ആപ്പിള്‍ ഐ ഫോണ്‍ 6 ഓഗസ്റ്റില്‍...

Posted By:

ആപ്പിളിന്റെ പുതിയ സ്മാര്‍ട്‌ഫോണായ ഐ ഫോണ്‍ 6 ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. ആപ്പിള്‍ ഫോണികളുടെ വിതരണക്കാരെ ഉദ്ധരിച്ച് തായ്‌വാനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്. 4.7 ഇഞ്ച് സ്‌ക്രീനുള്ള ഫോണ്‍ ആയിരിക്കും അവതരിപ്പിക്കുക. എന്നാല്‍ ഏതെല്ലാം വിപണികളിലാണ് ഫോണ്‍ ആദ്യഘട്ടത്തില്‍ ലഭിക്കുക എന്നത് വ്യക്തമല്ല.

അതേസമയം 5.5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഐ ഫോണ്‍ 6-ന്റെ മറ്റൊരു വേരിയന്റ് 2014 സെപ്റ്റംബറില്‍ പുറത്തിറക്കുമെന്നും സൂചനയുണ്ട്. ഐ ഫോണ്‍ 6-ന് രണ്ട് സ്‌ക്രീന്‍ വേരിയന്റ് ഉണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. രണ്ട് വേരിയന്റുകളും ചേര്‍ന്ന് 8 കോടി ഐ ഫോണ്‍ 6 കമ്പനി ഈ വര്‍ഷം നിര്‍മിക്കും.

അതേസമയം ആപ്പിള്‍ ഔദ്യോഗികമായി ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. ഐ ഫോണ്‍ 6-ന്റെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4.7 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഐ ഫോണ്‍ ആയിരിക്കും ഓഗസ്റ്റില്‍ ആപ്പിള്‍ പുറത്തിറക്കുക.

 

 

5.5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള മറ്റൊരു വേരിയന്റ് സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്.

 

 

സ്ലീക് ഡിസൈന്‍ ആയിരിക്കും പുതിയ ഐ ഫോണിന് ഉണ്ടാവുക എന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

 

 

സാംസങ്ങ് ഗാലക്‌സി എസ് 5-നൊപ്പമുള്ള ഐ ഫോണ്‍ 6-ന്റെ ചിത്രവും Macitynet.it എന്ന സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

 

ഇതുവരെ ഇറങ്ങിയ ഐ ഫോണുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഡിസൈന്‍ ആയിരിക്കും പുതിയ ഫോണിന്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot