ഒക്ടോബര്‍ 19 ന് ഇന്ത്യയില്‍ ഐഫോണ്‍ 5 ന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചേക്കും

Posted By: Staff

ഒക്ടോബര്‍ 19 ന് ഇന്ത്യയില്‍ ഐഫോണ്‍ 5 ന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചേക്കും

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലായ ഐഫോണ്‍ 5 കഴിഞ്ഞ മാസം പുറത്തിറങ്ങിയെങ്കിലും വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമേ ഇത് വരെ ഇത് ലഭ്യമായിട്ടുള്ളു. ഇന്ത്യയില്‍ ഐഫോണ്‍ 5, ഒക്ടോബര്‍ 26 ന് റിലീസ് ചെയ്യുമെന്ന് ഊഹാപോഹങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പുതിയൊരു വാര്‍ത്ത കൂടി എത്തിയിരിയ്ക്കുന്നു.  ഒക്ടോബര്‍ 19 ന് ഇന്ത്യയില്‍ ഐഫോണ്‍ 5 ന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചേക്കും ഇപ്പോള്‍ ലഭിയ്ക്കുന്ന വാര്‍ത്ത.

ഔദ്യോഗിക ആപ്പിള്‍ റീസെല്ലര്‍ വെബ്‌സൈറ്റുകളില്‍ ആയിരിയ്ക്കും പ്രീ ഓര്‍ഡര്‍ സൗകര്യം ലഭ്യമാകുക. വിലയുടെ കാര്യത്തില്‍ വ്യക്തതയൊന്നും ഇത് വരെ ആയിട്ടില്ലെങ്കിലും 16,32 ജി ബി വേര്‍ഷനുകള്‍ക്ക് യഥാക്രമം 45,000 ,50000 വരെയൊക്കെയാണ് വിപണിയിലെ കണക്ക് കൂട്ടലുകള്‍. 64 ജി ബി സംബന്ധിച്ച് ഊഹങ്ങളൊന്നും ഇല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot