Home
Mobile

മികച്ച സജ്ജീകരണങ്ങളോടുകൂടി അസ്യൂസ് 6Z സ്മാർട്ട്ഫോണ്‍ ഇന്ത്യൻ വിപണിയിൽ

അസ്യൂസ് 6Z സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സെന്‍ഫോണ്‍ എന്ന ട്രേഡ്മാര്‍ക്കിനുമേലുള്ള തര്‍ക്കത്തില്‍ നിയമനടപടികള്‍ നടക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സെന്‍ഫോണ്‍ എന്ന പേര് അസ്യൂസ് ഒഴിവാക്കിയത്. യാന്ത്രികമായി തിരിയുന്ന ക്യാമറ മോഡ്യൂള്‍ ആണ് ഇതിൻറെ എടുത്തുപറയേണ്ട പ്രധാന സവിശേഷത.

മികച്ച സജ്ജീകരണങ്ങളോടുകൂടി അസ്യൂസ് 6Z സ്മാർട്ട്ഫോണ്‍ ഇന്ത്യൻ വിപണിയിൽ

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ക്യാമറ മോഡ്യൂള്‍ മുകളിലേക്ക് ഉയര്‍ന്നുവരികയും സ്‌ക്രീനിന് മുകളിലായി ക്യാമറ വരികയും ചെയ്യുന്നു. കൂടാതെ ഇതിൻറെ ക്യാമറ ഏത് വരെ തിരിക്കണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം. അതായത് സെല്‍ഫി ക്യാമറ എടുക്കാന്‍ അല്ലാതെ വിവിധ കോണുകളില്‍ ക്യാമറ തിരിച്ചുവെച്ച് ചിത്രങ്ങള്‍ ഒപ്പിയെടുക്കാൻ ഇതില്‍ സാധിക്കും.

 അസ്യൂസ് 6Z സ്മാർട്ട്ഫോണ്‍

അസ്യൂസ് 6Z സ്മാർട്ട്ഫോണ്‍

ഫോണ്‍ വീഴുമ്പോള്‍ ക്യാമറ മോഡ്യൂളിന് സംരക്ഷണം നല്‍കാനുള്ള ഫാള്‍ പ്രൊട്ടക്ഷന്‍ സംവിധാനവും അസ്യൂസ് ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഈ സ്മാർട്ട്ഫോണ്‍ വീഴുന്നത് തിരിച്ചറിഞ്ഞ് ക്യാമറ തിരികെ വന്നുനില്‍ക്കും. വണ്‍പ്ലസ് 7 പ്രോയ്ക്കും ഇതേ സംവിധാനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍, എട്ട് ജി.ബിറാം, 5000 എംഎഎച്ച് ബാറ്ററി എന്നിവ ഈ സ്മാർട്ട്ഫോണിൻറെ മുഖ്യ സവിശേഷതയാണ്.

മുഖ്യ സവിശേഷത

മുഖ്യ സവിശേഷത

സെല്‍ഫി ക്യാമറ ഒഴിവാക്കിയപ്പോള്‍ നോച്ച് ഇല്ലാതെ മുന്‍വശം പൂര്‍ണമായും സ്‌ക്രീന്‍ ലഭ്യമാകും എന്നത് ഈ സ്മാർട്ട്ഫോണിൻറെ മേന്മയാണ്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080x2340 പിക്സല്‍) ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. തികച്ചും മെച്ചപ്പെട്ട സജ്ജീകരണമാണ് ഈ സ്മാർട്ഫോണിൽ ലഭ്യമാക്കിയിട്ടുളളത്. അസ്യൂസിൻറെ ഏറ്റവും മികച്ച സ്മാർട്ഫോണുകളിൽ ഒന്നായിരിക്കും ഇത് എന്ന കാര്യത്തിൽ തെല്ലും സംശയമില്ല.

സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ

അസ്യൂസ് 6Z യുടെ ആറ് ജി.ബി റാം / 64 ജി.ബി സ്‌റ്റോറേജ് പതിപ്പിന് 31,999 രൂപയും, ആറ് ജി.ബി റാം / 128 ജി.ബി സ്‌റ്റോറേജ് പതിപ്പിന് 34,999 രൂപയും എട്ട് ജി.ബി റാം / 256 ജി.ബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയുമാണ് വില. ജൂണ്‍ 26 മുതല്‍ സ്മാർട്ട്ഫോണ്‍ വിപണിയിലെത്തും. ബ്ലാക്ക്, സില്‍വര്‍ എന്നി വരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോണ്‍ വിപണിയിലെത്തുക.

Best Mobiles in India

English summary
Asus 6Z has been launched in India, a smartphone that's in fact a rebranded ZenFone 6 thanks to litigation over the ‘Zen' trademark in India. The Asus 6Z is identical to the global model, and its biggest highlight is the use of a motorised rotating camera on the rear camera, which can be flipped to be used as the front camera. Other highlights of the smartphone include the Qualcomm Snapdragon 855 SoC, up to 8GB of RAM, and a massive 5,000mAh battery apart from a notchless full-HD+ display thanks to the use of the rotating camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X