നാലല്ല, ഇക്കൊല്ലം അഞ്ച് ഐഫോണുകൾ, അതിലൊന്നിന് വില 60000 രൂപയിൽ താഴെ!
ഇക്കൊല്ലം ഐഫോൺ പ്രേമികൾക്ക് തിരഞ്ഞെടുക്കാൻ നാലിന് പകരം അഞ്ച് പുതിയ ഐഫോണുകൾ ഉണ്ടാകുമെന്ന് അഭ്യൂഹം. ഐഫോൺ 16 സീരീസിലെ സ്റ്റാൻഡേർഡ്, പ്ലസ്, പ്രോ, പ്രോ മാക്സ് എന്നീ നാല് മോഡലുകൾ കൂടാതെ ഐഫോൺ 16 എസ്ഇ എന്നൊരു മോഡലും ആപ്പിൾ പുറത്തിറക്കും എന്നാണ് പ്രചരിക്കുന്നത്.
ഐഫോണിന്റെ പുതിയ സീരീസ് പതിവുപോലെ ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ ലോഞ്ച് ചെയ്യും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പതിവ് നാല് സ്മാർട്ട്ഫോൺ മോഡലുകൾക്ക് പുറമേ അഞ്ചാമത് ഒരു ഫോൺ കൂടി ഈ സീരീസിൽ ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ അടുത്ത ഐഫോൺ ലോഞ്ചിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

സാധാരണയായി ഇടയ്ക്കിടയക്ക് ആപ്പിൾ സ്പെഷ്യൽ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. ഇതിനകം ആകെ മൂന്ന് സ്പെഷ്യൽ എഡിഷൻ ഐഫോണുകൾ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. ഇനി വരുന്നത് ഐഫോൺ എസ്ഇ 4 ആകും എന്നാണ് കരുതിയിരുന്നത്. എന്നാൽ അവിടെയും ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആപ്പിൾ തങ്ങളുടെ ഐഫോൺ സ്പെഷ്യൽ എഡിഷനെ ഈ വർഷത്തെ പ്രീമിയം ഐഫോൺ സീരീസിലേക്ക് ലയിപ്പിക്കുകയും അങ്ങനെ ഐഫോൺ 16 സീരീസിൽ പതിവ് മോഡലുകൾക്ക് ഒപ്പം ഐഫോൺ 16 എസ്ഇ മോഡലും ലോഞ്ച് ചെയ്യുകയും ചെയ്യും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ഈ അഞ്ച് മോഡലുകളുടെയും ക്യാമറ ഫീച്ചറുകൾ വ്യത്യസ്തമായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

പുറത്തുവന്ന ചില ചിത്രങ്ങൾ പ്രകാരം ഐഫോൺ 16 എസ്ഇ/ ഐഫോൺ 16 പ്ലസ് എസ്ഇ മോഡലിൽ ഐഫോൺ X-ന് സമാനമായ ഒരു ക്യാപ്സ്യൂൾ ആകൃതിയിലുള്ള പിൻ ക്യാമറ ലേഔട്ട് ആണ് ഉള്ളത്. ഇതിൽനിന്ന് വ്യത്യസ്തമായി ഐഫോൺ 16 സ്റ്റാൻഡേർഡ് മോഡലിൽ രണ്ട് പിൻ ക്യാമറകൾ കാണാം.
ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ മോഡലുകളിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് കാണുന്നത്. ഐഫോൺ 16 സീരീസിലെ ക്യാമറ ഡിസൈൻ നിലവിലെ ഐഫോൺ 15 സീരീസിലെ ഡിനൈസിൽ നിന്ന് വ്യത്യസ്തമാണ്. ചതുരാകൃതിയിലുള്ളവയ്ക്ക് പകരം ക്യാപ്സ്യൂൾ ആകൃതിയിലുള്ള ക്യാമറ ബമ്പുകളുള്ള നീളൻ ക്യാമറ യൂണിറ്റാണ് പുതിയ ഡിസൈനിലുള്ളത്.
ടിപ്സ്റ്റർ മജിൻ ബു പറയുന്നത്, രണ്ട് പുതിയ ഐഫോൺ സ്പെഷ്യ എഡിഷനുകൾ ഉണ്ടാകാം എന്നാണ്. അതിൽ ഐഫോൺ 16 SE-ക്ക് 60Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകാം. അതിൻ്റെ എതിരാളിയായ ഐഫോൺ 16 പ്ലസ് SE, 60Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് വലിയ സ്‌ക്രീൻ അവതരിപ്പിച്ചേക്കും.

ടിപ്സ്റ്റർ മജിൻ ബു പറയുന്നത്, രണ്ട് പുതിയ ഐഫോൺ എസ്ഇകൾ ഉണ്ടാകാമെന്നാണ്. അതിൽ 16 SE-ക്ക് 60Hz റിഫ്രഷ് റേറ്റുള്ള 6.1-ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകാം. ഐഫോൺ 16 പ്ലസ് SEയിൽ 60Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സ്‌ക്രീൻ അവതരിപ്പിച്ചേക്കും. 16 പ്രോ മാക്‌സ് 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡിസ്‌പ്ലേയാകും അവതരിപ്പിക്കുക.
വില സംബന്ധിച്ച സൂചനകളും ടിപ്സ്റ്റർ വെളിപ്പെടുത്തുന്നുണ്ട്. ഐഫോൺ 16 SE 128GB മോഡൽ 699 ഡോളർ (ഏകദേശം 58,000 രൂപ) പ്രാരംഭ വിലയിൽ എത്തിയേക്കും. ഐഫോൺ 16 എസ്ഇ പ്ലസ് 256 ജിബി വേരിയൻ്റിന് 799 ഡോളർ (ഏകദേശം 66,000 രൂപ) ആയിരിക്കും വില.
256 ജിബി സ്റ്റോറേജുള്ള സ്റ്റാൻഡേർഡ് ഐഫോൺ 16 ന് 799 ഡോളറും ഐഫോൺ 16 പ്രോയുടെ 256 ജിബി പതിപ്പിന് 999 ഡോളറും ഐഫോൺ 16 പ്രോ മാക്സ് 256ജിബി മോഡലിന് 1099 ഡോളറും വിലയിൽ പുറത്തിറങ്ങും എന്നാണ് ടിപ്സ്റ്റർ അവകാശപ്പെടുന്നത്.
ഈ വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഐഫോൺ 16 ലോഞ്ചിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. ലോഞ്ചിന് മുൻപ് കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകും എന്നാണ് കരുതപ്പെടുന്നത്. ഐഫോൺ 16 സീരീസിന് ഒപ്പം ലോഞ്ച് ചെയ്തില്ലെങ്കിൽ പോലും, ഒരു സ്പെഷ്യൽ എഡിഷൻ ഐഫോൺ ഈ വർഷം ഇറങ്ങും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.


Click it and Unblock the Notifications








