Home
Mobile

യാത്രയിൽ ഉൾപ്പെടെ തുണയാകും! ഐഫോൺ 15 സീരീസിലെ യുഎസ്ബി ​ടൈപ്പ് സി പോർട്ടിന്റെ പ്രയോജനങ്ങൾ

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യപ്പെട്ടിട്ട് ഏതാനും ദിവസം മാത്ര​മേ ആയിട്ടുള്ളൂ. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് പുതിയ ലൈനപ്പിൽ ഉൾപ്പെടുന്നത്.

ഐഫോൺ 15 സീരീസ് മോഡലുകളുടെ പ്രീബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിലും ഫോൺ ആളുകളുടെ ​കൈകളിലേക്ക് എത്താൻ കുറച്ച് ദിവസം കൂടിയെടുക്കും. പുതിയ ഐഫോൺ 15 സീരീസിൽ ആപ്പിൾ യുഎസ്ബി ​ടൈപ്പ് സി പോർട്ട് അ‌വതരിപ്പിക്കും എന്ന് ഫോൺ പുറത്തിറങ്ങുന്നതിന് മുന്നേ റിപ്പോർട്ടുകൾ വന്നിരുന്നു.

ഐഫോൺ 15 സീരീസിലെ യുഎസ്ബി ​ടൈപ്പ് സി പോർട്ടിന്റെ പ്രയോജനങ്ങൾ

ഈ റിപ്പോർട്ടുകളെ ശരിവച്ചുകൊണ്ട് യുഎസ്ബി ​ടൈപ്പ് സി പോർട്ടോടുകൂടിയാണ് നാല് ഐഫോൺ 15 സീരീസ് മോഡലുകളും അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സീരീസിലെ ആദ്യ രണ്ട് മോഡലുകൾക്ക് ഇൻ-ഹൗസ് എ16 ബയോണിക് ചിപ്പും പ്രോ മോഡലുകൾക്ക് എ17 ചിപ്പുമാണ് ആപ്പിൾ നൽകിയിരിക്കുന്നത്. പുതിയ ഐഫോൺ മോഡലുകൾ 29 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

ഇന്ത്യയിൽ സെപ്റ്റംബർ 22 മുതലാണ് പുതിയ സീരീസിന്റെ വിൽപ്പന ആരംഭിക്കുന്നത്. നിരവധി പേർ ഇതിനകം പുതിയ ഐഫോൺ സ്വന്തമാക്കാനുള്ള മാർഗങ്ങൾ അ‌ന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തവണത്തെ ഐഫോൺ സീരീസിന്റെ പ്രധാന സവിഷേതയായി ആപ്പിൾ ഉയർത്തിക്കാട്ടുന്ന ഘടകങ്ങളിലൊന്ന് അ‌തിലെ യുഎസ്ബി ​ടൈപ്പ് സി പോർട്ട് ആണ്. ഒട്ടേറെ പ്രത്യേകതകളുമായാണ് ഈ പോർട്ട് എത്തുന്നത്. അ‌ത് എന്തൊക്കെയാണെന്ന് നോക്കാം.

യാത്രകളിൽ ഉപകാരപ്പെടും എന്നതാണ് ഐഫോൺ 15 സീരീസ് ഫോണുകളിലെ യുഎസ്ബി ​ടൈപ്പ് സി പോർട്ടിന്റെ പ്രധാന പ്രത്യേകത. എയർപോഡ്സ്, ആപ്പിൾ വാച്ച്, അല്ലെങ്കിൽ യുഎസ്ബി പവർ ഡെലിവറി പിന്തുണയ്ക്കുന്ന മറ്റേതെങ്കിലും ചെറിയ ഗാഡ്‌ജെറ്റ് ചാർജ് ചെയ്യാൻ എല്ലാ ഐ​ഫോൺ 15 സീരീസ് മോഡലുകൾക്കും ശേഷിയുണ്ട്.

പുതിയ ഐഫോൺ വേരിയന്റുകൾക്ക് ചാർജ്ജ് ചെയ്യുന്ന ഉപകരണങ്ങളിലേക്ക് 4.5 വാട്ട് പവർ വരെ നൽകാൻ കഴിയും. ലൈറ്റ്നിംഗ് പോർട്ടിന്റെ 0.3 വാട്ട് ഔട്ട്പുട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട് 15 മടങ്ങ് കൂടുതൽ ഊർജ്ജം നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. യാത്രകളിലും മറ്റുമാണ് ഇത് കൂടുതൽ ഉപകാരപ്പെടുക.

യുഎസ്ബി ​ടൈപ്പ് സി പോർട്ട് ഉപയോഗിക്കുകവഴി, തങ്ങളുടെ ഭൂരിഭാഗം ആക്‌സസറികളും മറ്റ് പവർ സ്രോതസുകളുടെ സഹായമില്ലാതെ ചാർജ് ചെയ്യാൻ പുതിയ ഐഫോൺ 15 സീരീസ് ഉടമകൾക്ക് സാധിക്കും. ചാർജിങ്ങിനപ്പുറമുള്ള കാര്യങ്ങളും ഈ പോർട്ടിന്റെ സഹായത്താൽ നിർവഹിക്കാം. ഐഫോൺ 15 പ്രോ മോഡലുകൾ USB 3.2 സ്റ്റാൻഡേർഡിനെ പിന്തുണയ്ക്കുന്നു.

സപ്പോർട്ട് ഡോക്യുമെന്റ് നൽകുന്ന വിവരങ്ങൾ പ്രകാരം ഐഫോൺ 15 സീരീസിലെ പ്രോ മോഡലുകളായ 15 പ്രോ, 15 പ്രോ മാക്സ് എന്നിവയ്ക്ക് സെക്കൻഡിൽ 10Gbit വരെ വേഗതയിൽ ഡാറ്റ കൈമാറാൻ കഴിയും. എന്നാൽ ആപ്പിൾ ഇവിടെ ഒരു തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. ബോക്സിൽ കുറഞ്ഞ ട്രാൻസ്ഫർ വേഗതയുള്ള യുഎസ്ബി 2-അനുയോജ്യമായ കേബിൾ മാത്രമേ കമ്പനി നൽകുന്നുള്ളൂ.

സാധ്യമായ പരമാവധി വേഗതയിൽ ഡാറ്റ ​കൈമാറണമെങ്കിൽ ഉപയോക്താക്കൾ USB-3-അനുയോജ്യമായ കേബിൾ വാങ്ങേണ്ടിവരും. ആളുകളുടെ പക്കൽനിന്ന് നാല് കാശ് കിട്ടാനുള്ള എല്ലാവഴികളും തുറന്നിടുന്നതിൽ ആപ്പിൾ പണ്ടേ വിഗ്ദധരാണ്. സപ്പോർട്ടിങ് ഡോക്യുമെന്റിൽനിന്നി ലഭിക്കുന്ന മറ്റൊരു വിവരം, ഐഫോൺ 15 സീരീസ് ഡിസ്പ്ലേ പോർട്ട് ഉപയോഗിച്ച് 4K 60Hz HDR ഫിലിമുകളിൽ വീഡിയോ മിററിംഗ് പിന്തുണയ്ക്കുന്നു എന്നതാണ്.

ഐഫോൺ 15 സീരീസിലെ യുഎസ്ബി ​ടൈപ്പ് സി പോർട്ടിന്റെ പ്രയോജനങ്ങൾ

USB 3.1 അല്ലെങ്കിൽ അതിന് മുകളിലുള്ള വേഗതയെ പിന്തുണയ്ക്കുന്ന യുഎസ്ബി ​ടൈപ്പ് സി ടു ഡിസ്പ്ലേ പോർട്ട് കേബിൾ ( USB Type-C to DisplayPort cable ) ഉള്ള ഉപയോക്താക്കൾക്ക് ഒരു എക്സ്റ്റേണൽ മോണിറ്ററിലേക്ക് ഡിസ്പ്ലേ ഉള്ളടക്കങ്ങൾ മിറർ ചെയ്യാൻ സാധിക്കും.

ഇതിന് പുറമേ, യുഎസ്ബി ​ടൈപ്പ് സി ടു എച്ച്ഡിഎംഐ അ‌ഡാപ്റ്റർ അ‌ല്ലെങ്കിൽ കേബിൾ ( USB Type-C to HDMI adapter or cable ) ഉപയോഗിച്ച് എച്ച്‌ഡിഎംഐ ഡിസ്‌പ്ലേയിലേക്കോ ടിവിയിലേക്കോ ഉള്ളടക്കങ്ങൾ മിറർ ചെയ്യാനുള്ള അ‌ധിക ഓപ്ഷനും ആപ്പിൾ നൽകുന്നുണ്ട്.

എക്സ്റ്റേണൽ മോണിറ്റർ ഈ സംവിധാനത്തെ പിന്തുണയ്ക്കുന്നതാണെങ്കിൽ ഉള്ളടക്കങ്ങൾ എച്ചഡിആർ10 അ‌ല്ലെങ്കിൽ ഡോൾബി വിഷനിൽ ഉള്ളടക്കം കാണാൻ ആപ്പിളിന്റെ പുതിയ യുഎസ്ബി ​ടൈപ്പ് സി പോർട്ട് സഹായിക്കും. ടൈപ്പ്-സി ടു ടൈപ്പ്-എ കണക്ഷൻ(USB Type-C to USB Type-A connection) ഉപയോഗിച്ച് 15 സീരീസിനെ കാർപ്ലേയെ പിന്തുണയ്ക്കുന്ന വാഹനങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും സപ്പോർട്ടിങ് ഡോക്യുമെന്റിൽ പറയുന്നു.

More from GizBot

Best Mobiles in India

English summary
The USB port on the iPhone 15 series can do a lot of things. All iPhone 15 series models are capable of charging small gadgets that support USB power delivery. According to the support document, the Pro models of the iPhone 15 series, the 15 Pro and 15 Pro Max, can transfer data at speeds of up to 10Gbit per second.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X