S24 അൾട്ര- 41540 രൂപ, പിക്സൽ 8- 19000 രൂപ; നിങ്ങളുടെ പഴയ ഫോണിന് ആപ്പിൾ നൽകുന്ന ട്രേഡ് ഇൻ വിലയുടെ ലിസ്റ്റ് ഇതാ
പുതിയ ഐഫോൺ ഇറങ്ങുമ്പോൾ അത് വാങ്ങാൻ ഒരുപാട് പേർക്ക് താൽപര്യമുണ്ടാകാറുണ്ട്. എന്നാൽ ഐഫോണുകളുടെ ഉയർന്ന വില ചിലർക്ക് ഒരു പ്രശ്നമായിത്തീരുന്നു. പുതിയ ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളെ പ്രോത്സാഹിപ്പിക്കാനായി ആപ്പിൾ ട്രേഡ് ഇൻ ഓഫറുകൾ നൽകാറുണ്ട്. അതായത് ഉപയോക്താവിന്റെ പഴയ ഫോൺ സ്വീകരിച്ച ശേഷം അതിന് ആപ്പിൾ നിശ്ചയിച്ചിരിക്കുന്ന വില നൽകും. അതോടൊപ്പം ബാക്കി തുക കൂടി നൽകിക്കൊണ്ട് ഉപയോക്താവിന് ഇഷ്ടമുള്ള പുതിയ ഐഫോൺ മോഡൽ സ്വന്തമാക്കാനാകും. ഐഫോൺ വിലയിൽ ചെറിയ ആശ്വാസം നേടാൻ ഈ ആപ്പിൾ ട്രേഡ് ഇൻ പ്രോഗ്രാം ഉപയോക്താക്കളെ സഹായിക്കാറുണ്ട്.
നിലവിൽ ഐഫോൺ ഉപയോഗിക്കുന്ന ആളുകൾക്കും ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്കും ആപ്പിളിന്റെ ട്രേഡ് ഇൻ ഓഫറിന്റെ ഭാഗമാകാൻ സാധിക്കും. അതായത് നിങ്ങളുടെ കൈയിലിരിക്കുന്നത് പഴയ ഐഫോൺ ആയാലും ആൻഡ്രോയിഡ് ഫോൺ ആയാലും അത് നൽകിക്കൊണ്ട് അതിന് ആപ്പിൾ നിശ്ചയിച്ചിരിക്കുന്ന വില നേടി, ബാക്കി തുക കൂടി നൽകി പുതിയ ഐഫോൺ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും.

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ട്രേഡ് ഇൻ ഓഫറിന് അർഹമായ മോഡലുകൾ ഏതൊക്കെയാണ് എന്ന് ആപ്പിൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. മറ്റൊരുകാര്യം എല്ലാ പഴയ മോഡലുകൾക്കും ഒരേ വില ആയിരിക്കില്ല ലഭിക്കുക. ഓരോ ബ്രാൻഡിന്റെയും ഓരോ മോഡലുകൾക്കും ആപ്പിൾ ഒരു വില നിശ്ചയിച്ചിട്ടുണ്ട്.
ആപ്പിൾ സ്റ്റോറിൽ നിന്നോ ആപ്പിൾ വെബ്‌സൈറ്റിൽ നിന്നോ പുതിയ ഐഫോൺ വാങ്ങുമ്പോൾ ആപ്പിൾ ട്രേഡ് ഇൻ ഓഫറിന്റെ ഭാഗമായി പഴയ മോഡൽ നൽകിയിരിക്കുന്ന ശേഷം ആപ്പിൾ നിശ്ചയിച്ചിരിക്കുന്ന വില പുതിയ ഐഫോണിന്റെ വിലയിൽ ഇളവ് ചെയ്തുകിട്ടും. ഓരോ മോഡലുകൾക്കും ലഭിക്കുന്ന ട്രേഡ് ഇൻ വില നിശ്ചയിച്ചിട്ടുണ്ട് എങ്കിലും എക്സ്ചേഞ്ച് ചെയ്യുന്ന മോഡലിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തി അന്തിമ വിലയിൽ മാറ്റം ഉണ്ടാകും.

പഴയ ഐഫോണുകൾക്ക് ആപ്പിൾ ട്രേഡ് ഇൻ ഓഫർ പ്രകാരം ലഭിക്കുന്ന പരമാവധി വില
- ഐഫോൺ 16: 39900 രൂപ
- ഐഫോൺ 16 പ്ലസ്: 40900 രൂപ
- ഐഫോൺ 16 പ്രോ: 57500 രൂപ
- ഐഫോൺ 16 പ്രോ മാക്സ്: 64000 രൂപ
- ഐഫോൺ 15: 31500 രൂപ
- ഐഫോൺ 15 പ്ലസ്: 36500 രൂപ
- ഐഫോൺ 15 പ്രോ: 54500 രൂപ
- ഐഫോൺ 15 പ്രോ മാക്സ്: 58000 രൂപ
- ഐഫോൺ 14: 27900 രൂപ
- ഐഫോൺ 14 പ്ലസ്: 31400 രൂപ
- ഐഫോൺ 14 പ്രോ: 48000 രൂപ
- ഐഫോൺ 14 പ്രോ മാക്സ്: 50000 രൂപ
- ഐഫോൺ എസ്ഇ (തേഡ് ജനറേഷൻ): 13150 രൂപ
- ഐഫോൺ 13: 25000 രൂപ
- ഐഫോൺ 13 പ്രോ: 36000 രൂപ
- ഐഫോൺ 13 പ്രോ മാക്സ്: 38200 രൂപ
- ഐഫോൺ 13 മിനി: 22900 രൂപ
- ഐഫോൺ 12 മിനി: 13700 രൂപ
- ഐഫോൺ 12: 18000 രൂപ
- ഐഫോൺ 12 പ്രോ: 23600 രൂപ
- ഐഫോൺ 12 പ്രോ മാക്സ്: 28100 രൂപ
- ഐഫോൺ എസ്ഇ (സെക്കൻഡ് ജനറേഷൻ): 7050 രൂപ
- ഐഫോൺ 11: 12500 രൂപ
- ഐഫോൺ 11 പ്രോ: 17700 രൂപ
- ഐഫോൺ 11 പ്രോ മാക്സ്: 19300 രൂപ

- ഐഫോൺ X: 8800 രൂപ
- ഐഫോൺ XR: 9400 രൂപ
- ഐഫോൺ XS: 10900 രൂപ
- ഐഫോൺ XS മാക്സ്: 11900 രൂപ
- ഐഫോൺ 8: 5850 രൂപ
- ഐഫോൺ 8 പ്ലസ്: 7050 രൂപ
- ഐഫോൺ 7 പ്ലസ്: 4350 രൂപ
ആൻഡ്രോയിഡ് ഫോണുകൾക്ക് ആപ്പിൾ നൽകുന്ന വില
ആപ്പിൾ വെബ്‌സൈറ്റിൽ ആപ്പിൾ ട്രേഡ് ഇൻ ഓഫർ ലഭിക്കുന്ന ആൻഡ്രോയിഡ് ഫോണുകളും അവയ്ക്ക് ലഭിക്കുന്ന പരമാവധി വിലയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവ ഇങ്ങനെയാണ്:
- സാംസങ് ഗാലക്‌സി എസ് 24 അൾട്ര: 41540 രൂപ
- ഗാലക്‌സി എസ് 24: 23500 രൂപ
- ഗാലക്‌സി എസ് 23 അൾട്ര: 32600 രൂപ
- ഗാലക്‌സി എസ് 23: 18820 രൂപ
- ഗാലക്‌സി എസ് 23 എഫ്ഇ: 12620 രൂപ
- ഗാലക്‌സി എസ് 21: 11800 രൂപ
- ഗാലക്‌സി എസ് 20 എഫ്ഇ: 5990 രൂപ
- ഗാലക്‌സി ഇസഡ് ഫോൾഡ് 5: 39980 രൂപ
- ഐക്യൂ 12: 17320 രൂപ
- ഐക്യൂ 11: 14400 രൂപ
- വിവോ വി29 ഇ (ഇന്ത്യ): 8140 രൂപ
- വിവോ ടി 2 എക്സ് (ഇന്ത്യ): 3200 രൂപ
- വിവോ വി29 പ്രോ: 12170 രൂപ
- വിവോ വി23 5G: 7500 രൂപ
- വിവോ വൈ21: 3130 രൂപ
- വിവോ വൈ28എസ്: 4580 രൂപ
- വിവോ വൈ200 പ്രോ: 8400 രൂപ
- ഗൂഗിൾ പിക്സൽ 8: 19000 രൂപ
- ഗൂഗിൾ പിക്സൽ 7: 11200 രൂപ
- ഓപ്പോ എഫ്27 പ്രോ+: 8610 രൂപ
- ഓപ്പോ റെനോ 10 5 ജി - 7620 രൂപ
- ഷവോമി റെഡ്മി നോട്ട് 11 പ്രോ: 4360 രൂപ
- റെഡ്മി നോട്ട് 8 പ്രോ: 3360 രൂപ
- റെഡ്മി 12 5G: 4750 രൂപ
- പോക്കോ എം6 പ്രോ 5G: 4460 രൂപ
- വൺപ്ലസ് 12 ആർ - 13400 രൂപ
- വൺപ്ലസ് 10ആർ: 8700 രൂപ
- വൺപ്ലസ് 9ആർ: 8200 രൂപ
- വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി: 5580 രൂപ.


Click it and Unblock the Notifications








