Home
Mobile

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ലോഞ്ച് സ്ഥിരീകരിച്ച് നിർണായക വെളിപ്പെടുത്തൽ എത്തി

സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ വൻ ശക്തിയായ ആപ്പിൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു അ‌പവാദം ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ അ‌വർക്ക് പുറത്തിറക്കാനായിട്ടില്ല എന്നതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ആപ്പിൾ ​ഒരു ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ ഇത് സംബന്ധിച്ച ​ഔദ്യോഗികമായ സ്ഥിരീകരണങ്ങളും അ‌റിയിപ്പുകളും ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ ആപ്പിളിന്റെ ഒരു മുഖ്യ എതിരാളിയുടെ തന്നെ പ്രതികരണത്തിൽ നിന്ന് ​ആദ്യ ഫോൾഡബിൾ ഐഫോൺ (Apple's First Foldable iPhone) അ‌ടുത്ത വർഷം ലോഞ്ച് ചെയ്തേക്കും എന്ന സൂചന ലഭ്യമായിരിക്കുന്നു. മറ്റാരുമല്ല, സാക്ഷാൽ സാംസങ് തന്നെയാണ് ആ എതിരാളി.

സ്മാർട്ട്ഫോൺ നിർമിക്കുന്നതിൽ മാത്രമല്ല, സ്മാർട്ട്ഫോൺ പാർട്സുകൾ നിർമിക്കുന്നതിലും സാംസങ് സജീവമാണ്. അ‌ടുത്തിടെ ഒരു പ്രധാന അമേരിക്കൻ കമ്പനിക്കായി മടക്കാവുന്ന ഡിസ്‌പ്ലേകൾ നൽകാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സാംസങ് എക്‌സിക്യൂട്ടീവുകളിൽ ഒരാൾ സ്ഥിരീകരിച്ചിരുന്നു. ഈ അ‌മേരിക്കൻ കമ്പനി ആപ്പിൾ ആണെന്നും അ‌വരുടെ ആദ്യ ഫോൾഡബിൾ ഐഫോണിനായാണ് ഈ ഡിസ്പ്ലേ ഉപയോഗിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ലോഞ്ച് സ്ഥിരീകരിച്ച് വെളിപ്പെടുത്തൽ

സാംസങ്ങിന്റെ ഡിസ്‌പ്ലേ യൂണിറ്റിന്റെ പ്രസിഡന്റ് ലീ ചിയോങ്ങ് ആണ്, വടക്കേ അമേരിക്കൻ ക്ലയന്റിനായി ഫോൾഡബിൾ OLED ഡിസ്‌പ്ലേ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് പങ്കിട്ടത്, ബ്രാൻഡിന്റെ പേര് ചോങ് പരാമർശിച്ചില്ല എങ്കിലും ആ അ‌മേരിക്കൻ കമ്പനി ആപ്പിൾ ആണ് എന്ന് നിരീക്ഷകർ ഏതാണ്ട് ​ഒരേസ്വരത്തിൽ വിലയിരുത്തുന്നു.

നേരത്തെ പുറത്തുവന്ന ചില ലീക്ക് റിപ്പോർട്ടുകൾ സാംസങ് എക്സിക്യൂട്ടീവിന്റെ പ്രതികരണവുമായി ചേർത്തുവായിച്ചുകൊണ്ട് സാംസങ് ഡിസ്പ്ലേയാണ് ഫോൾഡബിൾ ഐഫോണിനായി ഉപയോഗിക്കുന്നത് എന്ന് ഏകദേശം ഉറപ്പിക്കാനാകും. ആപ്പിൾ തങ്ങളുടെ ആദ്യ ഐഫോണിനായി സ്വന്തം ഡിസ്പ്ലേ ഡി​സൈൻ സൃഷ്ടിക്കുന്നതിന് പകരം സാംസങ് ഡിസ്‌പ്ലേയുടെ (എസ്‌ഡി‌സി) ക്രീസ്-ഫ്രീ ടെക്നോളജി ആകും ഉപയോഗിക്കുക എന്ന് മിങ്-ചി കുവോ എന്ന ടിപ്സ്റ്റർ ട്വിറ്ററിലൂടെ ഈ വർഷം ജൂ​ലൈയിൽ വെളിപ്പെടുത്തിയിരുന്നു.

ഫോൾഡബിൾ ഐഫോൺ സംബന്ധിച്ച് ഇപ്പോൾ പുറത്തുപ്രചരിക്കുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട്. ഒന്ന് ആപ്പിൾ തായ്‌വാനിൽ ഫോൾഡബിൾ ഡി​വൈസ് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ്. രണ്ടാമത്തെ കാര്യം 2026ൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഈ പരീക്ഷിക്കുന്ന ഫോൾഡബിൾ ഫോണിന്റെ ഉൽപ്പാദം ഇന്ത്യയിൽ വൻതോതിൽ വർധിപ്പിക്കും എന്നതാണ്.

ഫോൾഡബിൾ ഐഫോൺ 2026ൽ ലോഞ്ച് ചെയ്യും എന്ന സൂചന ഈ ഓൺ​ലൈൻ റിപ്പോർട്ടുകളിൽ കാണാനാകുന്നുണ്ട്. ഇപ്പോൾ തന്നെ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ വിപണിയിലേക്ക് കടക്കുന്നതിൽ ആപ്പിൾ അ‌ൽപ്പം ​വൈകിയിട്ടുണ്ട്. എങ്കിലും അ‌ടുത്ത വർഷത്തോടെ ആപ്പിൾ ഈ കുറവ് നികത്തുമെന്ന് കരുതപ്പെടുന്നു. ഫോൾഡബിൾ ഡി​വൈസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ തങ്ങളുടെ മൊത്തത്തിലുള്ള പ്രൊഡക്ഷൻ 10 ശതമാനം വർദ്ധിപ്പിക്കാൻ ആപ്പിൾ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ട്.

ആദ്യം തായ്വാനിലെ വിതരണക്കാരുമായി ചേർന്നുകൊണ്ട് ഫോൾഡബിൾ ഐഫോൺ നിർമാണത്തിന് അ‌ടിത്തറ പാകാനും പിന്നീട് ​അ‌തേ പ്രക്രിയകൾ ഉപയോഗിച്ചുകൊണ്ട് ഇന്ത്യയിൽ വൻ തോതിൽ ഫോൾഡബിൾ ഐഫോൺ നിർമിക്കാനുമാണ് ആപ്പിൾ ആഗ്രഹിക്കുന്നത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിൽ ചിലത് പറയുന്നത്. പ്രീമിയം വിലയിലാകും ഫോൾഡബിൾ ഐഫോൺ എത്തുക.

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണിൽ നിന്ന് ഫേസ് ഐഡി പുറത്താകാൻ സാധ്യതയുണ്ട് എന്നാണ് മുൻപ് പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകളിലൊന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഡി​സൈനും സ്ഥലപരിമിതിയും ആണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഫേസ് ഐഡിക്ക് പകരം ഫോൾഡബിൾ ഐഫോണിൽ സൈഡ് ബട്ടണിൽ ടച്ച് ഐഡി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മിങ് ചി കുവോ അഭിപ്രായപ്പെട്ടിരുന്നു.

More from GizBot

Best Mobiles in India

English summary
Some of the latest details about Apple's first foldable iPhone launch have emerged. Lee Cheong, president of Samsung's display unit, has shared an update on the company's efforts to produce a foldable OLED display for a North American client. This is for Apple's foldable iPhone, according to online reports.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X