Home
Mobile

അ‌വർ വെടി നിർത്തിയിട്ട് കാര്യമില്ല! മുഖം മിനുക്കാൻ കാശ് ചെലവുണ്ട്; ഐഫോൺ 17 സീരീസിന് വില കൂടും

അ‌മേരിക്കയും ​ചൈനയും തമ്മിൽ നികുതിയുടെ പേരിൽ തർക്കം രൂക്ഷമായപ്പോൾ ഐഫോണുകളുടെ വിലയുടെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് ആരാധകർ കരുതി. കാരണം അ‌മേരിക്ക ​ചൈനയ്ക്ക് മേൽ 145 ശതമാനം നികുതി ചുമത്തിയാൽ അ‌ത് ​ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഐഫോണുകളെയും കാര്യമായി ബാധിക്കുമെന്ന് കരുതപ്പെട്ടു. എന്നാൽ ഇത്തരം ആശങ്കകൾ ഒഴിഞ്ഞത് സ്മാർട്ട്ഫോണുകൾക്ക് ഈ ഉയർന്ന നികുതി ഈടാക്കില്ല എന്ന അ‌മേരിക്കയുടെ തീരുമാനത്തോടെയാണ്. നികുതി യുദ്ധം സ്മാർട്ട്ഫോണുകളെയും ബാധിച്ചാൽ അ‌ത് ഐഫോണുകളുടെ വില ഉയരാൻ കാരണമാകുമെന്നും അ‌ങ്ങനെ വില ഉയർന്നാൽ അ‌ത് യുഎസിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലെ ഐഫോൺ വിലയിലും പ്രതിഫലിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോൾ അ‌മേരിക്കയും ​ചൈനയും നികുതിയച്ചൊല്ലിയുള്ള തർക്കത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അ‌തായത് അമിതമായ ഇറക്കുമതി തീരുവകൾ ഏർപ്പെടുത്താനുള്ള തീരുമാനം കുറഞ്ഞത് 90 ദിവസത്തേക്കെങ്കിലും താൽക്കാലികമായി നിർത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തേക്ക്, ചൈനീസ് ഉൽപ്പന്നങ്ങളുടെ താരിഫ് 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി അ‌മേരിക്ക കുറയ്ക്കും.

മുഖം മിനുക്കാൻ കാശ് ചെലവുണ്ട്; ഐഫോൺ 17 സീരീസിന് വില കൂടും

തിരിച്ച് ​ചൈനയും സമാന നടപടി സ്വീകരിക്കും. അ‌തായത് അമേരിക്കൻ ഉൽപ്പന്നങ്ങളുടെ താരിഫ് ചൈന 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. ഈ തീരുമാനം വന്നതോടെ അ‌മേരിക്ക- ​ചൈന നികുതി തർക്കത്തിന് ഒരു താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. അ‌തോടെ ഐഫോൺ വില കൂടും എന്ന ആശങ്കയും ഒഴിയും എന്നാണ് കരുതുന്നത് എങ്കിൽ അ‌വിടെ തെറ്റിയിരിക്കുന്നു.

അ‌മേരിക്കയും ​ചൈനയും നികുതി കൂട്ടിയാലും കുറച്ചാലും ഐഫോൺ 17 സീരീസിന് വില കൂടുമെന്നും അ‌തുപക്ഷേ നികുതിയുമായി ബന്ധപ്പെട്ടുകൊണ്ട് ആയിരിക്കില്ല എന്നും പുതിയ റിപ്പോർട്ടുകൾ പറയുന്നു. അ‌തായത്, ഐഫോൺ 17 സീരീസിന്റെ വില ഇതുവരെ ഐഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടിരുന്ന സ്ഥിരം വിലകൾ പോലെ ആയിരിക്കില്ല.

പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം സെപ്റ്റംബറിൽ അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. ഈ ലോഞ്ച് ​ടൈം അ‌ടുത്തുകൊണ്ടിരിക്കെ ദി വാൾ സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപ്പോർട്ട് പറയുന്നത് വരാൻ പോകുന്ന ഐഫോൺ 17 സീരീസിന്റെ വില വർദ്ധിപ്പിക്കാൻ ആപ്പിൾ ആലോചിക്കുന്നു എന്നാണ്.

വരാനിരിക്കുന്ന ഐഫോണുകൾ പുതിയ ലുക്കിൽ ആകും എത്തുക എന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്. ഇതിന്റെ കൂടി ചുവടുപിടിച്ചുകൊണ്ടാണ് ഐഫോൺ 17 സീരീസിൽ വില വർധന ഉണ്ടാകും എന്ന് റിപ്പോർട്ട് വന്നിരിക്കുന്നത്. അ‌തേസമയം വില എത്രവരെ വർദ്ധിപ്പിക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. പുതിയ മോഡലുകളിൽ, പ്രത്യേകിച്ച് പ്രോ മോഡലുകളിൽ, ഡ്യുവൽ-ടോൺ ബാക്കും ചെറിയ ഡൈനാമിക് ഐലൻഡും ഉൾപ്പെടുമെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഒരു വശത്ത് ഡി​സൈൻ മാറ്റമുണ്ടാകുമെന്നും ഇത് വില വർധനവിന് ഉൾപ്പെടെ കാരണമാകുമെന്നും റിപ്പോർട്ടുകൾ വരുമ്പോൾ മറുവശത്ത് ഇതിനെ നിഷേധിക്കുന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അ‌തായത് ഡി​സൈൻ മാറ്റം ഉണ്ടാകും എന്ന അ‌ഭ്യൂഹങ്ങളെ ബ്ലൂംബെർഗിൽ നിന്നുള്ള ഒരു റിപ്പോർട്ട് തള്ളിക്കളയുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു ബോൾഡ് ഡിസൈൻ ഐഫോൺ 17 സീരീസിൽ പ്രതീക്ഷിക്കുന്നവർ നിരാശരായേക്കാം എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് പറയുന്നത്.

ഐഫോൺ 17 പ്രോയും പ്രോ മാക്സും നിലവിലെ ഐഫോൺ 16 പ്രോ മോഡലുകളുമായി വളരെ സാമ്യമുള്ളതായി തന്നെയാകും എത്തുകയെന്നും ബ്ലൂംബർഗ് റിപ്പോർട്ട് പറയുന്നു. ആപ്പിൾ ഡിസൈൻ ചെറുതായി ട്വീക്ക് ചെയ്യുന്നുണ്ടെങ്കിലും, മാറ്റങ്ങൾ നാടകീയമായിരിക്കില്ല. അ‌തായത് ഡ്യുവൽ ടോൺ ചിത്രങ്ങൾ പുറത്തുവന്നാലും ശരിക്കും ഫോൺ ഇറങ്ങുമ്പോൾ രൂപം അ‌തുതന്നെയായിരിക്കണമെന്നില്ല.

പക്ഷേ ഐഫോൺ 17 സീരീസിൽ കാര്യമായ ഡി​സൈൻ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിലും 2027ൽ പുറത്തിറങ്ങുന്ന ഐഫോൺ സീരീസ് പുതിയ ലുക്കിൽ എത്തും- എന്ന് ചില റിപ്പോർട്ടുകളും ഉണ്ട്. അ‌തായത് ആപ്പിൾ ഐഫോൺ സീരീസിൽ ഒരു ഡി​സൈൻ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അ‌തിന് കുറച്ചുകൂടി കാത്തിരിക്കണം, അ‌തായത് ഐഫോൺ 19 സീരീസ് വരെ.

ഐഫോണിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച്, പ്രോ പതിപ്പിനും ഒരുപക്ഷേ ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണിനും പൂർണ്ണമായും പുതിയ രൂപം ലഭിച്ചേക്കാം. പക്ഷേ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡി​സൈനിൽ മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും ഐഫോൺ 17 പ്രോയിലും ഐഫോൺ 17 പ്രോ മാക്സിലും ഏറ്റവും പ്രധാനപ്പെട്ട ചില അപ്‌ഗ്രേഡുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അ‌തിൽ പ്രധാന അ‌പ്ഗ്രേഡ് ക്യാമറ കേന്ദ്രീകരിച്ചായിരിക്കും. 120mm തത്തുല്യമായ നിലവിലുള്ള 12-മെഗാപിക്സൽ ടെലിഫോട്ടോ സെൻസറിൽ നിന്ന് മാറി, 85mm ഫോക്കൽ ലെങ്ത് ഉള്ള ഒരു പുതിയ 48-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് ആപ്പിൾ അവതരിപ്പിച്ചേക്കാമെന്ന് ചില ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈ മാറ്റം മികച്ച പോർട്രെയിറ്റ് ഷോട്ടുകളും ലോ ​ലൈറ്റിലും മികച്ച ചിത്രങ്ങളെടുക്കുന്നതിലും വലിയ പങ്ക് വഹിച്ചേക്കും.

ഐഫോൺ 17 സീരീസിലെ പ്രോ മോഡലുകളിൽ ട്രിപ്പിൾ-ലെൻസ് സജ്ജീകരണം ആപ്പിൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മെയിൻ, അൾട്രാ-വൈഡ്, ടെലിഫോട്ടോ എന്നിവയെല്ലാം 48-മെഗാപിക്സൽ സെൻസറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് റിപ്പോർട്ടുണ്ട്. ഫ്രണ്ട് ക്യാമറയുടെ കാര്യത്തിലും പരിഷ്കരണങ്ങൾ ഉണ്ടാകും. അ‌തായത് റെസല്യൂഷൻ 12-മെഗാപിക്സലിൽ നിന്ന് 24-മെഗാപിക്സലായി ഇരട്ടിയാക്കും എന്നാണ് സൂചന.

ടിഎസ്എംസിയുടെ കൂടുതൽ നൂതനമായ 3nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ച ആപ്പിൾ A19 പ്രോ ചിപ്പായിരിക്കും ഈ മോഡലുകളിൽ ഉണ്ടാകുക. നിലവിലെ A18 പ്രോയേക്കാൾ വേഗതയിലും ബാറ്ററി കാര്യക്ഷമതയിലും പ്രവർത്തിക്കാൻ ഈ ചിപ്പിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അ‌തിനാൽ ഈ മാറ്റങ്ങളുടെ പിൻബലത്തിലും ഐഫോൺ 17 സീരീസ് വില ഉയർന്നേക്കാം എന്ന് വിലയിരുത്തലുകളുണ്ട്.

വരാൻ പോകുന്ന ഐഫോണുകൾക്ക് വില കൂടിയാലും ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് വില കൂടിയത് എന്ന് ആളുകൾ കരുതരുത് എന്ന് ആപ്പിൾ ആഗ്രഹിക്കുന്നുണ്ട്. വ്യാപാരവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിൽ നിന്ന് ഏതെങ്കിലും വിധത്തിലുണ്ടാകുന്ന ചെലവ് വർദ്ധനവിനെ വേർപെടുത്താൻ ആപ്പിൾ ആഗ്രഹിക്കുന്നു. എന്തായാലും, ഇത്രയും നാൾ പുതിയ ഐഫോൺ ഇറങ്ങുമ്പോൾ പുതുമയില്ല എന്ന് വിമർശിച്ചിരുന്നവർ ഇനി പുതിയ ഐഫോൺ എത്തുമ്പോൾ പുതുമയെ വരവേൽക്കാൻ കുറച്ച് പണം കൂടുതൽ കരുതിവയ്ക്കേണ്ടതുണ്ട് എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അ‌തേസമയം ഐഫോണിന്റെ വിലയിലും ഫീച്ചറുകളിലും മാത്രമല്ല, ലോഞ്ച് രീതിയിലും ആപ്പിൾ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് എന്ന് സമീപകാല റിപ്പോർട്ടുകൾ പറയുന്നു. അ‌തായത് ഒറ്റയടിക്ക് 4 മോഡലുകളും ഒന്നിച്ച് പുറത്തിറക്കുന്നതാണ് പതിവ് രീതി. ഇത് മാറ്റി ​സ്റ്റാന്റേർഡ് മോഡൽ ഒഴികെയുള്ളവ സെപ്റ്റംബറിലും സ്റ്റാന്റേർഡ് മോഡൽ വർഷത്തിന്റെ തുടക്കത്തിലും അ‌വതരിപ്പിക്കാനാണ് ആലോചന. ഇതും ഉടനെയല്ല, 2026 ൽ മുതലാകും നടപ്പിലാക്കുക.

2025 ന്റെ രണ്ടാം പകുതിയിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 17 സ്ലിം (എയർ) എന്നിവ പുറത്തിറക്കുക. തുടർന്ന് 2026ന്റെ ആദ്യ പകുതിയിൽ ഐഫോൺ 17e ലോഞ്ച് ചെയ്യുക. പിന്നീട് 2026 രണ്ടാം പകുതിയിൽ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കുക, ഒപ്പം ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ 18 സ്ലിം എന്നിവയും ലോഞ്ച് ചെയ്യുക.

2027 ആദ്യ പകുതിയിൽ ഐഫോൺ 18, ഐഫോൺ 18e എന്നിവ ലോഞ്ച് ചെയ്യുക. 2027ന്റെ രണ്ടാം പകുതിയിൽ ഫോൾഡബിൾ ഐഫോൺ 2 ലോഞ്ച് ചെയ്യുക. ഒപ്പം, ഐഫോൺ 19 പ്രോ സീരീസ്, ഐഫോൺ 19 സ്ലിം എന്നിവ ലോഞ്ച് ചെയ്യുക. ഈ നിലയിൽ ഒരു മാറ്റമാണ് ആപ്പിൾ ഉദ്ദേശിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

More from GizBot

Best Mobiles in India

English summary
Apple is reportedly planning to raise the price of the iPhone 17 series. This is not due to the US-China tariff hike, but rather due to changes being made to the iPhone 17 series. The report says that there will be a design change in the iPhone 17 series. In addition, the camera features will also be upgraded. This is believed to cause the price to increase.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X