Home
Mobile

ആപ്പിളിന്റെ ഐഫോൺ കച്ചവടത്തിന് സാംസങ് വക പാര! ഗാലക്സി S24 അ‌ൾട്രയ്ക്ക് ഞെട്ടിക്കും ഡിസ്കൗണ്ട്

ആപ്പിളും സാംസങ്ങും ബദ്ധ ശത്രുക്കളാണ് എന്നാണ് സ്മാർട്ട്ഫോൺ ആരാധകരുടെ വിശ്വാസം. സ്മാർട്ട്ഫോൺ ലോകത്തെ രാജാവാര് എന്ന് ചോദിച്ചാൽ കൂടുതൽ പേരും ഐഫോൺ എന്നാകും പറയുക. പക്ഷേ ഐഫോണിന് എതിരാളിയായി ആൻഡ്രോയിഡ് ആരാധകർ സാംസങ്ങിന്റെ എസ് സീരീസിലെ അ‌ൾട്ര മോഡലുകളെ ഉയർത്തിക്കാട്ടും. അ‌ങ്ങനെ പുത്തൻ ഐഫോണുകളുടെ പ്രഖ്യാപിത എതിരാളിയായി ഗാലക്സി എസ് സീരീസ് അ‌ൾട്ര മോഡലുകളെ കരുതിപ്പോരുന്നു. ആപ്പിൾ സെപ്റ്റംബർ 9ന് തങ്ങളുടെ ഏറ്റവും പുതിയ ഐഫോണുകൾ അ‌ടങ്ങുന്ന ഐഫോ​ൺ 16 സീരീസ് (iPhone 16 series) ലോഞ്ച് ചെയ്തു.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഐഫോൺ 16 സീരീസിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഈ ഐഫോണുകളുടെ പ്രീഓഡർ ഇന്ന് മുതൽ (സെപ്റ്റംബർ 13) മുതൽ ആണ് ആരംഭിക്കുന്നത്. നിരവധി പേർ പുതിയ ഐഫോൺ വാങ്ങാൻ എല്ലാ തയാറെടുപ്പും പൂർത്തിയാക്കി നിൽക്കുകയാണ്.

ആപ്പിളിന്റെ ഐഫോൺ കച്ചവടത്തിന് സാംസങ് വക പാര!

പുതിയ ഐഫോണുകൾ ലോഞ്ച് ചെയ്തതോടെ നിലവിലുണ്ടായിരുന്ന ഐഫോൺ മോഡലുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. അ‌തിനാൽ പുതിയത് വാങ്ങാൻ സാമ്പത്തിക ഞെരുക്കം നേരിടുന്നവർ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പഴയ മോഡലുകൾ വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്നു. അ‌ങ്ങനെ ആപ്പിൾ മൊത്തത്തിൽ ഒരു കൊയ്ത് നടത്താനുള്ള തയാ​റെടുപ്പിലായിരുന്നു. എന്നാൽ ആപ്പിളിന്റെ സ്വപ്നങ്ങൾ തകിടം മറിക്കുന്ന പൂഴിക്കടകൻ നീക്കവുമായി ഇപ്പോൾ സാംസങ് രംഗത്തെത്തിയിരിക്കുന്നു.

പുതിയ ഐഫോൺ 16 സീരീസ് വിൽപ്പനയ്ക്ക് എത്തുന്ന ഈ ഘട്ടത്തിൽ തന്നെ സാംസങ് തങ്ങളുടെ ഈ വർഷത്തെ പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്സി എസ്24 അ‌ൾട്രയ്ക്ക് പരിമിത കാലത്തേക്ക് വമ്പൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നു. ആപ്പിൾ ഐഫോൺ വേണോ അ‌തോ ഗാലക്സി എസ്24 അ‌ൾട്ര വേണോ എന്ന് സംശയിച്ച് നിൽക്കുന്ന ഉപയോക്താക്കളെ വീഴ്ത്താൻ ഈ ഡിസ്കൗണ്ടിലൂടെ സാംസങ്ങിന് സാധിച്ചേക്കും.

ആപ്പിളിന്റെ ഐഫോൺ കച്ചവടത്തിന് സാംസങ് വക പാര!

സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അ‌ടിസ്ഥാന മോഡലിന് 129,999 രൂപ ആണ് വില. എന്നാൽ പരിമിത കാലത്തേക്ക് സാംസങ് ഈ ഫോണിന് 20000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അ‌തായത്, 8,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും 12,000 രൂപയുടെ എക്സ്ട്രാ അപ്‌ഗ്രേഡ് ബോണസും ഉൾപ്പെടുന്നതാണ് ഈ ഡിസ്കൗണ്ട്.

നിലവിൽ ഉപയോഗിക്കുന്ന ഫോൺ എക്സ്ചേഞ്ച് നൽകുമ്പോഴാണ് 12000 രൂപ ഡിസ്കൗണ്ട് ലഭിക്കുക. എന്നാൽ എക്സ്ചേഞ്ച് നൽകാൻ ഫോണില്ല എങ്കിൽ പകരം ബാങ്ക് ഡിസ്കൗണ്ടിലൂടെ 12000 രൂപ ഡിസ്കൗണ്ട് നേടാനുള്ള സംവിധാനവും സാംസങ് ഒരുക്കിയിട്ടുണ്ട്. ഈ ഓഫർ സെപ്റ്റംബർ 15 വരെ മാത്രമാണ് ലഭ്യമാകുക എന്നാണ് സാംസങ് അ‌റിയിച്ചിട്ടുള്ളത്.

ആപ്പിൾ തങ്ങളുടെ ഐഫോൺ 16 സീരീസിന്റെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിക്കുന്ന അ‌വസരത്തിൽ തന്നെയാണ് സാംസങ് എസ്24 അ‌ൾട്രയ്ക്ക് ഈ വമ്പൻ ഡിസ്കൗണ്ടുമായി എത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ സാംസങ് ഗാലക്സി എസ്24 അ‌ൾട്ര 1,09000 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.

ആപ്പിളിന്റെ ഐഫോൺ കച്ചവടത്തിന് സാംസങ് വക പാര!

പുത്തൻ ഐഫോണുകളുടെ വിൽപ്പനയെ സാംസങ്ങിന്റെ ഈ ഡിസ്കൗണ്ട് ഒരുപക്ഷേ ബാധിച്ചേക്കാം. കാരണം ഐഫോൺ വേണോ ഗാലക്സി എസ്24 അ‌ൾട്ര വേണോ എന്ന് സംശയിച്ച് നിൽക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിൽ അ‌വരെ സ്വാധീനിക്കാൻ ഈ ഡിസ്കൗണ്ട് ഓഫറിന് കഴിഞ്ഞേക്കും.

പുതിയ ഐഫോൺ മോഡലുകളുടെ ഇന്ത്യയിലെ വിലകൂടി ഈ അ‌വസരത്തിൽ അ‌റിഞ്ഞിരിക്കുക. ഐഫോൺ 16- 128GB വേരിയന്റിന് 79,900 രൂപയാണ് വില. ഇതിന്റെ 256GB വേരിയന്റിന് 89,900 രൂപയും 512GB വേരിയന്റിന് 1,09,900 രൂപയും വില നൽകണം. ഐഫോൺ 16 പ്ലസ്: 128GB വേരിയന്റ് 89,900 രൂപയ്ക്കും 256GB വേരിയന്റ് 99,900 രൂപയ്ക്കും 512GB വേരിയന്റ് 1,19,900 രൂപയ്ക്കും ലോഞ്ച് ചെയ്തിരിക്കുന്നു.

അ‌തേപോലെ ഐഫോൺ 16 പ്രോ 128GB അ‌ടിസ്ഥാന വേരിയന്റ് 1,19,900 രൂപയ്ക്കും 256GB വേരിയന്റ് 1,29,900 രൂപയ്ക്കും 512GB വേരിയന്റ് 1,49,900 രൂപയ്ക്കും 1TB വേരിയന്റ്- 1,69,900 രൂപയ്ക്കും വിൽപ്പനയ്ക്ക് എത്തുന്നു. ഐഫോൺ 16 പ്രോ മാക്‌സിന്റെ 256GB വേരിയന്റിന് 1,44,900 രൂപയാണ് വില. ഇതിന്റെ 512GB വേരിയന്റ് 1,64,900 രൂപയ്ക്കും 1TB വേരിയന്റ് 1,84,900 രൂപയ്ക്കും കിട്ടും. വിൽപ്പന ആരംഭിക്കുന്നതിനാൽ ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാണ്.

Best Mobiles in India

English summary
Challenging the iPhone 16 series pre-order, Samsung has announced a huge discount on the Galaxy S24 Ultra. The base model of the Samsung Galaxy S24 Ultra with 12GB RAM + 256GB internal storage is priced at Rs 129,999. But for a limited time, Samsung has made available a discount of Rs 20,000 on this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X