാണ്. പുതിയ വേരിയന്റുകള്‍ക്ക് ഏറ്റവും പുതിയ സ്റ്റീരിയോ സ്പീക്കറുകളും ശക്തിയേറിയ A11 ബയോണിക് ചിപ്പുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. A10 ചിപ്പിനേക്കാളും A11 ബയോണിക് ചിപ്പ് 70% വേഗത കൂടുതലാണ് ഐഫോണ്‍ 7ല്‍ ഉപയോഗിച്ചിരിക്കുന്നത്.

ഐഫോണ്‍ 8 പ്ലസിന് ഡ്യുവല്‍ ക്യാമറ, അപ്പര്‍ച്ചര്‍ f/1.8, f/2.8 ഉും 12എംപി ക്യാമറയില്‍ ആഴമേറിയ പിക്‌സലുകളും പുതിയ വര്‍ണ്ണത്തിലുമുളള ഫില്‍റ്ററുകളുമാണ്. ഈ രണ്ട് ഫോണുകള്‍ക്കും വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ആണ്. 32ജിബി, 256ജിബി, 512ജിബി എന്നി വേരിയന്റുകളിലാണ് ഈ രണ്ട് ഫോണുകളും ലഭിക്കുന്നത്.

 

ആപ്പിള്‍ വാച്ച് സീരീസ്

ആപ്പിള്‍ വാച്ച് സീരീസ് 3 അവതരിപ്പിക്കുന്ന സമയത്ത് കുക്ക് പറഞ്ഞു, ആപ്പിള്‍ വാച്ച് ലോകത്തിലെ നമ്പര്‍ വണ്‍ വാച്ചാണെന്ന്. വ്യത്യസ്ഥ വേരിയന്റുകളിലാണ് ആപ്പിള്‍ വാച്ച് എത്തിയിരിക്കുന്നത്. സെപ്തംബര്‍ 22 മുതല്‍ ആപ്പിള്‍ വാച്ച് ലഭിച്ചു തുടങ്ങും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple launched three new flagship iPhone models - iPhone 8, iPhone 8 Plus, iPhone X, along with the new Apple Watch Series 3 and Apple TV.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot