Home
Mobile

ഡാ മോനെ..ഇങ്ങ് പോര്; ഐഒഎസ് 17.5.1 അപ്‌ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ

ഡിലീറ്റ് ചെയ്ത ഫോട്ടോകൾ വീണ്ടും തിരിച്ചുവരുന്നു എന്ന് അ‌ടുത്തിടെ നിരവധി ഐഫോൺ ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെട്ടിരുന്നു. ഈ പരാതികൾ അ‌ംഗീകരിച്ച ആപ്പിൾ ഇപ്പോൾ ഐഫോണുകൾക്കായി പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കി. ഐഒഎസ് 17.5.1 എന്ന ഈ അ‌പ്ഡേറ്റിൽ ഉപയോക്താക്കൾ ഉന്നയിച്ച പ്രശ്നത്തിനുള്ള പരിഹാരം ഉൾപ്പെടുന്നു.

ഇതിനകം ഐഒഎസ് 17.5 അപ്‌ഡേറ്റുള്ള ഉപയോക്താക്കൾക്ക്, ഏറ്റവും പുതിയ ഐഒഎസ് 17.5.1 അപ്‌ഡേറ്റ് ഏകദേശം 315 എംബി വലുപ്പം ഉണ്ടാകും. ഔദ്യോഗിക ചേഞ്ച്‌ ലോഗ് അനുസരിച്ച്, ഈ അപ്‌ഡേറ്റ് പ്രധാനപ്പെട്ട ബഗ് പരിഹാരങ്ങൾ നൽകുകയും ഡാറ്റാബേസ് കറപ്‌ഷൻ നേരിട്ട ഫോട്ടോകൾ ഇല്ലാതാക്കിയാലും ഫോട്ടോസ് ലൈബ്രറിയിൽ വീണ്ടും ദൃശ്യമാകുന്ന പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നു.

17.5 അപ്‌ഡേറ്റ് ആപ്പിള്‍ ന്യൂസ് പ്ലസിലെ ഓഫ്‌ലൈന്‍ മോഡ്, ക്രോസ് പ്ലാറ്റ്‌ഫോം ട്രാക്കിങ് ഡിറ്റക്ഷന്‍, ബഗ് ഫിക്‌സുകള്‍, സുരക്ഷാ, എന്നിവയാണ് അവതരിപ്പിച്ചിരുന്നത്. ഐഒഎസ് 17.5ലേക്ക് ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ വേർഷൻ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാനും നിങ്ങളുടെ ഐഫോൺ സുരക്ഷിതമാക്കാനും കഴിയും.

ഐഒഎസ് 17.5 ആപ്പിളിൽ നിന്നുള്ള ഒരു പ്രധാന അപ്‌ഡേറ്റായിരുന്നു. ഈ അപ്‌ഡേറ്റ് ഐഫോണുകളിൽ മുകളിൽ പറഞ്ഞ ബഗിന് പുറമെ ന്യൂ+ (New+) ആപ്പ് വഴിയുള്ള ഗെയിമുകൾ ഉൾപ്പെടെ പല ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു. അതുപോലെ, യൂറോപ്യൻ മേഖലയിൽ, അപ്‌ഡേറ്റ് വെബ് ആപ്പ് വിതരണവും പ്രാപ്‌തമാക്കി. ഇത് ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകൾ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് വിതരണം ചെയ്യാനും ആപ്പ് സ്റ്റോറിന് പുറത്ത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും ഉപയോക്താക്കളെ സഹായിച്ചു.

ആപ്പിൾ നിലവിൽ അതിൻ്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ അടുത്ത പതിപ്പായ ഐഒഎസ് 18ൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. അത് ജൂൺ 10ന് നടക്കാനിരിക്കുന്ന ഡബ്ള്യൂഡബ്ള്യൂഡിസി (WWDC) 2024 ഡെവലപ്പർമാരുടെ കോൺഫറൻസിൽ ഡെമോ ചെയ്യപ്പെടും. ഈ അപ്‌ഡേറ്റ് ഒരു യുഐ ഓവർഹോൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ ഫസ്റ്റ് പാർട്ടി ആപ്പിലൂടെ പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകൾ അവതരിപ്പിക്കുമെന്നും കരുതുന്നു. കോർ സിസ്റ്റത്തിനുള്ളിൽ ഒരു ചാറ്റ്ബോട്ട് സംയോജിപ്പിക്കാൻ ആപ്പിൾ ഗൂഗിൾ, ഓപ്പൺ എഐ എന്നിവയുമായും ചർച്ചകൾ നടത്തുന്നതായി പറയപ്പെടുന്നു. എങ്കിലും കമ്പനി ഒഫീഷ്യൽ കൺഫർമേഷൻ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ഡാ മോനെ..ഇങ്ങ് പോര്; ഐഒഎസ് 17.5.1 അപ്‌ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ

അ‌ടുത്തകാലത്തായി ആപ്പിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ഗവേഷണങ്ങൾക്കായി വൻ നിക്ഷേപങ്ങൾ നടത്തുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ വരാൻ പോകുന്ന ഐഫോൺ 16 സീരീസിലൂടെയും ഏറ്റവും പുതിയ ഐഒഎസ് 18 (ios 18) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെയും ഉപയോക്താക്കളിലേക്ക് എത്തിച്ചേരും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐഒഎസ് 18ൽ അ‌വതരിപ്പിക്കപ്പെടുന്ന ഫീച്ചറുകളെ പിന്തുണയ്ക്കാൻ കഴിയും വിധം പ്രത്യേക രീതിയിലാണ് അ‌ടുത്ത ഐഫോൺ 16 സീരീസുകൾ നിർമിക്കുക എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർൻമാൻ പറയുന്നത് ആപ്പിൾ ഒരു ലാർജ് ലാങ്വേജ് മോഡൽ (എൽഎൽഎം) വികസിപ്പിക്കുന്നുണ്ട്. പൂർണ്ണമായും ഡി​വൈസിനെ അ‌ടിസ്ഥാനമാക്കിയാകും പ്രവർത്തിക്കുക എന്നതാണ് ഇതിന്റെ ​ഹൈ​ലൈറ്റ്.

അ‌തായത് നിലവിൽ എൽഎൽഎമ്മുകൾ ക്ലൗഡ് അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന് പകരം ഫോണിനുള്ളിലെ പ്രോസസർ കരുത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള എൽഎൽഎം ആണ് ആപ്പിൾ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ പൂർണ്ണമായും എഐ കരുത്തുകൾ നിറഞ്ഞ ഐഫോണുകൾ പുറത്തിറക്കാനാകുമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു. ഐഫോണിൻ്റെ ചരിത്രത്തിലെ "ഏറ്റവും വലിയ" സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ആകും ഐഒഎസ് 18 എന്ന് ഗുർമാൻ നിരീക്ഷിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Apple introduced the iOS 17.5.1 update by solving the technical problems in the 17.5 update that was introduced a few days ago. Apple introduced the new update to address a major flaw that caused deleted photos to reappear for some users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X