ഇത്തരം ഐഫോണുകൾ ഇനി നന്നാക്കേണ്ട; ജീവനക്കാർക്ക് നിർദേശം നൽകി ആപ്പിൾ

|

നഷ്‌ടപ്പെട്ടതോ മോഷ്ടിച്ചതോ ആയ ഐഫോണുകൾ ആപ്പിൾ സ്റ്റോറുകളിലോ ആപ്പിൾ അംഗീകൃത സർവീസ് സെന്ററുകളിലോ ഇനി നന്നാക്കിക്കിട്ടില്ല. ജിഎസ്എംഎ ഡിവൈസ് രജിസ്ട്രിയിൽ നഷ്ടപ്പെട്ടതായും മോഷണം പോയതായും രേഖപ്പെടുത്തിയിട്ടുള്ള ഐഫോണുകളാണ് ഇങ്ങനെ നന്നാക്കി നൽകാത്തത്. മൊബൈൽ ജീനിയസ്, ജിഎസ്എക്സ് സിസ്റ്റങ്ങളിൽ മിസിങ് ആയതായി രേഖപ്പെടുത്തിയ ഫോണുകൾക്കും കമ്പനി അറ്റകുറ്റപ്പണികൾ നിഷേധിക്കും. ഇത് സംബന്ധിച്ച നിർദേശങ്ങൾ ആപ്പിൾ സ്റ്റോറുകൾക്കും അംഗീകൃത സർവീസ് സെന്ററുകൾക്കും നൽകിയിട്ടുണ്ട്. ആപ്പിൾ തങ്ങളുടെ എല്ലാ ജീവനക്കാർക്കും അയച്ച മെമ്മോ മാക്റൂമേഴ്സ് ആണ് പുറത്ത് വിട്ടത്.

 

ഐഫോൺ

ഇനി മുതൽ ആരെങ്കിലും ഐഫോൺ റിപ്പയറിനായി കൊണ്ട് വന്നാൽ ആദ്യം തന്നെ ജിഎസ്എംഎ ഡിവൈസ് രജിസ്ട്രി ഡാറ്റ ബേസ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റാറ്റസ് പരിശോധിക്കും. ഫോൺ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ മാത്രമായിരിക്കും ഫോൺ സർവീസ് ചെയ്ത് നൽകുക. ഡാറ്റ ബേസിലും കമ്പനിയുടെ ഇന്റേണൽ സിസ്റ്റങ്ങളും ഈ ഡിവൈസ് " മിസിങ് ലിസ്റ്റിൽ " ആണെന്ന് കാണിച്ചാൽ ടെക്നിഷ്യൻസ് ആ ഐഫോൺ റിപ്പയർ ചെയ്ത് നൽകില്ല.

വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവയ്ക്ക് വില കുറച്ചു, നീക്കം വൺപ്ലസ് 10 പ്രോ 5ജി ലോഞ്ചിന് തൊട്ട് മുമ്പ്വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവയ്ക്ക് വില കുറച്ചു, നീക്കം വൺപ്ലസ് 10 പ്രോ 5ജി ലോഞ്ചിന് തൊട്ട് മുമ്പ്

ഡിവൈസുകൾ
 

നഷ്‌ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഡിവൈസുകൾ റിപ്പയർ ചെയ്യില്ലെന്ന പോളിസി ആപ്പിളിന് നേരത്തെ തന്നെയുണ്ട്. ആ പോളിസി കൂടുതൽ ശക്തമായി നടപ്പിലാക്കുകയാണ് ഇപ്പോൾ കമ്പനി ചെയ്യുന്നത്. ഫൈൻഡ് മൈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്തിട്ടുള്ള ഐഫോൺ ഡിവൈസുകളുടെ കാര്യത്തിൽ ഈ നിയന്ത്രണം പ്രയോജനപ്പെടും. ഫൈൻഡ് മൈ ട്രാക്കിങ് പ്രവർത്തനരഹിതമാക്കിയ ഐഫോണുകളും പുതിയ നിയന്ത്രണത്തിൽ ഉൾപ്പെടും. മോഷ്ടിച്ച ഐഫോണുകളുടെ വിൽപ്പന തടയുന്നതിനാണ് ഈ നിയന്ത്രണമെന്ന് കമ്പനി പറയുന്നു. ഫൈൻഡ് മൈ ട്രാക്കിങ് ആക്റ്റിവേറ്റ് ചെയ്തിട്ടുള്ള ഡിവൈസുകൾക്ക് റിപ്പയറിങ് സൌകര്യം തടസമില്ലാതെ ലഭിക്കും.

ജിഎസ്എംഎ ഡിവൈസ് രജിസ്ട്രി

ജിഎസ്എംഎ ഡിവൈസ് രജിസ്ട്രി

നഷ്ടമായതും മോഷ്ടിക്കപ്പെട്ടതുമായ ഡിവൈസുകളുടെ ആഗോള ഡാറ്റ ബേസ് ആണ് ജിഎസ്എംഎ ഡിവൈസ് രജിസ്ട്രി. ഇത്തരം ഡിവൈസുകളുടെ സീരിയൽ നമ്പരുകളാണ് ഈ ഡാറ്റ ബേസിൽ ഉണ്ടാകുക. റിപ്പയർ ചെയ്യാനായി കൊണ്ടുവന്ന ഐഫോണിന്റെ കൃത്യമായ സ്റ്റാറ്റസ് നിർണയിക്കാൻ വേണ്ടിയാണ് ആപ്പിൾ ജിഎസ്എംഎ ഡിവൈസ് രജിസ്ട്രി ഉപയോഗിക്കുന്നത്. നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പൊലീസ് ഈ ഡാറ്റ ബേസിൽ നിങ്ങളുടെ ഫോൺ നഷ്ടമായതായി രേഖപ്പെടുത്തും. ഡിവൈസിന്റെ കൃത്യമായ സ്റ്റാറ്റസ് പരിശോധിക്കാൻ മൊബൈൽ ഫോൺ കമ്പനികൾ ഡിവൈസിന്റെ ഐഎംഇഐ നമ്പറിന് ഒപ്പം ഈ ഡാറ്റ ഉപയോഗിക്കുന്നു.

റിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടംറിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടം

ജിഎസ്എംഎ

മോഷ്ടിക്കപ്പെട്ട ഐഫോൺ ഡിവൈസുകൾ റീപ്ലെയ്സ് ചെയ്ത് പുതിയവ സ്വന്തമാക്കുന്നത് തടയാൻ വേണ്ടിയാണ് ആപ്പിളിന്റെ പുതിയ നയം. ജിഎസ്എംഎ ഡിവൈസ് രജിസ്ട്രിയിൽ ഉണ്ടെങ്കിലും ഡിവൈസ് വാങ്ങിയതിന്റെ തെളിവ് ഹാജരാക്കാൻ കഴിഞ്ഞാൽ ടെക്നീഷ്യൻസ് നിങ്ങളുടെ ഡിവൈസ് നന്നാക്കി തരും. ഫോൺ വാങ്ങിയതിന്റെ റെസീപ്റ്റോ ബില്ലോ ആണ് ഇതിനായി പരിഗണിക്കുക. ഇത്തരം തെളിവുകൾ ഒന്നും നൽകാൻ കഴിഞ്ഞില്ലെങ്കിൽ, വാറന്റി പിരീയഡിൽ ഉള്ള ഐഫോണുകൾക്ക് പോലും ആപ്പിൾ സ്റ്റോറുകളിലും അനുബന്ധ സർവീസുകളിലും സേവനങ്ങൾ ലഭിക്കില്ല.

റിപ്പയർ

നിങ്ങളുടെ ഐഫോൺ എപ്പോഴെങ്കിലും നഷ്‌ടപ്പെടുകയാണെങ്കിൽ, ഫൈൻഡ് മൈ സേവനം ഉപയോഗിച്ച് നിങ്ങൾക്ക് അത് നഷ്ടപ്പെട്ട ഡിവൈസ് ആയി രേഖപ്പെടുത്താൻ സാധിക്കും. നിങ്ങളുടെ ആപ്പിൾ അക്കൗണ്ട് ഉപയോഗിച്ച് ഫൈൻഡ് മൈ സേവനത്തിൽ ലോഗിൻ ചെയ്യാം. ശേഷം നിങ്ങളുടെ കൈവശം ഇല്ലാത്ത ഡിവൈസുകൾ സെലക്ററ് ചെയ്യണം. ഈ വിവരങ്ങൾ ഉടൻ തന്നെ ആപ്പിൾ തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് അപ്‌ഡേറ്റ് ചെയ്യും. അതിനാൽ നിങ്ങളുടെ ഐഫോൺ മോഷ്ടിച്ച ആരെങ്കിലും അത് ഒരു ആപ്പിൾ സ്റ്റോറിലേക്കോ അല്ലെങ്കിൽ ആപ്പിൾ അംഗീകൃത സർവീസ് സെന്ററിലേക്കോ റിപ്പയർ ചെയ്യുന്നതിനായി കൊണ്ട് വരുമ്പോൾ, സാങ്കേതിക വിദഗ്ധർ അത് നന്നാക്കി നൽകില്ല.

അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

Best Mobiles in India

English summary
Lost or stolen iPhones can no longer be repaired at Apple Stores or Apple Authorized Service Centers. Apple Store employees and Apple Authorized Service Providers will deny repairs to users who bring in an iPhone that has been marked missing. The company will also refuse to repair phones that have been reported missing on Mobile Genius and GSX systems.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X