Home
Mobile

Nothing: ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിയ്ക്ക് പറയാനുള്ളത്

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കാൾ പേയിയുടെ നത്തിങ് കമ്പനി നത്തിങ് ഫോൺ (1) ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗ്ലിഫ് ഇന്റർഫേസും വലിയ മാർക്കറ്റിങും ആയി വന്ന നത്തിങ് ഫോൺ (1)ന് കാര്യമായ സ്വീകരണം തന്നെ ഇന്ത്യൻ മാർക്കറ്റിൽ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ കമ്പനി പുതിയൊരു ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് ( Nothing Lite Phone 1).

നത്തിങ്

നത്തിങ് ലൈറ്റ് ഫോൺ (1) എന്ന പേരിലായിരിക്കും ഡിവൈസ് എത്തുകയെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നത്തിങ് ഫോൺ (1)ന്റെ ടോൺഡ് ഡൌൺ വേർഷൻ എന്ന നിലയിൽ ആയിരിക്കും പുതിയ ഫോൺ എത്തുകയെന്നും ദ ഇന്ത്യൻ മൊബൈൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.

ടെക്ക് വിപണി

ടെക്ക് വിപണിയിലെ നിരവധി സോഴ്സുകളെ ആശ്രയിച്ചാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പുതിയ സ്മാർട്ട്ഫോൺ ഫീച്ചറുകളിൽ ഏതാണ്ട് നത്തിങ് ഫോൺ (1) ന് സമാനമായിരിക്കും, എന്നാൽ റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസ് ഈ ലൈറ്റ് വേർഷനിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ലീക്ക് റിപ്പോർട്ട് ഹൈലൈറ്റ് ചെയ്യുന്നത്.

നത്തിങ് ലൈറ്റ്

നത്തിങ് ലൈറ്റ് ഫോൺ (1) റിയർ പാനലിൽ എൽഇഡി ലൈറ്റിങ് സെറ്റപ്പ് ഇല്ലാതെയാകും വരുന്നത് എന്നതാണ് ഇത് കൊണ്ട് അർഥമാക്കുന്നത്. ഈ ഫീച്ചർ ഇല്ലാതെ വരുന്ന നത്തിങ് ഫോണുകൾ ആളുകളെ ആകർഷിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. പുതിയ റിപ്പോർട്ടുകളിൽ നത്തിങ് എന്ത് പറയുന്നുവെന്നറിയാൻ താഴേക്ക് വായിക്കുക.

നിഷേധിച്ച് നത്തിങ്

നിഷേധിച്ച് നത്തിങ്

പുറത്ത് വന്ന വിവരങ്ങളും നത്തിങ് ലൈറ്റ് ഫോൺ (1) എന്ന സാധ്യതയും കമ്പനി നിഷേധിച്ചതായിട്ടാണ് ഈ ലീക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ നത്തിങ് ലൈറ്റ് ഫോൺ (1) യാഥാർഥ്യമാകുമോ എന്ന ചോദ്യത്തിന് കാലത്തിന് മാത്രമെ മറുപടി നൽകാൻ കഴിയുകയുള്ളൂ.

കമ്പനികൾ

ഇത്തരത്തിൽ ആദ്യം നിഷേധിച്ച പല കാര്യങ്ങളും കമ്പനികൾ പിന്നീട് അംഗീകരിക്കുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്. ഇനി നത്തിങ് ലൈറ്റ് ഫോൺ (1) യാഥാർഥ്യമായാൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളെക്കുറിച്ച് അറിയാൻ ആ​ഗ്രഹം തോന്നുന്നുണ്ടോ. നത്തിങ് ലൈറ്റ് ഫോൺ (1) ൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

നത്തിങ് ലൈറ്റ് ഫോൺ (1) ഫീച്ചറുകൾ ( റൂമറുകൾ പ്രകാരം )

നത്തിങ് ലൈറ്റ് ഫോൺ (1) ഫീച്ചറുകൾ ( റൂമറുകൾ പ്രകാരം )

6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലെയുമായിട്ടായിരിക്കും നത്തിങ് ലൈറ്റ് ഫോൺ (1) വിപണിയിൽ എത്തുക. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി+ ചിപ്‌സെറ്റാകും നത്തിങ് ലൈറ്റ് ഫോൺ (1) ന് കരുത്ത് പകരുക.

 

റിയർ ക്യാമറ

നത്തിങ് ഫോൺ (1) ലേത് പോലെ തന്നെ ഡ്യുവൽ 50 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പായിരിക്കും നത്തിങ് ലൈറ്റ് ഫോൺ (1) ലും ഉണ്ടായിരിക്കുക. 16 മെഗാ പിക്‌സൽ ഫ്രണ്ട് ക്യാമറയും നത്തിങ് ലൈറ്റ് ഫോൺ (1) ൽ യൂസേഴ്സിന് പ്രതീക്ഷിക്കാവുന്നതാണ്.

5,000 എംഎഎച്ച് ബാറ്ററി

വലിയ 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റ് നത്തിങ് ലൈറ്റ് ഫോൺ (1) ൽ പ്രതീക്ഷിക്കാമെന്നും പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിവൈസിന് ഒപ്പം 42 വാട്ട് ചാർജറും ലഭിക്കും. നത്തിങ് ഫോൺ (1) ന് ഒപ്പം ചാർജർ ലഭിച്ചിരുന്നില്ലെന്ന കാര്യം യൂസേഴ്സ് മറന്നിട്ടുണ്ടാവില്ല.

ആൻഡ്രോയിഡ്

നത്തിങ് ലൈറ്റ് ഫോൺ (1) ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന നത്തിങ് ഒഎസിലായിരിക്കും പ്രവർത്തിക്കുന്നത്. നത്തിങ് ഫോൺ (1) ലെ ഏതാണ്ട് സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം നൽകുന്ന ഒഎസിൽ ബ്ലോട്ട്വെയറുകൾ ഇല്ലെന്നത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ലൈറ്റ് ഫോൺ (1) ലും സമാന അനുഭവം യൂസേഴ്സിന് പ്രതീക്ഷിക്കാവുന്നതാണ്.

ഐപി53

അത് പോലെ തന്നെ ഐപി53 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസും നത്തിങ് ലൈറ്റ് ഫോൺ (1) ൽ യൂസേഴ്സിന് പ്രതീക്ഷിക്കാവുന്നതാണ്. വില നിർണയത്തിലും ലീക്ക് റിപ്പോർട്ട് ചില സൂചനകൾ നൽകുന്നുണ്ട്. 30,000 രൂപയിൽ താഴെ വിലയിൽ ആയിരിക്കും നത്തിങ് ലൈറ്റ് ഫോൺ (1) വിപണിയിൽ എത്തുകയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ബേസ് വേരിയന്റ്

നത്തിങ് ലൈറ്റ് ഫോൺ (1) ബേസ് വേരിയന്റ് 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്ന കോൺഫിഗറേഷനിൽ ആയിരിക്കും വിപണിയിൽ വിൽപ്പനയ്ക്ക് എത്തുക. നത്തിങ് ലൈറ്റ് ഫോൺ (1) ബേസ് വേരിയന്റിന് 24,999 രൂപയുടെ പ്രൈസ്ടാഗും യൂസേഴ്സിന് പ്രതീക്ഷിക്കാൻ കഴിയും.

ഫെസ്റ്റിവൽ

വരുന്ന ഫെസ്റ്റിവൽ സീസണിൽ നത്തിങ് ലൈറ്റ് ഫോൺ (1) കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വന്ന ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ഫ്ലിപ്പ്കാർട്ടിലൂടെയാകും ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കുകയെന്നും ലീക്ക് റിപ്പോർട്ട് ഹൈലൈറ്റ് ചെയ്ത് പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഫോൺ എക്സ്പീരിയൻസ്

നത്തിങ് ഫോൺ (1) കാണാനും മികച്ചതാണ്, മാന്യമായ പെർഫോമൻസും നൽകുന്നുണ്ട്. അതിനാൽ തന്നെ നത്തിങ് ലൈറ്റ് ഫോൺ (1) ഉം മികവ് പുലർത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ് ( കടലാസിൽ എങ്കിലും ). അടിപൊളി ഡിസൈനും മികച്ച സ്പെക്സും ഫീച്ചറുകളും എല്ലാം ഉണ്ടെങ്കിലും നത്തിങ് ഫോൺ (1) ന്റെ വില അൽപ്പം കൂടുതൽ ആണെന്നത് ഒരു യാഥാർഥ്യമാണ്. ലൈറ്റ് ഫോൺ (1) പുറത്തിറങ്ങിയാൽ കുറഞ്ഞ വിലയിൽ നത്തിങ് ഫോൺ എക്സ്പീരിയൻസ് നേടാൻ യൂസേഴ്സിന് കഴിയും.

Best Mobiles in India

English summary
Carl Pei's Nothing Company launched the Nothing Phone (1) in India a few weeks ago. Coming with a glyph interface and great marketing, the Nothing Phone (1) has been well received in the Indian market. Now there are reports that the company is preparing to launch a new device in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X