Home
Mobile

ഐഡിയ മെസിയുടേത് ആണോ ആവോ! ഐഫോൺ 14 സ്വർണനിറത്തിൽ വീണ്ടും അ‌വതരിപ്പിക്കാനൊരുങ്ങി ആപ്പിൾ?

കഴിഞ്ഞ ദിവസങ്ങളിൽ ഐഫോൺ 14 ന്റെ ഒരു വാർത്ത ​വൈറലായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം അ‌ർജന്റീനയെ ലോകഫുട്ബോളിന്റെ നെറുകയിലെത്തിച്ച്, ലോകകപ്പ് കിരീടം ചൂടിച്ച ഇതിഹാസ താരം ലയണൽ മെസി തന്റെ സന്തോഷം പങ്കുവയ്ക്കാൻ ടീമംഗങ്ങൾക്ക് സമ്മാനിക്കാൻ സ്വർണത്തിൽ പൊതിഞ്ഞ 35 ഐഫോൺ 14 വാങ്ങിയെന്നായിരുന്നു ആ വാർത്ത.

സ്വർണത്തിൽ പൊതിഞ്ഞ ഓരോ ഐഫോണിലും കളിക്കാരുടെ പേരും അവരുടെ ജഴ്സി നമ്പറും അർജന്റീനയുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഈ 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾക്കായി മെസി 1.73 കോടി രൂപ ചെലവിട്ടതായും ഇവ പാരിസിലെ താരത്തിന്റെ അപ്പാർട്ട്മെന്റിൽ എത്തിച്ചതായുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഐഫോൺ 14 സ്വർണനിറത്തിൽ വീണ്ടും അ‌വതരിപ്പിക്കാനൊരുങ്ങി ആപ്പിൾ?

എന്നാൽ ഐഫോൺ 14 ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഇവിടെയും പുറം മോടി തന്നെയാണ് വിഷയം. ആപ്പിൾ തങ്ങളുടെ ഐഫോൺ 14 യെല്ലോ നിറത്തിൽ ഉടൻ അ‌വതരിപ്പിക്കും എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പുതിയ നിറത്തിൽ എത്തുന്ന ഐഫോൺ 14ന്റെ ഫീച്ചറുകൾ നിലവിലുള്ളവ തന്നെയായിരിക്കും.

ആപ്പിളിന്റെ പിആർ ടീം അടുത്തയാഴ്ച ഒരു പ്രോഡക്ട് ബ്രീഫിംഗ് ആസൂത്രണം ചെയ്യുന്നതായും ഇത് പുതിയ ഐഫോണിനെ കുറിച്ചുള്ളതാകാം എന്നും മാക് റൂമേഴ്സ് ( MacRumors) റിപ്പോർട്ട് ചെയ്യുന്നു. ആപ്പിൾ പുതിയ സീരീസ് ഐഫോൺ കൊണ്ടുവരുന്നു എന്നല്ല, നിലവിലുള്ള ഐഫോൺ പുതിയ നിറത്തിൽ അ‌വതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഐഫോൺ 14 സ്വർണനിറത്തിൽ വീണ്ടും അ‌വതരിപ്പിക്കാനൊരുങ്ങി ആപ്പിൾ?

ഐഫോൺ 14 വിൽപ്പന കൂട്ടാനുള്ള ആപ്പിൾ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും മഞ്ഞ (Yellow) നിറമാണ് ആപ്പിൾ ഇത്തവണ പരിഗണിക്കുന്നത് എന്നും രാജ്യാന്തര മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ആപ്പിൾ ​ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. ഒരു സാധ്യത എന്ന നിലയ്ക്കാണ് മഞ്ഞ ഐഫോൺ സംബന്ധിച്ച വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇടയ്ക്കിടയ്ക്ക് ആപ്പിൾ ഇത്തരത്തിൽ ചില പരീക്ഷണങ്ങൾ നടത്താറുണ്ട് എന്നതിനാൽത്തന്നെ ഐഫോൺ 14 ന്റെ നിറംമാറ്റം സംഭവിക്കാൻ തന്നെയാണ് സാധ്യത. ഐഫോൺ 12 സീരീസിനൊപ്പം, 2021 മാർച്ചോടെ ആപ്പിൾ ഒരു പുതിയ പർപ്പിൾ നിറമുള്ള ഐഫോൺ അവതരിപ്പിച്ചു. ഐഫോൺ 13 സീരീസ് എത്തിയപ്പോൾ പച്ച നിറത്തിലേക്കായിരുന്നു മാറ്റം.

ഇപ്പോൾ ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകളും ഇതേ രീതിയിൽ ഒരു നിറം മാറ്റത്തിന് വിധേയമായേക്കും എന്നാണ് റിപ്പോർട്ട്. 2019-ൽ ഐഫോൺ 11-ലും 2018-ൽ ഐഫോൺ എക്സ്ആറിലും ഈ മഞ്ഞ നിറം നൽകിയിട്ടുണ്ട്. ഐഫോണുകളുടെ വിപണനത്തിനും വിൽപ്പന വർധിപ്പിക്കുന്നതിനും പുതിയ കളർ ഓപ്ഷനുകൾ സഹായിക്കാറുണ്ട്.

ഐഫോൺ 14 സ്വർണനിറത്തിൽ വീണ്ടും അ‌വതരിപ്പിക്കാനൊരുങ്ങി ആപ്പിൾ?

ഇപ്പോൾ ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകളും ഇതേ രീതിയിൽ ഒരു നിറം മാറ്റത്തിന് വിധേയമായേക്കും എന്നാണ് റിപ്പോർട്ട്. 2019-ൽ ഐഫോൺ 11-ലും 2018-ൽ ഐഫോൺ എക്സ്ആറിലും ഈ മഞ്ഞ നിറം നൽകിയിട്ടുണ്ട്. ഐഫോണുകളുടെ വിപണനത്തിനും വിൽപ്പന വർധിപ്പിക്കുന്നതിനും പുതിയ കളർ ഓപ്ഷനുകൾ സഹായിക്കാറുണ്ട്.

മാക് റൂമേഴ്സ് റിപ്പോർട്ട് പൂർണമായും ശരിയായിക്കൊള്ളണമെന്നില്ല, എങ്കിലും സമാനമായി എന്തെങ്കിലും വരും ആഴ്ചയിൽ ആപ്പിൾ പ്രഖ്യാപിക്കും. അ‌തിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ഐഫോൺ 14 ന്റെ നിറം മാറ്റത്തിനാണ് എന്നുമാത്രം. നിലവിൽ, ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ മിഡ്‌നൈറ്റ് (കറുപ്പ്), സ്റ്റാർലൈറ്റ് (വെളുപ്പ്), ചുവപ്പ്, നീല, പർപ്പിൾ നിറങ്ങളിൽ ആണ് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
International media say that Apple may soon introduce its iPhone 14 in a yellow color. But the features of the new colour iPhone 14 will be the same. But Apple has not officially responded in this regard. Rumors of a yellow iPhone have been circulating as a possibility.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X