ആപ്പിള്‍ ഐ ഫോണ്‍ 4 വീണ്ടും ലോഞ്ച് ചെയ്യുന്നു; വില 15000 രൂപ മാത്രം

By Bijesh
|

ഇന്ത്യയിലെ ആപ്പിള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഏറെ വിറ്റഴിഞ്ഞ ഐ ഫോണുകളില്‍ ഒന്നായ ഐ ഫോണ്‍ 4 ഇന്ത്യയില്‍ വീണ്ടുമെത്തുന്നു. അതും 15,000 രൂപയ്ക്ക്. നേരത്തെ 26,500 രൂപ വിലയുണ്ടായിരുന്ന ഐ ഫോണ്‍ 4-ന്റെ 8 ജി.ബി. വേരിയന്റാണ് വീണ്ടും ലോഞ്ച് ചെയ്യാന്‍ പോകുന്നത്.

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കുടുതല്‍ ആധിപത്യം സ്ഥാപിക്കാനാണ് പുതിയ നീക്കം. ബൈ ബാക്, മാസതവണ ഓഫറുകളിലൂടെയാണ് ഐഫോണ്‍ 4 കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുക.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആപ്പിള്‍ ഐ ഫോണ്‍ 4-ന്റെ നിര്‍മാണം നിര്‍ത്തിവച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ഉണ്ടായിരുന്ന സ്‌റ്റോക്കുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. വില കുറച്ചാല്‍ ഇപ്പോഴും ഐ ഫോണ്‍ 4-ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മികച്ച വിപണി സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് ആപ്പിളിനെ പ്രേരിപ്പിച്ചത്.

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ആപ്പിള്‍ ഫോണുകളില്‍ ഒന്നായ ഐ ഫോണ്‍ 4- പിന്‍വലിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ തിരിച്ചടിയാണ് ആപ്പിളിനുണ്ടായത്. മാത്രമല്ല, ഈ അവസരം ഇടത്തരം ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് എതിരാളികളായ സാംസങ്ങ് കൈയടക്കുകയും ചെയ്തു.

2012 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും 2013 ജനുവരി മുതല്‍ മാര്‍ച്ച് വരെയുമുള്ള കാലയളവില്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഐ ഫോണുകളുടെ പങ്കാളിത്തം 4 ശതമാനമായി വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് 1.4 ശതമാനമായി കുറഞ്ഞു. അതേസമയം ഇതേ കാലയളവില്‍ സാംസങ്ങിന്റെ മാര്‍ക്കറ്റ് ഷെയര്‍ 33 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി ഉയരുകയും ചെയ്തു. എന്തായാലും അടുത്ത ആഴ്ചയോടെ ഇന്ത്യയില്‍ ഐ ഫോണ്‍ 4-ന്റെ റീ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ആപ്പിള്‍ ഐ ഫോണ്‍ 4-ന്റെ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു

{photo-feature}

ആപ്പിള്‍ ഐ ഫോണ്‍ 4 വീണ്ടും ലോഞ്ച് ചെയ്യുന്നു; വില 15000 രൂപ മാത്രം

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X