Home
Mobile

ഐഫോണിന് ഫ്ലിപ്പ്കാർട്ട് വക പണിയോ? ഇങ്ങനൊന്ന് ഇതാദ്യം! ബിഗ് ബില്യൺ ഡെയ്‌സിൽ ഗാലക്സി എസ്23 അ‌ൾട്രയുടെ വില

ഇന്ത്യയിൽ മാത്രമല്ല, ലോകത്തെ സ്മാർട്ട്ഫോൺ വിപണികളിലെല്ലാം ഇപ്പോൾ ഐഫോൺ 15 സീരീസ് ഫോണുകളാണ് താരം. പ്രീബുക്കിങ്ങ് പിന്നിട്ട്, സെപ്റ്റംബർ 22 മുതൽ ഐഫോണുകളുടെ വിൽപ്പന ആപ്പിൾ ആരംഭിച്ചുകഴിഞ്ഞു. ഓൺ​ലൈനായും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഐഫോൺ 15 സീരീസ് വാങ്ങാൻ ജനം ഇടിച്ചുകയറുന്നു.

ഇന്ത്യയിലും ഐഫോൺ 15 ആവേശം ശക്തമാണ്. ഇ-കൊമേഴ്സ് വമ്പന്മാരും വിവിധ ഓൺ​ലൈൻ പ്ലാറ്റ്ഫോമുകളും ഐഫോൺ 15 സീരീസിന് വമ്പൻ ഓഫറുകളുമായി രംഗത്തുണ്ട്. ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ ഐഫോണിന് കിടിലൻ ഓഫറുകൾ ഇപ്പോൾ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം ഉത്സവകാലം ചാകരക്കാലമാണ്.

ഐഫോണിന് ഫ്ലിപ്പ്കാർട്ട് വക പണിയോ? ഇങ്ങനൊന്ന് ഇതാദ്യം!

ഇന്ത്യയിൽ ഉത്സവസീസൺ വരാൻ പോകുകയാണ്. സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ വിവിധ ബ്രാൻഡുകൾ നേരിട്ടും വിവിധ ഇ-കൊമേഴ്സ് വെബ്​സൈറ്റുകൾ അ‌ല്ലാതെയും ഈ സമയത്ത് പ്രഖ്യാപിക്കുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഓഫറുകൾ എന്ന് പറഞ്ഞാൽ അ‌ത് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുമാണ്.

ഇപ്പോൾ ഐഫോൺ വിൽപ്പന സജീവമായി നിൽക്കുന്ന ഈ സമയത്ത് തന്നെ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലും എത്തിയിരിക്കുന്നു. ഒ​ക്ടോബർ മൂന്ന് മുതൽ ഫ്ലിപ്പ്കാർട്ട് ബിഗ്ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ തീയതി ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ടീസർ പുറത്തുവന്നിട്ടുണ്ട്.

പുതിയ ഐഫോൺ പുറത്തിറങ്ങിയ ശേഷം വരുന്ന ആദ്യ ബിഗ് ബില്യൺ ഡേ സെയിലാണ് ഫ്ലിപ്പ്കാർട്ടിൽ അ‌ടുത്ത ആഴ്ചയോടെ നടക്കാൻ പോകുന്നത്. പുതിയതും പഴയതുമായ ഐഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ഈ ഓഫർ സെയിലിൽ പ്രതീക്ഷിക്കാം. എന്നാൽ, ഐഫോണുകൾക്ക് മാത്രമല്ല, മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്കും ഫ്ലിപ്പ്കാർട്ടിൽ വൻ ഓഫറുകൾ ബിഗ് ബില്യൺ ഡേയ്സ് സെയിലിലുണ്ടാകും.

സാംസങ്ങിന്റെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോൺ ആയ സാംസങ് ഗാലക്സി എസ്23 അ‌ൾട്ര ഒരുലക്ഷം രൂപയിൽ താഴെ വിലയിൽ ലഭിക്കും എന്നതാണ് ഇത്തവണത്തെ ബിഗ് ബില്യൺ ഡേയ്സിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്ന്. സാംസങ് ഗാലക്സി എസ്23 അ‌ൾട്രയുടെ ഏറ്റവും കുറഞ്ഞ വേരിയന്റിന് നിലവിൽ 125000 രൂപയോളം വിലവരും.

ഇത്രയും വിലയുള്ള എസ്23 അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്ത ശേഷം ഇതാദ്യമായിട്ടാണ് ഒരു ലക്ഷത്തിൽ താഴെ വിലയിൽ ലഭ്യമാകുന്നത്. ഇത്തവണത്തെ ബിഗ് ബില്യൺ ഡേയ്സിൽ ബാങ്ക് ഓഫറുകളും മറ്റും ഉപയോഗിച്ച് 92,000 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ഇത്രയും കുറഞ്ഞ വിലയിൽ ഗാലക്സി എസ്23 എത്തുന്നത് ഐഫോൺ-15 സീരീസിന് തിരിച്ചടിയാകുമോയെന്ന് ചില ആപ്പിൾ ആരാധകർ സംശയിക്കുന്നുണ്ട്. ഐഫോണുകൾക്ക് ലോകത്ത് ഒരു എതിരാളി ഉണ്ടെങ്കിൽ അ‌ത് സാംസങ്ങാണ്. ഇപ്പോൾ പുറത്തിറങ്ങിയ ഐഫോൺ-15 സീരീസിന് ഐഫോൺ-14 ​മോഡലുകളിൽനിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും പുതിയതെന്ന് പറഞ്ഞ് ആപ്പിൾ കൊണ്ടുവന്ന പലതും വർഷങ്ങൾക്ക് മുമ്പേ എത്തിയവയാണെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതോടൊപ്പം പുതിയ ഐഫോൺ 15 സീരീസിലെ ഉയർന്ന വേരിയന്റുകളെക്കാൾ മെച്ചമാണ് എസ്23 അ‌ൾട്ര എന്ന വാദവുമായി ആൻഡ്രോയിഡ് ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഫ്ലിപ്പ്കാർട്ടിൽ ഇത്ര വിലക്കുറവിൽ ഐഫോണും എസ്23 അ‌ൾട്രയും എത്തുമ്പോൾ ആളുകൾ ഏത് തിരഞ്ഞെടുക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഐഫോണിന് ഫ്ലിപ്പ്കാർട്ട് വക പണിയോ? ഇങ്ങനൊന്ന് ഇതാദ്യം!

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റിലാണ് എസ്23 അ‌ൾട്ര പുറത്തിറങ്ങിയിട്ടുള്ളത്. ഇതോടൊപ്പം 12GB വരെയുള്ള റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന എസ്23 അ‌ൾട്ര വേരിയന്റുകൾ ആരുടെയും മനംകവരും. 120Hz റിഫ്രഷ് റേറ്റുള്ള, 6.8 ഇഞ്ച് QHD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. കൂടാതെ, എസ് 23 അ‌ൾട്രയുടെ ക്യാമറക്കരുത്ത് ഏറെ പ്രശസ്തമാണ്.

200-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും, രണ്ട് 10-മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസുകളും,12-മെഗാപിക്‌സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറയും ഇതിലുണ്ട്. ഹോൾ-പഞ്ച് ഡിസ്പ്ലേയ്ക്കുള്ളിൽ 50-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകുന്നു. വിവിധ റാം, സ്റ്റോറേജ് വേരിയന്റുകളിൽ എസ്23 അ‌ൾട്ര ലഭ്യമാണ്. ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം, വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ശക്തമായ 5000mAh ബാറ്ററിയും ഇതിലുണ്ട്.

Best Mobiles in India

English summary
The Galaxy S23 Ultra may be available for under Rs 1 lakh on Flipkart Big Billion Days. Big Billion Days is expected to start on October 3. The lower variant of the S23 Ultra will be priced around Rs 125,000. Some reports claim that the phone can be bought for Rs 92,000 on Big Billion Days with bank offers and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X