പോക്കോ എം5 4ജി വാങ്ങാൻ കാത്തിരിക്കുകയാണോ, സെപ്‌റ്റംബർ 13 ന്‌ ആണ്‌ ആ ബിഗ്‌ ഡേ

|

ഇന്ത്യൻ മൊബൈൽ വിപണി പിടിക്കാൻ ലക്ഷ്യമിട്ട്‌ എം5 എന്ന 4ജി മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്‌ പോക്കോ. തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്‌മാർട്ട്‌ ഫോൺ ലോഞ്ച്‌ ചെയ്‌ത സെപ്‌റ്റംബർ അഞ്ചിനുതന്നെയായിരുന്നു പോക്കോ എം5 4ജിയുടെ ഇന്ത്യയിലെ ലോഞ്ചും. ആഗോളതലത്തിൽ പുറത്തിറക്കിയ തങ്ങളുടെ എം4 5ജി ഫോണിനോട്‌ കിടപിടിക്കുന്ന മോഡലാണ്‌ ഇന്ത്യൻ വിപണിയിലും അതേ സമയത്തു തന്നെ പോക്കോ പുറത്തിറക്കിയത്‌. 15000 രൂപയിൽ താഴെ വിലയും ഒട്ടനവധി സവിശേഷതകളും ആയിട്ടാണ്‌ പോക്കോ എം5 4ജിയുടെ വരവ്‌.

 

വിലയും പ്രധാന സവിശേഷതകളും

വിലയും പ്രധാന സവിശേഷതകളും

4 ജിബി റാം + 64 ജിബി റോം, 6 ജിബി റാം + 128 ജിബി റോം എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ്‌ പോക്കോ എം5 4ജി എത്തിയിരിക്കുന്നത്‌. യഥാക്രമം 12499, 14499 എന്നിങ്ങനെയാണ്‌ വില. മൂന്നു കളർ വേരിയന്റുകളിലാണ്‌ പോക്കോ എം5 4 ജി അവതരിപ്പിച്ചിരിക്കുന്നത്‌. പവർ ബ്ലാക്ക്‌, ബ്ലൂ, പോക്കോ യെല്ലോ എന്നിവയാണ്‌ പോക്കോ എം5 4ജിയെ കളറാക്കാൻ കമ്പനി തെരഞ്ഞെടുത്ത ആ മൂന്നു കളറുകൾ. ​​​

സ്പെക്സോ മെച്ചം, വിലയോ തുച്ഛം; പതിനായിരത്തിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്പെക്സോ മെച്ചം, വിലയോ തുച്ഛം; പതിനായിരത്തിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

പ്ലാസ്‌റ്റിക്‌

ഫ്രെയിം പ്ലാസ്‌റ്റിക്‌ ആയിരിക്കെ തന്നെ ലെതർ ഫിനിഷിങ്‌ തോന്നിപ്പിക്കുന്ന തരത്തിലുള്ള ബാക്ക്‌ പാനൽ പോക്കോയുടെ ഈ പുത്തൻ മോഡലിന് കൂടുതൽ ആകർഷകത്വം പകരുന്നു. 8.ഠ എംഎം ആണ് തിക്നെസ്. 200 ഗ്രാം ആണ്‌ ഫോണിന്റെ ഭാരം. പോക്കോയുടെ തന്നെ എം3 മോഡലിന്റെ പുതിയൊരു പതിപ്പായി വിലയിരുത്താവുന്ന മോഡലാണ് പോക്കോ എം5 4ജി.

ഫ്‌ളിപ്‌കാർട്ടിന്റെ ബിഗ്‌ ബില്യൺ ഡേ, പോക്കോയുടെ ബിഗ്‌ ഡേ
 

ഫ്‌ളിപ്‌കാർട്ടിന്റെ ബിഗ്‌ ബില്യൺ ഡേ, പോക്കോയുടെ ബിഗ്‌ ഡേ

പോക്കോ എം5 4ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചെങ്കിലും സ്വന്തമാക്കാൻ ഉപഭോക്താക്കൾ കുറച്ചുകൂടി കാത്തിരിക്കണം. കുറച്ചെന്നു പറഞ്ഞാൽ സെപ്‌റ്റംബർ 13 വരെ. അന്നു മുതൽ ഫ്‌ളിപ്‌കാർട്ടിലൂടെ ആണ്‌ ഫോൺ ഓഡർ ചെയ്യാൻ സാധിക്കുക. ബിഗ്‌ ബില്യൺ ഡേ സെയിലുമായി ഫ്‌ളിപ്‌കാർട്ട്‌ എത്തുമ്പോൾ പോക്കോ എം5 4ജിയും ഒപ്പമുണ്ടാകും എന്നത്‌ പോക്കോയെ കാത്തിരിക്കുന്നവർക്ക്‌ ആവേശം പകരുന്ന വാർത്തയാണ്‌.

ചുമട്ടുകാരെ വിളിക്കേണ്ടി വരുമോ? ഐഫോൺ 14 പ്രോ മാക്‌സിന് ഭാരക്കൂടുതൽ?ചുമട്ടുകാരെ വിളിക്കേണ്ടി വരുമോ? ഐഫോൺ 14 പ്രോ മാക്‌സിന് ഭാരക്കൂടുതൽ?

ഇളവ്‌

ഐസിഐസിഐ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌ കാർഡുകൾ ഉപയോഗിച്ച്‌ പർച്ചേസ്‌ ചെയ്യുന്നവർക്ക്‌ 1500 രൂപയുടെ ഇളവ്‌ ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. കൂടാതെ ആറ്‌ മാസത്തേക്ക്‌ സ്‌ക്രീൻ പ്രൊട്ടക്ഷനും ഒരു വർഷത്തേക്ക്‌ ഡിസ്‌നി ഹോട്ട്‌സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഫോണിനൊപ്പം ലഭ്യമാകും.

പോക്കോ എം5 4ജി ഫീച്ചറുകൾ

പോക്കോ എം5 4ജി ഫീച്ചറുകൾ

90 ഹെഡ്സ് റിഫ്രഷ്‌ റേറ്റുള്ള, 2400 1080 പിക്‌സൽ റെസലൂഷനോടുകൂടിയ ഫുൾ എച്ച്‌ഡി 6.58 ഇഞ്ച്‌(16.71 സെമീ) ഐപിഎസ്‌ എൽസിഡി ഡിസ്‌പ്ലേയാണ്‌ പോക്കോ എം5 4ജിയുടെ ദൃശ്യമികവിന്‌ കരുത്ത് പകരുന്നത്‌. ഒക്ടാ-കോർ മീഡിയ ടെക്‌ ഹീലിയോ ജി99 സോക്കറ്റ്‌ അടിസ്ഥാനമാക്കിയാണ്‌ പ്രവർത്തനം.

സിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾസിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾ

റാം കപ്പാസിറ്റി

റാം കപ്പാസിറ്റി വർധിപ്പിക്കാൻ സഹായിക്കുന്ന ടെർബോ റാം സപ്പോർട്ടോടു കൂടിയ 6 ജിബി റാമാണ്‌ പോക്കോ എം5 4ജിക്കുള്ളത്‌. ഡ്യൂവൽ സിം പോർട്ടിനൊപ്പം മെമ്മറി കാർഡിനുള്ള പോർട്ടും നൽകിയിരിക്കുന്നു. ഫിംഗർ പ്രിന്റ്‌ സ്‌കാനർ, ഗൊറില്ല ഗ്ലാസ്‌ 3 എന്നിവയാണ്‌ മറ്റു സവിശേഷതകൾ.

ട്രിപ്പിൾ റിയർ ക്യാമറ

ചിത്രങ്ങൾക്കായി ട്രിപ്പിൾ റിയർ ക്യാമറകളാണ്‌ പോക്കോ എം5 4ജിയിൽ ഉള്ളത്‌. 50 എംപിയുടെ പ്രധാന ക്യാമറയ്‌ക്കൊപ്പം 2 എംപി മാക്രോ സെൻസറും 2 എംപിയുടെ മറ്റൊരു സെൻസറും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സെൽഫിക്കായി മികവാർന്ന 8 എംപി ഫ്രണ്ട്‌ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്‌.

നാല് ക്യാമറയുണ്ടെങ്കിലും കീശ കീറാത്ത സ്മാർട്ട്ഫോണുകൾനാല് ക്യാമറയുണ്ടെങ്കിലും കീശ കീറാത്ത സ്മാർട്ട്ഫോണുകൾ

സ്‌പെസിഫിക്കേഷനുകൾ

5ജി എസ്‌എ/എൻഎസ്‌എ, 4ജി എൽടിഇ, ബ്ലൂടൂത്ത്‌ 5, വൈഫൈ, ജിപിഎസ്‌, ഐആർ ബ്ലാസ്‌റ്റർ, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്‌, യുഎസ്‌ബി സിപോർട്ട്‌ എന്നിവയാണ്‌ മറ്റ്‌ സ്‌പെസിഫിക്കേഷനുകൾ. ഒറ്റ ചാർജിങ്ങിൽതന്നെ രണ്ടു ദിവസം നിൽക്കുന്ന 18വാട്ട്‌ ഫാസ്‌റ്റ്‌ ചാർജിങ്ങോടുകൂടിയ 5000 എംഎഎച്ച്‌ ബാറ്ററിയാണ്‌ പോക്കോ എം5 4ജിയുടേത്‌. ഒപ്പം 22.5 വാട്ട്‌ ചാർജറും ലഭ്യമാണ്‌. എംഐയുഐ13 നൊപ്പം ആൻഡ്രായ്‌ഡ്‌ 12 ലാണ്‌ പോക്കോ എം5 4ജിയുടെ പ്രവർത്തനം.

Best Mobiles in India

English summary
The Poco M5 4G has launched in the Indian market, but customers have to wait a little longer to get their hands on it. Until September 13, to say the least. Since then, the phone can be ordered through Flipkart. Poco M5 4G will be accompanied by Flipkart's Big Billion Day Sale, which is exciting news for Poco fans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X