ഐഫോണ്‍ 5എസ്, 5സി എന്നിവയുടെ വില കുത്തനെ കുറച്ചു; 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകള്‍

ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 5എസ്, 5സി എന്നിവയുടെ വില ആപ്പിള്‍ കുറയ്ക്കുന്നു. വിലയില്‍ 13,000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് മോഡലുകള്‍ വിപണിയില്‍ എത്തുന്നതിനോട് മുന്നോടിയായാണ് വില കുറച്ചിരിക്കുന്നത്.

ഐഫോണ്‍ 5എസ് 32 ജിബി മോഡലിന് 62,500 രൂപയായിരുന്നത് 13,000 രൂപ വരെ കുറച്ചിട്ടുണ്ട്. ഐഫോണ്‍ 5എസ് 16 ജിബി മോഡലിന്റെ വില 53,500 രൂപയായിരുന്നത് 9,000 രൂപയോളം കുറച്ചിട്ടുണ്ട്. ഐഫോണ്‍ 5സി 8 ജിബി-യുടെ വില 37,500 രൂപയായിരുന്നത് 31,500 ആകും.

ഐഫോണ്‍ 5എസിന്റെ 16 ജിബി, 32 ജിബി മോഡലുകളുടെ വിലയിലാണ് നിലവില്‍ കാര്യമായ വ്യതിയാനങ്ങളുണ്ടാകുന്നത്. 5എസ് 64 ജിബി മോഡലിന്റെ വിലയെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ആപ്പിള്‍ പുറത്ത് വിട്ടിട്ടില്ല.

പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുയിയത് വാങ്ങുന്നതിനുളള ബൈബാക്ക് ഓഫറുകള്‍ ആപ്പിള്‍ ഉടനെ കൊണ്ട് വരും. കുറഞ്ഞത് 8,000 രൂപയുടെ ഓഫറാകും കൊണ്ട് വരിക.

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ സപ്തംബര്‍ 9 നാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 6-ന് 4.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുണ്ടെങ്കില്‍ 5.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് ഐഫോണ്‍ 6 പ്ലസിന്.

അമേരിക്കയില്‍ സപ്തംബര്‍ 19 നാണ് പുതിയ പതിപ്പുകള്‍ ആപ്പിള്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നത്. ഇതിനായി അമേരിക്കയില്‍ മുന്‍കൂര്‍ ബുക്കിങും ആരംഭിച്ചു. ബുക്കിങിന് ആവശ്യക്കാരുടെ അല്‍ഭുതകരമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. അമേരിക്കയില്‍ ആവശ്യക്കാരുടെ തിരക്ക് വര്‍ദ്ധിച്ചത് ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ എത്താന്‍ കാലതാമസമുണ്ടാക്കും. ഒക്‌ടോബര്‍ 17 ന് ഐഫോണ്‍ 6 ലഭ്യമാക്കാനാണ് ആപ്പിള്‍ ആദ്യം തീരുമാനിച്ചതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വൈകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഐഫോണ്‍ 5എസ്, 5സി എന്നിവ ഇതിലും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ആപ്പിളിന്റെ മുന്‍ തലമുറ ഫോണുകള്‍ വാങ്ങിക്കാനുളള 10 മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍ പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ചുവടെ. താഴെ കാണുന്ന സ്ലൈഡര്‍ പരിശോധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

36,890 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2

36,776 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

3

35,705 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

4

36,809 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

5

40,283 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

6

39,999 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

7

44,499 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

8

42,500 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

9

42,500 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

10

44,500 രൂപയ്ക്ക് വാങ്ങിക്കൂ...!
വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot