ഉബുണ്ടുവിലും ഫോണ്‍ ആയി...!

ലിനക്‌സ് അധിഷ്ഠിത ഉബുണ്ടു പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ വിപണിയിലെത്തും. അക്വാരിസ് ഇ4.5 എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്.

ഉബുണ്ടുവിലും ഫോണ്‍ ആയി...!

4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് അക്വാരിസിലുള്ളത്. 1.3 ഗിഗാഹെര്‍ട്‌സ് മീഡിയാടെക് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറ, അഞ്ചു മെഗാപിക്‌സല്‍ മുന്‍ക്യാമറ, 2150 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഉബുണ്ടുവിലും ഫോണ്‍ ആയി...!

എച്ച് ടി എം എം എല്‍ 5 വെബ് പ്രോഗ്രാമിങ് ഭാഷയിലോ ഉബുണ്ടുവിന്റെ സ്വന്തം ക്യു എം എല്‍ കോഡിലോ എഴുതപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനുകളാണ് അക്വാരിസില്‍ പ്രവര്‍ത്തിപ്പിക്കാനാകുക.

ഉബുണ്ടുവിലും ഫോണ്‍ ആയി...!

ആന്‍ഡ്രോയിഡ് ഫോണുകളിലേതുപോെല ആപ്ലിക്കേഷനുകളെ അടിസ്ഥാനമാക്കിയുള്ള യൂസര്‍ ഇന്റര്‍ഫേസല്ല ഇതിലുള്ളത്. ഗൂഗിള്‍ നൗ പേഴ്‌സണല്‍ അസിസ്റ്റന്റ് സിസ്റ്റത്തിലുള്ളതുപോലെ കാര്‍ഡ് സംവിധാനമാണ് ഈ ഫോണിലുള്ളത്. ഒരേ സ്വഭാവമുള്ള ആപ്ലിക്കേഷനുകളൊക്കെ ഒരു കാര്‍ഡില്‍ നിറയുകയാണ് ചെയ്യുക.

ഉബുണ്ടുവിലും ഫോണ്‍ ആയി...!

ഇത്തരം കാര്‍ഡുകളെ 'സ്‌കോപ്പ്' എന്നാണ് കമ്പനി വിളിക്കുന്നത്. പാട്ടുകള്‍ കേള്‍ക്കാനായി മ്യൂസിക് സ്‌കോപ്പ്, യൂട്യൂബില്‍ നിന്നുള്ള വീഡിയോകള്‍ കാണാനായി വീഡിയോ സ്‌കോപ്പ്, അടുത്തുളള റസ്‌റ്റോറന്റുകള്‍, പൊതുഗതാഗതസംവിധാനങ്ങള്‍ എന്നിവയറിയാനുളള നിയര്‍ബൈ സ്‌കോപ്പ്, മറ്റു കമ്പനികളുടെ പ്രോഗ്രാമുകളും ആപ്പുകളും പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ്‌സ് സ്‌കോപ്പ് എന്നിവയും ഫോണിന് നല്‍കിയിരിക്കുന്നു.

Read more about:
English summary
Aquaris E4.5 Ubuntu Edition is the world's first Ubuntu phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot