2012ലെ ആപ്പിളിന്റെ വളര്‍ച്ച ഐഫോണ്‍ 5ന്റെ കൈയില്‍

Posted By:

2012ലെ ആപ്പിളിന്റെ വളര്‍ച്ച ഐഫോണ്‍ 5ന്റെ കൈയില്‍

2012ല്‍ ആപ്പിള്‍ പുതുതായി എന്താണ് ആപ്പിള്‍ ആരാധകര്‍ക്കായി ഒരുക്കുന്നത് എന്നതിനെ കുറിച്ച് ഒരുപാട് ഇഊഹാപോഹങ്ങള്‍ പരന്നിരുന്നു.  2011ല്‍ ഐഫോണ്‍ 5 പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.  എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഐഫോണ്‍ 4എസ് ആണ് 2011ല്‍ ആപ്പിള്‍ സമ്മാനിച്ചത്.

അതുപോലെ നിരവധി അപ്‌ഡേഷനുകളും അപ്‌ഡേറ്റുകളും ആപ്പിളില്‍ നിന്നും 2012ല്‍ പ്രതീക്ഷിക്കുന്നുണ്ട്.  കൂടെ നീട്ടിവെച്ച ആപ്പിള്‍ ഐഫോണ്‍ 5ന്റെ ലോഞ്ചും.  എല്ലാം ഊഹാപോഹങ്ങള്‍ ആണെങ്കിലും, ഐഫോണ്‍ 5നെ കുറിച്ച് പറഞ്ഞിരിക്കുന്നത് പൈപര്‍ ജാഫ്‌റേയിലെ ജീന്‍ മണ്‍സ്റ്റര്‍ ആണ് എന്നത് അതിന് ആധികാരികത നല്‍കുന്നു.

ഐഫോണ്‍ 4എസിന്റെ ഡിസൈനില്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.  എന്നാല്‍ ഐഫോണ്‍ 5ന്റെ ഡിസൈനില്‍ പഴയ ഐഫോണുകളില്‍ നിന്നും കാര്യമായി വ്യത്യാസമുണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്.  ഐഫോണ്‍ 4 എസ് ഒഴികെയുള്ള എല്ലാ മുന്‍ഗാമികളെയും പോലെ ഐഫോണ്‍ 5ഉം വേനല്‍കാലത്തായിരിക്കും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പപെടുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഗാഡ്ജറ്റ് ആണ് ഐഫോണ്‍ 5.  ഇതിനെ കുറിച്ചും, സ്‌പെസിഫിക്കേഷനുകളെ കുറിച്ചുമെല്ലാം ധാരാളം ഊഹാപോഹങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവയോടൊന്നും ഇതുവരെ ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.  അതുപോലെ ഇവയൊന്നും നിഷേധിച്ചിട്ടും ഇല്ല.  പതിവു പോലെ ആപ്പിള്‍ തന്റെ ആരാധകരെ അതിശയിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ആപ്പിള്‍ കമ്പനിയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കി വഹിച്ചിട്ടുള്ള ഒരു ഉപകരണമാണ് ഐഫോണുകള്‍.  അതുകൊണ്ട് 2013ലെ ആപ്പിളിന്റെ വളര്‍ച്ചയില്‍ ഐഫോണ്‍ 5ന് ഏറെ ചെയ്യാനുണ്ട്.  2013 ആകുമ്പോഴേക്കും 142 ദശലക്ഷം ഐഫോണ്‍ 5 വിറ്റഴിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ശ്രീ. ജീന്‍ മണ്‍സ്റ്റര്‍ പറയുന്നു.

ഐഫോണിനെ പോലെ ഐപാഡ് സീരീസ് ടാബ്‌ലറ്റുകളും 2012, 2013 വര്‍ഷങ്ങളിലെ ആപ്പിളിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കും.  2012 മുതല്‍ ആപ്പിള്‍ ഐപാഡ് കുറച്ചു കൂടി വില കുറവില്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot