ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഐ ഫോണ്‍ 4 ആപ്പിള്‍ പിന്‍വലിക്കുന്നു

Posted By:

ആപ്പിളിന്റെ 20,000 രൂപയില്‍ താഴെ വിലയുള്ള ഏകഫോണായ ഐഫോണ്‍ 4 ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചു. നാല് മാസം മുമ്പ് റീലോഞ്ച് ചെയ്ത ഫോണാണ് വിപണന താല്‍പര്യങ്ങളുടെ പേരില്‍ പിന്‍വലിക്കുന്നത്. ഐ ഫോണ്‍ 4-ന് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ആപ്പിള്‍ റീടെയ്‌ലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഐ ഫോണ്‍ 4 ആപ്പിള്‍ പിന്‍വലിക്കുന്നു

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ആഗോളതലത്തില്‍ ശരാശരി വില്‍പന വിലയില്‍ ഇടിവു നേരിട്ടതിനെ തുടര്‍ന്നാണ് ഐ ഫോണ്‍ 4 പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ഐ ഫോണ്‍ 4-ന്റെ റീലോഞ്ചിംഗും ഐ ഫോണ്‍ 4 എസിന്റെ വില കുറച്ചതും വില്‍പന വിലയില്‍ ഇടിവു സംഭവിക്കാന്‍ കാരണമായാതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ സ്വധീനം വര്‍ദ്ധിപ്പിക്കാനാണ് നാലു മാസം മുമ്പ് ഐ ഫോണ്‍ 4 ആപ്പിള്‍ റീലോഞ്ച് ചെയ്തത്. ഇതേതുടര്‍ന്ന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഐ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം രാജ്യത്ത് 25 ലക്ഷമായി ഉയര്‍ന്നു എന്നാണ് കണക്കാക്കുന്നത്. നേരത്തെ ഐ ഫോണ്‍ 4 എസിന് വിലകുറച്ചതും ആപ്പിളിന് ഗുണകരമായി.

ഒരിക്കല്‍ ഐ ഫോണ്‍ ഉപയോഗിച്ചവര്‍ മറ്റു ഫോണുകളിലേക്കു മാറാനുള്ള സാധ്യത കുറവാണെന്ന് കമ്പനി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഐ ഫോണ്‍ 4 പിന്‍വലിച്ചാല്‍ വൈകാതെ കമ്പനിയുടെ പുതിയ മോഡലുകളിലേക്ക് ആളുകള്‍ എത്തുമെന്നും ആപ്പിള്‍ കണക്കാക്കുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot