Home
Mobile

67,800 രൂപയോളം കിഴിവിൽ‌ ഐഫോൺ 15 സ്വന്തമാക്കാം; വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ മാത്രം

നിങ്ങളുടെ പഴയ ഐഫോൺ നൽകി പുതിയ ഐഫോൺ സ്വന്തമാക്കാൻ മികച്ച അവസരം ഒരുക്കി ആപ്പിൾ. ട്രേഡ്-ഇൻ എന്ന പേരിൽ പുതിയ എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചാണ് തങ്ങളുടെ ഉപഭോക്താക്കളുടെ ഉപകരണം അപ്ഡേറ്റ് ചെയ്യാനുള്ള അവസരം ആപ്പിൾ ഒരുക്കിയിരിക്കുന്നത്. ഐഫോൺ 7വരെ കൈവശം വെച്ചിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്.

നിങ്ങളുടെ പഴയ ഉപകരണം ഉപയോ​ഗ ശൂന്യം ആണെങ്കിൽ പുതിയ ഐഫോൺ നിർമ്മിക്കാനായി ഇത് ഉപയോ​ഗിക്കും എന്നും ആപ്പിൾ പറയുന്നു. ആയതിനാൽ തന്നെ വളരെ പഴയ ഐഫോൺ മോഡലുകൾക്ക് വരെ എക്സ്ചേഞ്ച് ഓഫറിന്റെ ഭാ​ഗമായി ആപ്പിൾ വില നിശ്ചയിച്ചിട്ടുണ്ട്. 67,800 രൂപയാണ് ഈ പ്രോ​ഗ്രാമിന്റെ ഭാ​ഗമായി ലഭിക്കുന്ന ഏറ്റവും വലിയ എക്സ്ചേഞ്ച് ബോണസ്. ഐഫോൺ 14 പ്രോ മാക്സിനാണ് ഈ വില ലഭിക്കുക.

വൻ ഓഫർ; 67,800 രൂപയോളം കിഴിവിൽ‌ ഐഫോൺ 15 സ്വന്തമാക്കാം

എങ്ങനെയാണ് ആപ്പിളിന്റെ ഈ ട്രേഡ് ഇൻ പ്രോ​ഗ്രാം പ്രവർത്തിക്കുന്നത് എന്ന് നോക്കാം. നിങ്ങൾ മാറ്റി നൽകാൻ ഉദ്ദേശിക്കുന്ന ഉപകരണത്തിന്റെ ​ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഇതിന് വില നിശ്ചയിക്കുക എന്ന കാര്യം ഓർമ്മിൽ ഉണ്ടായിരിക്കണം. ആപ്പിളിൻ ഈ പ്രോ​ഗ്രാമിൽ പങ്കെടുക്കണം എങ്കിൽ ആദ്യം തന്നെ ആപ്പിളിന്റെ ട്രേഡ് ഇൻ വെബ്‌പേജ് സന്ദർശിക്കണം. ഇവിടെ നിങ്ങളുടെ ഉപകരണത്തിന്റെ വിവരങ്ങൾ ചോദിച്ചിട്ടുണ്ടാകും ഇവയെല്ലാം പൂരിപ്പിക്കേണ്ടതാണ്.

ഫോണിന്റെ മോഡൽ, നിലവിലെ അവസ്ഥ തുടങ്ങിയ വിവരങ്ങളായിരിക്കും ഇവർ ചോദിക്കുക. നിങ്ങളുടെ ഫോണിന് വില നൽകാൻ ആയി ഈ വിവരങ്ങൾ‌ വളരെ പ്രധാനമാണ്. ഇവയെല്ലാം നൽകിയതിന് ശേഷം നിങ്ങളുടെ ഫോണിന്റെ ഇപ്പോഴത്തെ പ്രവർത്തനം വില ഇരുത്തി നിങ്ങൾ തന്നെ ഇതിന് ഒരു വില ഇടേണ്ടതാണ്. പുതിയ ഫോൺ വാങ്ങാൻ ശ്രമിക്കുമ്പോൾ ഈ വില കുറച്ചതിന് ശേഷമുള്ള പണം നൽകിയാൽ മതിയാകും.

വൻ ഓഫർ; 67,800 രൂപയോളം കിഴിവിൽ‌ ഐഫോൺ 15 സ്വന്തമാക്കാം

ഇങ്ങനെ ചെയ്താൽ ദിവസങ്ങൾക്കകം പുതിയ ഫോൺ നിങ്ങളുടെ വീട്ടിൽ ഡെലിവറിക്കായി എത്തുന്നതായിരിക്കും. ഇതേ സമയം നിങ്ങൾ നിങ്ങളുടെ പഴയ ഫോൺ നൽകേണ്ടതുണ്ട്. ഈ ഫോൺ ഇവർ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബോണസ് ആയി ലഭിക്കുണ്ട വില വെളിപ്പെടുത്തു. മികച്ച അവസ്ഥയിൽ ഉള്ള ഫോൺ ആണ് നിങ്ങൾ നൽകുന്നത് എങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന വില തന്നെ ലഭിക്കാൻ സാധ്യത ഉണ്ട്.

ആപ്പിളിന്റെ വിവിധ ഫോണുകൾക്ക് പരമാവധി എത്ര രൂപ എക്സ്ചേഞ്ച് ബോണസ് ആയി ലഭിക്കും എന്ന് പരിശോധിക്കാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 പ്രോ മാക്സ് നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 67,800 രൂപ വരെ ഇത്തരത്തിൽ ലഭിക്കും. 14 പ്രോയാണ് നിങ്ങൾ മാറ്റി വാങ്ങുന്നത് എങ്കിൽ 64,500 രൂപ വരെയായിരിക്കും ലഭിക്കുക. 14 പ്ലസ്, 14 സ്റ്റേന്റേർഡ് എന്നിവയ്ക്ക് യഥാക്രമം 42,500 രൂപ, 40,000 രൂപ എന്നിങ്ങനെ ലഭിക്കും.

മൂന്നാം തലമുറ എസ്ഇ പതിപ്പ് ഐഫോൺ ആണ് നിങ്ങൾ നൽകുന്നത് എങ്കിൽ 21,450 രൂപ വരെയായിരിക്കും ലഭിക്കുക. ഐഫോൺ 13 മോഡലുകൾക്ക് നൽകുന്ന എക്സ്ചേഞ്ച് ബോണസുകൾ പരിശോധിക്കുമ്പോൾ 55,700 രൂപ ആയിരിക്കും 13 പ്രോ മാക്സിന് ലഭിക്കുക. 13 പ്രോയ്ക്ക് 53,200 രൂപ വരെയും ലഭിക്കും. 13 പ്ലസ്, 13 സ്റ്റേന്റേർഡ് എന്നിവയ്ക്ക് യഥാക്രമം 38,200 രൂപ, 34,400 രൂപ ആയിരിക്കും പരമാവധി ലഭിക്കുക.

ഐഫോൺ 12 പ്രോ മാക്സ്, 12 പ്രോ എന്നിവയ്ക്ക് യഥാക്രമം 41,300 രൂപ, 38,800 രൂപ എന്നിങ്ങനെ ലഭിക്കുമ്പോൾ 12 പ്ലസ്, 12 സ്റ്റേന്റേർഡ് എന്നിവയ്ക്ക് 27,400 രൂപ, 21,000 രൂപ എന്നിങ്ങനെയായിരിക്കും വില. രണ്ടാം തലമുറ എസ്ഇ പതിപ്പ് ഐഫോണിന് 10,520 രൂപ വരെയും ഓഫറായി ലഭിക്കും. 11 പ്രോ മാക്സിന് ആകട്ടെ പരമാവധി 30,900 രൂപ വരെ ലഭിക്കും. 11 പ്രോയ്ക്ക് 27,030 രൂപയും.

ഐഫോൺ 11ന്റെ സ്റ്റാന്റേർഡ് മോഡലിന് 21,200 രൂപ ആയിരിക്കും പരമാവധി ലഭിക്കുക. ഐഫോൺ X സീരീസിൽ XS മാക്സ്, XS, XR, X എന്നീ ഫോണുകളാണ് ഇറങ്ങിയത് ഇവയ്ക്ക് യഥാക്രമം 17,900 രൂപ, 16,740 രൂപ, 13,800 രൂപ, 12,950 രൂപ എന്നിങ്ങനെ ആയിരിക്കും ലഭിക്കുക. ഐഫോൺ 8 പ്ലസ്, 8 എന്നീ ഫോണുകൾക്ക് ആകട്ടെ 10,690 രൂപ, 8,550 രൂപ എന്നിങ്ങനെയും ആയിരിക്കും പരമാവധി ലഭിക്കുന്ന ബോണസ്.

ഐഫോൺ 7 വരെയുള്ള മോഡലുകൾക്കാണ് ഈ ട്രേഡ് ഇൻ പ്രോ​ഗ്രാമിൽ ഇടമുള്ളത്. ഈ മോഡലുകൾക്ക് ആപ്പിൾ നിശ്ചയിച്ചിരിക്കുന്ന തുക എന്നത് 7,990 രൂപ, 6,080 രൂപ എന്നിങ്ങനെയാണ്. ഈ ഫോണുകൾ എല്ലാം കൈവശം ഉള്ളവർക്ക് ആപ്പിളിന്റെ ഈ പ്രോ​ഗ്രാമിന്റെ ഭാ​ഗമാകാവുന്നതാണ്. പുതിയ ഐഫോൺ വാങ്ങാനുള്ള മികച്ച അവസരമാണിത്.

More from GizBot

Best Mobiles in India

English summary
Apple also says that if your old device is unusable, it will be used to build a new iPhone. Therefore, Apple has fixed the price as part of the exchange offer, even for very old iPhone models. 67,800 is the highest exchange bonus available as part of this program. The iPhone 14 Pro Max will get this price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X