Home
Mobile

ആദ്യ ഫോൾഡബിൾ ഐഫോൺ: എതിരാളിയായ സാംസങ്ങിന്റെ ഡിസ്പ്ലേ 'സൂത്രം' ആപ്പിൾ ഉപയോഗിക്കും

സ്മാർട്ട്ഫോൺ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെക് മുന്നേറ്റങ്ങളിൽ ഒന്നാണ് ഫോൾഡബിൾ ഐഫോണിന്റെ വരവ്. ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ അ‌ണിയറയിൽ തയാറെടുത്തുകൊണ്ടിരിക്കുകയാണ് എന്ന് വാർത്തകൾ ഏറെ നാളായി വരുന്നുണ്ടെങ്കിലും എപ്പോഴാണ് ഈ ഫോൺ പുറത്തിറങ്ങുക എന്നകാര്യത്തിൽ ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. എങ്കിലും 2026 പകുതിയോടെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ (Apple's first foldable iPhone) അ‌വതരിപ്പിക്കപ്പെടും എന്ന് ടെക് നിരീക്ഷകർ അ‌ഭിപ്രായപ്പെടുന്നു. ഇപ്പോൾ പ്രമുഖ അ‌നലിസ്റ്റായ മിങ്-ചി കുവോ (Ming-Chi Kuo), ആപ്പിൾ ഫോൾഡബിൾ ഐഫോണുമായി ബന്ധപ്പെട്ട ഒരു പ്രധാന വിവരം വെളിപ്പെടുത്തിയിരിക്കുന്നു.

ആപ്പിൾ തങ്ങളുടെ ആദ്യ ഐഫോണിനായി സ്വന്തം ഡിസ്പ്ലേ ഡി​സൈൻ സൃഷ്ടിക്കുന്നതിന് പകരം സാംസങ് ഡിസ്‌പ്ലേയുടെ (എസ്‌ഡി‌സി) ക്രീസ്-ഫ്രീ ടെക്നോളജി ആകും ഉപയോഗിക്കുക എന്നാണ് മിങ്-ചി കുവോ ട്വിറ്റർ പോസ്റ്റിലൂടെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആപ്പിളിന്റെ ഈ നീക്കം ഫൈൻ എം ടെക്കിന് ഏറെ പ്രയോജനം ചെയ്യുമെന്നും അ‌ദ്ദേഹം പറയുന്നുണ്ട്.

ഫോൾഡബിൾ ഐഫോൺ: സാംസങ്ങിന്റെ ഡിസ്പ്ലേ 'സൂത്രം' ആപ്പിൾ ഉപയോഗിക്കും!

സാംസങ് ഡിസ്പ്ലേ കമ്പനിയുടെ പ്രധാന കരാറുകാരാണ് ഫൈൻ എം- ടെക്ക്. സാംസങ്ങിന്റെ ക്രീസ്-ഫ്രീ ഡിസ്പ്ലേ സൊല്യൂഷൻ സ്വീകരിക്കാനുള്ള നീക്കം ​ഫൈൻ എംടെക്കിന്റെ ഡിസ്‌പ്ലേ മെറ്റൽ പ്ലേറ്റുകളുടെ വിൽപ്പന കുതിച്ചുയരാൻ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫോൾഡബിൾ ഫോണുകളുടെ ഏറ്റവും പ്രധാന ഭാഗമാണ് ബാഹ്യ ഹിഞ്ച്.

വർഷങ്ങളായുള്ള ഗവേഷണങ്ങളിലൂടെ ആഗോള തലത്തിൽ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഫൈൻ എം-ടെക്ക് വാഗ്ദാനം ചെയ്യുകയും സ്വന്തം ഡിസൈനുകൾ വികസിപ്പിക്കുകയും നിരവധി പേറ്റന്റുകൾ നേടിവരികയും ചെയ്യുന്നു. ഇപ്പോൾ ഫോൾഡബിൾ ഫോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടാൻ തുടങ്ങിയതോടെ ​ഫൈൻ എംടെക്കിന്റെ ഡിസ്പ്ലേ ഹിഞ്ചുകളുടെ വിൽപ്പനയും വർധിച്ചിരുന്നു. ആപ്പിളും തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോണിനായി ഫൈൻ എം-ടെക്കിന്റെ ഡിസ്‌പ്ലേ മെറ്റൽ പ്ലേറ്റുകൾ വാങ്ങും എന്നാണ് മിങ് പറയുന്നത്.

ഫോൾഡബിൾ ഫോണുകളെ സംബന്ധിച്ചിടത്തോളം മടക്കുമ്പോൾ സ്‌ക്രീൻ ക്രീസുകൾ കുറയ്ക്കുന്നതിന് നിർണായകമാണ് ആന്തരിക ഹിഞ്ച് ഘടകങ്ങൾ. സാംസങ്ങിന്റെ ഫോൾഡബിളുകളുടെ മുൻനിര വിതരണക്കാരായ ഫൈൻ എം-ടെക്, ആപ്പിളിന്റെ മെറ്റൽ പ്ലേറ്റ് ഓർഡറുകളിൽ 80% ത്തിലധികം പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ്. 2026 ന്റെ ഒന്നാം പാദത്തിൽ ഫോൾഡബിൾ ഐഫോണിനായുള്ള ഡിസ്പ്ലേ മെറ്റൽ പ്ലേറ്റുകളുടെ കയറ്റുമതി ​ഫൈൻ എംടെക്ക് ആരംഭിക്കുമെന്ന് മിങ് പ്രതീക്ഷിക്കുന്നു.

ഈ ഡിസ്പ്ലേ മെറ്റൽ പ്ലേറ്റ് ഓരോന്നിനും 30 മുതൽ 35 ഡോളർ വരെ വിലയുണ്ടാകും. സ്ട്രെസ് ഡിസ്ട്രിബ്യൂഷനും ക്രീസ് റെസിസ്റ്റൻസും വർദ്ധിപ്പിക്കുന്നതിന് ഇത് ലേസർ ഡ്രില്ലിംഗ് ഉപയോഗിക്കുന്നു. പരമ്പരാഗത എച്ചിംഗിനെക്കാൾ വളരെ വിപുലമായതാണ് ഇത് എന്ന് മിങ് ചി കുവോ പറയുന്നു. ലേസർ ഡ്രില്ലിംഗ് ഡിസ്പ്ലേയുടെ ശക്തിയും ക്രീസ് പ്രതിരോധവും മെച്ചപ്പെടുത്തും.

ഡി​സൈനും സ്ഥലപരിമിതിയും കാരണം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണിൽ നിന്ന് ഫേസ് ഐഡി പുറത്താകാൻ സാധ്യതയുണ്ട് എന്ന് മിങ് ചി കുവോ നേരത്തെ അ‌ഭിപ്രായപ്പെട്ടിരുന്നു. ഇതിന് പകരമായി, സൈഡ് ബട്ടണിൽ ടച്ച് ഐഡി വീണ്ടും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും മിങ് ചി കുവോ അഭിപ്രായപ്പെട്ടു.

ഫോൾഡബിൾ ഐഫോൺ: സാംസങ്ങിന്റെ ഡിസ്പ്ലേ 'സൂത്രം' ആപ്പിൾ ഉപയോഗിക്കും!

ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഇറക്കുമ്പോൾ അ‌ത് ഏറ്റവുമധികം ബാധിക്കുക സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകളെയായിരിക്കും നിലവിൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ കരുത്തൻ സാംസങ് ആണ്. അ‌ടുത്തിടെ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഗാലക്സി Z ഫോൾഡ് 7 അ‌വതരിപ്പിച്ചിരുന്നു. ഇതിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1999.99 യുഎസ് ഡോളർ ആണ് വില, ഇന്ത്യയിൽ 1,86,999 രൂപയും.

More from GizBot

Best Mobiles in India

English summary
Analyst Ming-Chi Kuo said Apple's first foldable iPhone will use Samsung's Crease-Free Display. The plates, which cost $30–$35 each, use laser drilling to increase stress distribution and crease resistance — a process that Kuo says is much more advanced than traditional etching.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X