അസെന്‍ഡ് വൈ 100 : സ്‌പൈസും ഹ്യുവേയിയും ചേര്‍ന്ന 5990 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി

ഐ എഫ് എ 2012 ല്‍ പുതിയ ആറ് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ പുറത്തിറക്കിയ ഹ്യുവേയ് എന്ന ചൈനീസ് കമ്പനിയുമായ് ചേര്‍ന്ന് സ്‌പൈസ് , എസ് ഹ്യുവേയ് അസെന്‍ഡ് വൈ 100 എന്ന പേരില്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. സ്‌പൈസുമായി ചേര്‍ന്ന് , ഇന്ത്യന്‍ വിപണിയില്‍ ഒരേ വിലനിലവാരമുള്ള സാംസങ് ഗാലക്‌സി വൈ മോഡലുമായി ഒരു തുറന്ന യുദ്ധത്തിനുള്ള ഒരുക്കത്തിലാണോ ഹ്യുവേയ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
106 x 56 x 10.9 mm വലിപ്പമുള്ള ഈ മോഡലിന്റെ ഭാരം 100 ഗ്രാം ആണ്. 2.8 ഇഞ്ച് ടി എഫ് ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനിന് 320x240 പിക്‌സല്‍ റെസല്യൂഷനുണ്ട്. 800MHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ MSM7225A പ്രൊസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇനി ഓ എസ്സിന്റെ കാര്യമെടുത്താല്‍ ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ ബ്രെഡ് ആണ് അസെന്‍ഡ് വൈ 100 ല്‍ പ്രവര്‍ത്തിക്കുന്നത്.
3.2 എം പി പിന്‍ ക്യാമറയുള്ള ഈ മോഡലില്‍ പക്ഷെ ഒരു മുന്‍ ക്യാമറയുടെ അഭാവം പ്രകടമാണ്. 512 എം ബി ആന്തരിക മെമ്മറിയും, 256 എം ബി റാമും 32 ജി ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന ബാഹ്യ മെമ്മറിയുമുണ്ട്. 3ജി, വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് v2.1+EDR, ജി പി എസ/ aജി പി എസ് തുടങ്ങിയവയാണ് കണക്ടിവിറ്റി സാധ്യതകള്‍. 300 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും 5 മണിക്കൂര്‍ സംസാര സമയവും നല്‍കാന്‍ കഴിവുള്ളതാണ് ഇതിന്റെ ബാറ്ററി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സഹോളിക് എന്ന ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് 5990 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഹോട്ട്‌സ്‌പോട്ട് പോലെയുള്ള സ്‌റ്റോറുകളിലും ഇത് ലഭ്യമാകും.


Click it and Unblock the Notifications








