Home
Mobile

ഐഫോൺ 14 വാങ്ങാൻ ആപ്പിൾ സ്റ്റോറുകൾ അത്ര പോര; കാരണമെന്താണെന്ന് അറിയാമോ? | Apple Stores

കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ Apple നേരിട്ട് നടത്തുന്ന റീട്ടെയ്ൽ സ്റ്റോറുകൾ ഇന്ത്യയിലും പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഡൽഹി സാകേതിലും മുംബൈ ബികെസിയിലുമാണ് ഈ രണ്ട് സ്റ്റോറുകളും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ആപ്പിൾ അടക്കമുള്ള ആഗോള ബ്രാൻഡുകൾക്ക് ഇന്ത്യയോടുള്ള മാറുന്ന സമീപനത്തിന്റെ സൂചനയായിട്ട് കൂടിയാണ് പുതിയ നീക്കത്തെ വിലയിരുത്തുന്നത്.

ആപ്പിൾ പ്രോഡക്റ്റ്സ് ഇഷ്ടപ്പെടുന്ന യൂസേഴ്സിന് അവർക്കാവശ്യമുള്ള ഗാഡ്ജറ്റ്സ് കണ്ടെത്താനും പരിശോധിക്കാനും വാങ്ങാനുമൊക്കെ ബികെസി സ്റ്റോറും സാകേത് സ്റ്റോറുമൊക്കെ സഹായിക്കുമെന്നതിൽ തർക്കമില്ല. അതിനാൽ തന്നെ സ്റ്റോറുകളുടെ ലോഞ്ച് സൃഷ്ടിച്ച ഓളവും വലുതാണ്. ഉദ്ഘാടന ദിവസം സ്റ്റോറുകൾക്ക് മുന്നിൽ തടിച്ചുകൂടിയ ആൾക്കൂട്ടം തന്നെ ഇതിനുള്ള തെളിവാണ്. എന്നാൽ ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങുന്ന സമയത്ത് നാം ഏറെ ആഗ്രഹിക്കുന്ന ഡിസ്കൌണ്ടുകളും ഓഫറുകളുമൊന്നും കുറച്ച് നാളത്തേക്കെങ്കിലും ഈ സ്റ്റോറുകളിൽ നിന്ന് ലഭിക്കണമെന്നില്ല.

ഐഫോൺ 14 വാങ്ങാൻ ആപ്പിൾ സ്റ്റോറുകൾ അത്ര പോര; കാരണമെന്താണെന്ന് അറിയാമോ?

ഉദാഹരണം എന്ന നിലയിൽ പറഞ്ഞാൽ നിങ്ങൾ ഒരു ഐഫോൺ 14 വാങ്ങാൻ പ്ലാൻ ചെയ്യുകയാണെന്ന് കരുതുക. ആപ്പിൾ സ്റ്റോറിൽ പോയി ഡിവൈസ് വാങ്ങുന്നതിലും നല്ലത് ഓൺലൈൻ ആയി വാങ്ങുന്നതാണ്. ഓഫറുകളിലും ഡിസ്കൌണ്ടുകളിലും ഉള്ള വ്യത്യാസം തന്നെയാണ് കാരണം. ആപ്പിൾ ഓഫ്‌ലൈൻ സ്റ്റോറുകളിലും ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലും ഐഫോൺ 14 -ന് ലഭ്യമായ ഓഫറുകൾ താരതമ്യം ചെയ്ത് നോക്കുക. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കൂടുതൽ നല്ല ഡിസ്കൌണ്ട്സ് നൽകുന്നതായി കാണാം.

ഈ ലേഖനം എഴുതുന്ന സമയത്ത് ഐഫോൺ 14 ബേസ് മോഡലിന് 71,999 രൂപയാണ് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും നൽകിയിരിക്കുന്ന പ്രൈസ് ടാഗ്. ഒറിജിനൽ പ്രൈസിനേക്കാളും ഏതാണ്ട് 8,000 രൂപയുടെ ഡിസ്കൌണ്ട് ആണ് ഈ പ്ലാറ്റ്ഫോമുകളിൽ യൂസേഴ്സിന് ലഭിക്കുന്നത്. അതേ സമയം ഇതേ മോഡൽ ആപ്പിൾ റീട്ടെയിൽ സ്റ്റോറിൽ വിൽക്കുന്നത് ഫോൺ ലോഞ്ച് ആയ സമയത്തുള്ള അതേ പ്രൈസിനാണ് ( 79,990 രൂപ ).

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ആപ്പിൾ സ്റ്റോറുകളിലും പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യാനുള്ള സൌകര്യമുണ്ട്. ആമസോണിലെ ലിസ്റ്റിങ് പേജ് പ്രകാരം 22,700 രൂപ വരെ പഴയ ഡിവൈസുകൾക്ക് എക്സ്ചേഞ്ച് വാല്യൂ ലഭിച്ചേക്കാം. ഫ്ലിപ്പ്കാർട്ടിൽ 29,250 രൂപ വരെയാണ് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ വാങ്ങുമ്പോൾ എക്സ്ചേഞ്ച് ഡിസ്കൌണ്ട് എന്ന നിലയിൽ ലഭിക്കുന്നത്. ആപ്പിൾ സ്റ്റോറുകളിലും പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ അനുവദിക്കുന്ന ട്രേഡ് ഇൻ പ്രോഗ്രാം ലഭ്യമാണ്.

എല്ലാത്തരം എക്സ്ചേഞ്ച് ഓഫറുകളിലും ഫോണിന്റെ അവസ്ഥയും ബ്രാൻഡും മോഡലുമെല്ലാം നിർണായകമാണ്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ആപ്പിൾ സ്റ്റോറുകളിലും ബാങ്ക് ഓഫറുകളും ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 4,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. 3 - 6 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ പ്ലാറ്റ്ഫോമുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇനി ഏറ്റവും ലാഭത്തിൽ ഐഫോൺ 14 വാങ്ങാൻ പറ്റിയ പ്ലാറ്റ്ഫോമുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഓരോ പ്ലാറ്റ്ഫോമും ഓഫർ ചെയ്യുന്ന പരമാവധി എക്സ്ചേഞ്ച് ഡിസ്കൌണ്ട് കണക്കിൽ വച്ചാണ് താരതമ്യം നടത്തുന്നത്. ഒപ്പം ബാങ്ക് ഓഫറുകൾ കൂടി പരിഗണിക്കുന്നുമുണ്ട്. ആമസോണിൽ 45,299 രൂപ വരെയായി ഐഫോൺ 14 -ന്റെ വില കുറയാം ( 71,999 രൂപ - 26,700 രൂപ ). അത് പോലെ തന്നെ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 -ന്റെ വില 38,749 രൂപയായും കുറയാം ( 71,999 രൂപ - 33,250 രൂപ ).

നേരത്തെ പറഞ്ഞത് പോലെ ലഭ്യമാകുന്ന പരമാവധി എക്സ്ചേഞ്ച് ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും കൂടി കണക്ക് കൂട്ടിയതാണ് പരമാവധി എത്ര രൂപ വരെയായി ഐഫോൺ 14 -ന്റെ നിരക്ക് കുറയാമെന്ന് സൂചിപ്പിച്ചത്. എക്സ്ചേഞ്ച് വാല്യൂ പഴയ ഫോണിനെ ആശ്രയിച്ച് മാറും. അത് പോലെ ഏതൊരു ഫോണിന്റെയും വിൽപ്പന വില സാഹചര്യത്തിന് അനുസരിച്ച് മാറാറുമുണ്ട്. എന്നാൽ തന്നെയും മൊത്തത്തിൽ പരിഗണിക്കുമ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ആമസോണിൽ നിന്നും പർച്ചേസ് നടത്തുന്നതാണ് ലാഭകരം.

Best Mobiles in India

English summary
After a long wait, retail stores run directly by Apple have started operations in India as well. These two stores are operational in Delhi's Saket and Mumbai's BKC. The new move is also being evaluated as a sign of a changing approach towards India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X