വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ ഇനിയും വാങ്ങണമോ ?

|

ഒരു വില കുറഞ്ഞ ഫോൺ വാങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?? എളുപ്പത്തിൽ പറയുകയാണെങ്കിൽ മറുപടി അവക്ക് വില കുറവായത് കൊണ്ട് എന്ന് തന്നെ പറയാം. എന്നാൽ അതല്ല ഇത്തരം വില കുറഞ്ഞ ഫോണുകൾ വാങ്ങുന്നതും ഇടക്കിടെ മാറ്റുന്നതും മുൻനിർത്തി ആലോചിക്കുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?

വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ ഇനിയും വാങ്ങണമോ ?

പലർക്കും പല അഭിപ്രായങ്ങൾ ആയിരിക്കും. എന്തായാലും ഇന്നിവിടെ ചില കാര്യങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് ഓർമപ്പെടുത്താനായി പറയുകയാണ്. വായിച്ച് നിങ്ങൾ തന്നെ തീരുമാനിക്കുക.

വില കുറവ് എന്ന് കേൾക്കുമ്പോൾ

വില കുറവ് എന്ന് കേൾക്കുമ്പോൾ

അതേ, വില കുറവ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ ചാടിപ്പുറപ്പെടും. അധികമൊന്നും ആലോചിക്കില്ല. പക്ഷെ ഫലമോ, അങ്ങനെ എടുത്ത ഫോണുകൾ എത്ര കാലം നിൽക്കും എന്ന് നമ്മൾ അപ്പോൾ ആലോചിക്കാറുണ്ടോ? ഓരോ വർഷവും ഒന്നോ രണ്ടോ വില കുറഞ്ഞ ഫോണുകൾ വീതം മാറ്റി വാങ്ങുന്നു. ഇങ്ങനെ രണ്ടു മൂന്ന് വർഷങ്ങൾ കൊണ്ട് വാങ്ങുന്ന ഫോണുകളുടെ പണം കൊണ്ട് നല്ലൊരു വലിയ ഫോൺ തന്നെ നമുക്ക് വാങ്ങാം എന്ന് നമ്മൾ മറക്കുന്നു.

വില കുറയ്ക്കുന്നെങ്കിൽ നിലവാരവും കുറയ്ക്കുന്നു

വില കുറയ്ക്കുന്നെങ്കിൽ നിലവാരവും കുറയ്ക്കുന്നു

ഫോണിന് വില കുറയ്ക്കുമ്പോൾ വിപണിയിലെ മത്സരം കൊണ്ട് മാത്രമാണ് ഇങ്ങനെ കുറയുന്നത് എന്ന് കരുതരുത്. വില കുറയ്ക്കാൻ ഈ വിപണിയിലെ മത്സരം കാരണം കമ്പനികൾ നിര്ബന്ധിതരാകുന്നുണ്ട് എന്ന് ശരി തന്നെ, എന്നാൽ ഇങ്ങനെ വില കുറയ്ക്കേണ്ടി വരുമ്പോൾ അതിനൊത്ത രീതിയിൽ നിലവാരം കുറഞ്ഞ ഹാർഡ്‌വെയറുകൾ ഉപയോഗിച്ച് ഇത്തരം ഫോണുകൾ നിർമിക്കാനും കമ്പനികൾ നിർബന്ധിതരായി തീരും എന്നതും നമ്മൾ ഓർക്കുക.

ക്യാമറ, ഡിസ്‌പ്ലേ

ക്യാമറ, ഡിസ്‌പ്ലേ

പണ്ടൊക്കെ ആണെങ്കിൽ ക്യാമറ ഒന്നും ഫോണിൽ ആരും അത്ര വലിയ കാര്യമാക്കാറില്ല. എന്നാൽ ഇന്നോ. അതല്ല സ്ഥിതി. എല്ലാവർക്കും നല്ല നിലവാരമുള്ള ക്യാമറ വേണം. അതുപോലെ നല്ല ഡിസ്‌പ്ലേയും. ഇവിടെയാണ് വില കുറഞ്ഞ ഫോണുകൾ പ്രധാന വെല്ലുവിളി നേരിടുക. ഹാർഡ്വെയറുകൾ പലതും ഉള്ളിൽ ആയതിനാൽ പുറമെ അത്ര അറിയില്ല എങ്കിലും ക്യാമറ ഡിസ്‌പ്ലേ എന്നിവ പുറമെ പ്രകടമണല്ലോ.

അതിനാൽ ഒരുവിധം ശരാശരി നിലവാരമുള്ള ക്യാമറ എങ്ങനെയെങ്കിലും ഉൾകൊള്ളിക്കാൻ കമ്പനികൾ ശ്രമിക്കും. പക്ഷെ ഡിസ്‌പ്ലേ അപ്പോഴും തരം താഴ്ന്നത് തന്നെയാകും. ഓപ്പോ വിവോ പോലുള്ള കമ്പനികൾ കുറഞ്ഞ വിലയിൽ 24 എംപി, 20 എംപി എന്നൊക്കെ പറഞ്ഞ് ക്യാമറ ഫോണിൽ കൊടുക്കാറുണ്ട്. പക്ഷെ അവർ പറയുന്ന ആ ഗുണം അവയ്ക്കുണ്ടാകാറില്ല എന്ന് നിങ്ങൾക്ക് തോന്നാറില്ലേ. ഇതാണ് അതിന് കാരണം.

 

പ്രോസസർ

പ്രോസസർ

ഇവിടെയാണ് നമ്മുടെയൊക്കെ ഇടയിലുള്ള പലരെയും കമ്പനികൾ പറ്റിക്കുന്നത്. ഇത്തരം വില കുറഞ്ഞ ഫോണുകളിൽ എല്ലാം തന്നെ ഒരു ശരാശരി നിലവാരമുള്ള ഹാർഡ്‌വെയർ സവിശേഷതകൾ മാത്രമായിരിക്കും ഉണ്ടാവുക എങ്കിലും പറയുമ്പോൾ വലുതായി എന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആയിരിക്കും കമ്പനിയുടെ പരസ്യങ്ങൾ. മീഡിയടെക്ക് പ്രോസസറുകൾ മോശമാണ് എന്ന് പറയുന്നില്ല, എങ്കിലും മാറ്റ് സ്നാപ്ഡ്രാഗൻ പോലെയുള്ള പ്രോസസറുകൾ വെച്ചു നോക്കുമ്പോൾ നിലവാരം കുറവ് തന്നെയാണ്. 10000 രൂപക്ക് റെഡ്മി നോട്ട് 5 സ്നാപ്ഡ്രാഗൻ പ്രോസസർ നൽകുമ്പോൾ അതേ വിലക്ക് മീഡിയടെക്ക് പ്രോസസറുകൾ ഉള്ള ഫോണുകൾ ഇറക്കി കമ്പനികൾ ലാഭമുണ്ടാക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവില്ല.

മെമ്മറി, റാം

മെമ്മറി, റാം

ഇത് പിന്നെ അധികം ആർക്കും വലിയ അറിവ് ആവശ്യമില്ലാത്ത ഒരു കാര്യമാണ്. വില കൂടിയ ഫോണിൽ മാത്രമേ നല്ല റാമും നല്ല മെമ്മറിയും ഉണ്ടാകുകയുള്ളൂ എന്ന് ഏതൊരാൾക്കും അറിയാം. അതിനാൽ ഇവിടെ അധിക ചർച്ചകൾ ആവശ്യമില്ല.

ഒടുക്കം

ഒടുക്കം

അപ്പോൾ പറഞ്ഞുവന്നത് വില കുറഞ്ഞ ഫോണുകൾ എടുക്കേണ്ട എന്നല്ല. അത് ഓരോരുത്തരുടെയും ഇഷ്ടങ്ങളും അവസ്ഥയും സാമ്പത്തികവും അനുസരിച്ച് ഉണ്ടാകും. എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ പരിഗണിച്ച ശേഷം മാത്രം വില കുറഞ്ഞ ഫോണുകൾ വാങ്ങുക. ഇനി അന്ന വില കൂടിയ ഫോണുകൾ വാങ്ങണം എന്നൊന്നും ഈ ലേഖനം ഉദ്ദേശിക്കുന്നില്ല. ഒരു ശരാശരിക്ക് മേലെ നിൽക്കുന്ന ഫോൺ മാത്രം എപ്പോഴും വാങ്ങാൻ ശ്രമിക്കുക. എല്ലാ നിലക്കും അതായിരിക്കും ഗുണം ചെയ്യുക.

21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ

Best Mobiles in India

English summary
Are All of These Cheap Smartphones Worth it?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X