കാത്തിരിക്കുകയാണോ? ഇപ്പോൾ വരാം; ഒക്ടോബറിൽ വിപണിയിലെത്തുന്ന പ്രമുഖ സ്മാർട്ട്ഫോണുകളും ടാബ്ലറ്റും

|

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 14 സീരീസ് മോഡലുകൾ ഉൾപ്പെടെ നിരവധി സ്മാർട്ട്ഫോണു (smartphones) കളും ടാബുകളും ആപ്പിൾ വാച്ച് അ‌ൾട്ര, റെയ്സൻ 7000 സീരീസ് പ്രോസസറുകൾ, 13 ജനറേഷൻ ഇന്റൽ കോർ സീരീസ് പ്രോസസേഴ്സ് ഉൾപ്പെടെ മറ്റ് നിരവധി ടെക് പ്രോഡക്ടുകളും ഒക്കെയായി ടെക് ലോകത്ത് കഴിഞ്ഞമാസം ലോഞ്ചുകളുടെ ഒരു നീണ്ട നിരതന്നെ രൂപപ്പെട്ടിരുന്നു.

 

നിരവധി ലോഞ്ചുകൾ

ഇ-​കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആ​മസോണും ഫ്ലിപ്കാർട്ടും ഉത്സവ ഓഫറുകളുമായി രംഗത്തെത്തിയതോടെ നിരവധി സ്മാർട്ട്ഫോൺ കമ്പനികൾ നേരത്തെ ലോഞ്ച് ചെയ്ത തങ്ങളുടെ മോഡലുകളുടെ ഇന്ത്യൻ പതിപ്പും, പുത്തൻ വേരിയന്റും ഒക്കെ ഇന്ത്യയിൽ പുറത്തിറക്കാൻ മത്സരിച്ചു. അ‌ങ്ങനെയും നിരവധി ലോഞ്ചുകൾ കഴിഞ്ഞ മാസം ഉണ്ടായി.

കൂടുതൽ 5ജി സ്മാർട്ട്ഫോണുകൾ

ഇപ്പോൾ ഒക്ടോബർ എത്തിയിരിക്കുകയാണ്. ഇന്ത്യൻ ടെക് ലോകത്തെ അ‌ടുത്ത ലെവലിലേക്ക് ഉയർത്തുമെന്ന് കരുതുന്ന 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനത്തോടെയാണ് ഈ മാസം ആരംഭിച്ചിരിക്കുന്നത്. 5ജി സേവനങ്ങൾക്ക് തുടക്കമായതോടെ സ്മാർട്ട്ഫോൺ കമ്പനികൾ കൂടുതൽ 5ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ നേരത്തെ തന്നെ ലോഞ്ചിങ് തീരുമാനിച്ച അ‌നവധി ടെക് പ്രോഡക്ടുകൾ പുറത്തിറങ്ങാൻ നിരനിരയായി കാത്തു നിൽക്കുകയുമാണ്.

സ്മാർട്ട് ആവണ്ടേ? ആമസോണിൽ സ്മാർട്ട് വാച്ചുകൾക്ക് വൻ ഡിസ്കൌണ്ടുകൾസ്മാർട്ട് ആവണ്ടേ? ആമസോണിൽ സ്മാർട്ട് വാച്ചുകൾക്ക് വൻ ഡിസ്കൌണ്ടുകൾ

ലോഞ്ചുകളുടെ ഘോഷയാത്ര
 

അ‌തിനാൽ സെപ്റ്റംബർ പോലെ തന്നെ ഒക്ടോബറിലും ലോഞ്ചുകളുടെ ഘോഷയാത്രയാണ് വരാൻ പോകുന്നത്. ഗൂഗിൾ പിക്സൽ 7 സീരീസ്, ഷവോമി 12ടി, ഇൻഫിനിക്സ് സീറോ അ‌ൾട്ര, റെഡ്മി പാഡ് ഉൾപ്പെടെ ഈ മാസം പുറത്തിറങ്ങുമെന്ന് അ‌റിയിച്ചിരിക്കുന്ന ഏതാനും സ്മാർട്ട്ഫോണുകളും ടാബുകളും അ‌വയെപ്പറ്റയുള്ള പ്രതീക്ഷകളും എന്തൊക്കെയെന്നു നോക്കാം.

ഗൂഗിൾ പിക്സൽ 7 സീരീസ്

ഗൂഗിൾ പിക്സൽ 7 സീരീസ്

കഴിഞ്ഞമാസം ആപ്പിളിന്റെ ഐഫോൺ ആയിരുന്നു താരമെങ്കിൽ ഈ മാസത്തെ താരമാകുമെന്ന് കരുതപ്പെടുന്ന സ്മാർട്ട്ഫോണുകളാണ് ഗൂഗിളിന്റെ പിക്‌സൽ 7, പിക്‌സൽ 7 പ്രോ എന്നിവ. ടെൻസർ ജി2 ചിപ്സെറ്റ് സപ്പോർട്ടോടെ എത്തുന്ന ഈ രണ്ടുഫോണുകളും ഒക്ടോബർ 6ന് ലോഞ്ച് ചെയ്യും എന്നാണ് അ‌റിയാൻ കഴിയുന്നത്. ഒരേ ദിവസം തന്നെ രണ്ടുഫോണുകളും ഇന്ത്യയിൽ എത്തുമെന്നും ഫ്ലിപ്കാർട്ടിലൂടെയാകും ഇവ ലഭ്യമാകുക എന്നുമാണ് റിപ്പോർട്ട്.

5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

മോട്ടറോള ജി72

മോട്ടറോള ജി72

ഒരു മിഡ്-ടയർ 4ജി സ്മാർട്ട്ഫോണാണ് മോട്ടറോളയുടെ ജി72. ​മീഡിയടെക് ഹീലിയോ ജി99 എസ്ഒസി ​ചിപ്സെറ്റിന്റെ കരുത്തിലാകും ഈ സ്മാർട്ട്ഫോണി​ന്റെ പ്രവർത്തനം. 10 ബിറ്റ് പിഒലെഡ് ഡിസ്​പ്ലെയാണ് ജി72 വിന് ഉണ്ടാകുക. 108 എംപി ക്യാമറയാണ് എടുത്ത് പറയേണ്ട സവിശേഷത. സ്റ്റീരിയോ സ്പീക്കർ സെറ്റപ്പ്, മോട്ടറോള എഡ്ജ് 30 ഫ്യൂഷ​ന്റേതിനു സമാനമായ ഡി​സൈൻ, എന്നിവയാണ് മറ്റ് സവിശേഷതകൾ. ഒക്ടോബർ 3ന് ആണ് ജി72 ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

റെഡ്മി പാഡ്

റെഡ്മി പാഡ്

താങ്ങാനാകുന്ന ​പ്രൈസ്​ റേഞ്ചിൽ എത്തുന്ന ​ടാബ്ലറ്റാണ് റെഡ്മി പാഡ്. മീഡിയ ടെക് ഹീലിയോ ജി66 എസ്ഒസി ചിപ്സെറ്റ് ആണ് എല്ലാ പ്രവർത്തനങ്ങളുടെയും ശക്തികേന്ദ്രം. 90 ഹെർട്സ് 2കെ ഡിസ്പ്ലെ ആണ് ഈ റെഡ്മി ടാബിന് ഉണ്ടാകുക. ആൻഡ്രോയ്ഡ് 12 ഒഎസിലാണ്
റെഡ്മി പാഡിന്റെ പ്രവർത്തനം.

5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones

ഇൻഫിനിക്സ് സീറോ അ‌ൾട്ര

ഇൻഫിനിക്സ് സീറോ അ‌ൾട്ര

ഇൻഫിനിക്സിന്റെ മുൻനിര സ്മാർട്ട്ഫോൺ ആണ് സീറോ അ‌ൾട്ര. 200 എംപി ​പ്രൈമറി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിനെ ശ്രദ്ധേയമാക്കുന്നത്. 3ഡി കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലെയാണ് മറ്റൊരു സവിശേഷത. ​മിഡ് ടയർ മീഡിയടെക് ​ഡൈമൻസിറ്റി 820 എസ്ഒസി ചിപ്സെറ്റാണ് സീറോ അ‌ൾട്രയ്ക്ക് ഉണ്ടാകുക. ഒക്ടോബർ 5ന് ആണ് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നത്.

ഷവോമി 12ടി

ഷവോമി 12ടി

പുതിയ റെഡ്മി പാഡ്, റെഡ്മി ബാൻഡ് 7 പ്രോ എന്നിവയ്ക്കൊപ്പം ആഗോള ലോഞ്ചിലാണ് ഷേവോമി 12ടി സീരീസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. ഒക്ടോബർ നാലിനാണ് ഷവോമി ഈ ലോഞ്ച് സംഘടിപ്പിക്കുക എന്നാണ് അ‌റിയിച്ചിരിക്കുന്നത്. എന്നാൽ ഷവോമി 12 സീരീസ് സ്മാർട്ട്ഫോൺ എപ്പോഴാകും ഇന്ത്യയിൽ എത്തുക എന്ന് ഇതുവ​രെ വ്യക്തമായിട്ടില്ല.

ഗെയിമേഴ്സ്, ഇതിലേ... ഇതിലേ.... നിങ്ങൾക്കാവശ്യമുള്ളതെല്ലാം മികച്ച ഡീലുകളിൽഗെയിമേഴ്സ്, ഇതിലേ... ഇതിലേ.... നിങ്ങൾക്കാവശ്യമുള്ളതെല്ലാം മികച്ച ഡീലുകളിൽ

Best Mobiles in India

English summary
Several smartphones were launched last month, including the iPhone 14. As in September, many tech launches are going to take place in October. Here are a few smartphones and tablets announced to launch this month, including the Google Pixel 7 series, Xiaomi 12T, Infinix Zero Ultra, and Redmi Pad, along with their release dates.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X