Home
Mobile

Asus 8z Vs iQOO 9; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ കരുത്തനാര്?

അസൂസ് ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ Asus 8z അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പുതിയതാണെങ്കിലും 2021 ജൂണിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച സെൻഫോൺ 8ന്റെ റീബ്രാന്റ് ചെയ്ത വേർഷനാണ് Asus 8z. ഈ പുതിയ അസൂസ് സ്മാർട്ട്ഫോൺ കോംപാക്റ്റ് ഡിസൈനുമായിട്ടാണ് വരുന്നത്. കരുത്തും അഴകും ഒരുപോലെയുള്ള ഈ മുൻനിര ഡിവൈസ് വിപണിയിൽ ഷവോമി 11ടി പ്രോ, iQOO 9 മുതലായ ഡിവൈസുകളുമായിട്ടാകും ഏറ്റുമുട്ടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ iQOO 9 സ്മാർട്ട്ഫോൺ Asus 8z സ്മാർട്ട്ഫോണിന് ഒത്ത എതിരാളിയാണ്. ഈ രണ്ട് ഡിവൈസുകളുടെയും ഫീച്ചറുകളും വിലയും മറ്റും താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. Asus 8z Vs iQOO 9 താരതമ്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

Asus 8z Vs iQOO 9: വിലയും വേരിയന്റുകളും

Asus 8z Vs iQOO 9: വിലയും വേരിയന്റുകളും

വിലയിലും വേരിയന്റുകളുടെ കാര്യത്തിലും നേരിയ മുൻതൂക്കം iQOO 9 സ്മാർട്ട്ഫോണിന് തന്നെയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനും ഉള്ള ഒറ്റ വേരിയന്റുമായാണ് Asus 8z ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. Asus 8z സ്മാർട്ട്ഫോണിന് 42,999 രൂപയാണ് വിപണി വില. ഹൊറൈസൺ സിൽവർ, ഒബ്സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ Asus 8z സ്മാർട്ട്ഫോൺ ലഭ്യമാകും.

സ്മാർട്ട്ഫോൺ

മറുവശത്ത്, iQOO 9 സ്മാർട്ട്ഫോൺ രണ്ട് വേരിന്റുകളുമായാണ് വിപണിയിൽ എത്തുന്നത്. 8 ജിബി റാം വേരിയന്റും 12 ജിബി റാം വേരിയന്റും. iQOO 9 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 42,990 രൂപയാണ് വില വരുന്നത്. അതേ സമയം 12 ജിബി റാം + 256 ജിബി കോൺഫിഗറേഷനിൽ വരുന്ന ഹൈ എൻഡ് മോഡലിന് 46,990 രൂപയും വില വരുന്നു. ആൽഫ, ലെജൻഡ് ഷേഡുകളിലാണ് iQOO 9 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

ഡിസ്പ്ലെയും ഡിസൈനും

ഡിസ്പ്ലെയും ഡിസൈനും

120 ഹെർട്സ് റിഫ്രഷ് റേറ്റും 300 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.56 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് 10 ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് iQOO 9 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. അതേ സമയം, Asus 8z സ്മാർട്ട്ഫോണിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഉള്ള ഒരു ചെറിയ 5.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1080 x 2,400 പിക്സൽസ്) സാംസങ് ഇ4 അമോലെഡ് ഡിസ്പ്ലെയും ഉണ്ട്.

കോംപാക്റ്റ്

നിങ്ങൾ ഭാരം കുറഞ്ഞ ഒരു കോംപാക്റ്റ് ഡിവൈസാണ് ആഗ്രഹിക്കുന്നതെങ്കിൽ Asus 8z നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന സ്മാർട്ട്ഫോൺ ആണ്. 148x68.5x8.9mm അളവുകളും 169 ഗ്രാം ഭാരവുമാണ് Asus 8z സ്മാർട്ട്ഫോണിന് വരുന്നത്. മറുവശത്ത്, iQOO 9 സ്മാർട്ട്ഫോണിന് ഏകദേശം 200 ഗ്രാം ഭാരമുണ്ട്. എന്നാൽ വലിയ ഡിസ്പ്ലെ ഇഷ്ടപ്പെടുന്നവർക്ക് iQOO 9 സ്മാർട്ട്ഫോൺ തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷൻ.

പെർഫോമൻസ്

പെർഫോമൻസ്

Asus 8z സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. അതേ സമയം iQOO 9 സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് പ്രൊസസറും ഫീച്ചർ ചെയ്യുന്നു. iQOO 9 സ്മാർട്ട്ഫോണിൽ സ്റ്റോറേജ് വിപുലീകരണത്തിന് സപ്പോർട്ട് ലഭിക്കുന്നില്ല. അതേ സമയം Asus 8z സ്മാർട്ട്ഫോണിൽ എൻടിഎഫ്എസ് ഫോർമാറ്റിലൂടെ എച്ച്ഡിഡി വഴി സ്റ്റോറേജ് വിപുലീകരണത്തിന് സാധിക്കും. iQOO 9 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ് ചെയ്തുള്ള ഫൺടച്ച് ഒഎസ് 12ലാണ് പ്രവർത്തിക്കുന്നത്. അതേ സമയം Asus 8Z സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ് ചെയ്തുള്ള സെൻയുഐ 8ൽ പ്രവർത്തിക്കുന്നു.

ബാറ്ററി

Asus 8z സ്മാർട്ട്ഫോണിൽ 4,000 mAh ബാറ്ററി യൂണിറ്റാണ് നൽകിയിരിക്കുന്നത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും Asus 8z സ്മാർട്ട്ഫോണിൽ കൊണ്ട് വന്നിരിക്കുന്നു. ക്വിക്ക് ചാർജ് 4.0, പിഡി ചാർജിങ് സപ്പോർട്ട് എന്നിവയും Asus 8z സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മറുവശത്ത് iQOO 9 സ്മാർട്ട്ഫോൺ 4,350 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. iQOO 9 സ്മാർട്ട്ഫോൺ 120 വാട്ട് ഫ്ലാഷ് ചാർജ് ഫീച്ചറും കൊണ്ട് വരുന്നു. വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററി 100 ശതമാനം ചാർജ് ആകുമെന്നും കമ്പനി അവകാശപ്പെടുന്നു.

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണം ആണ് Asus 8z സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 1.8 അപ്പേർച്ചറും ഒഐഎസ് പിന്തുണയും ഉള്ള 64 മെഗാ പിക്സൽ സോണി ഐഎംഎക്‌സ് 686 പ്രൈമറി സെൻസറാണ് ഹൈലൈറ്റ്. 12 മെഗാ പിക്സൽ സോണി ഐഎംഎക്‌സ് 363 അൾട്രാ വൈഡ് ലെൻസും Asus 8z സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സെൽഫികൾക്കും വീഡിയോകൾക്കുമായി 12 മെഗാ പിക്സൽ സെൽഫി സെൻസറും Asus 8z സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറ

മറുവശത്ത്, iQOO 9 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. 'ഗിംബൽ' സാങ്കേതികവിദ്യയും iQOO 9 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 48 മെഗാ പിക്സൽ സോണി ഐഎംഎക്സ്598 പ്രൈമറി സെൻസർ, 13 മെഗാ പിക്സൽ വൈഡ് ആംഗിൾ ലെൻസ്, 13 മെഗാ പിക്സൽ പോർട്രെയിറ്റ് ക്യാമറ എന്നിവയും iQOO 9 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സെൽഫികളും വീഡിയോകളും പകർത്താൻ iQOO 9 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 16 മെഗാ പിക്സൽ ക്യാമറ സെൻസറും കമ്പനി ഓഫർ ചെയ്യുന്നു.

Asus 8z Vs iQOO 9

Asus 8z Vs iQOO 9

ഫ്ലാഗ്ഷിപ്പ് പ്രൊസസറും നല്ല ഡിസ്‌പ്ലെയുമുള്ള കോംപാക്റ്റ് ഫോൺ വേണമെങ്കിൽ, നിങ്ങൾക്ക് Asus 8z സ്മാർട്ട്ഫോൺ ചൂസ് ചെയ്യാം. മികച്ച ക്യാമറ ഫീച്ചറുകൾക്കാണ് മുൻഗണന നൽകുന്നത് എങ്കിൽ iQOO 9 സ്മാർട്ട്ഫോണും പരിഗണിക്കാം. കൂടാതെ, iQOO സ്മാർട്ട്ഫോൺ ഉയർന്ന സ്റ്റോറേജ് വേരിയന്റിലും ലഭ്യമാണ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കൂടുതൽ ശക്തമായ ചിപ്‌സെറ്റും ലഭിക്കുന്നു.

Best Mobiles in India

English summary
Asus has unveiled its latest flagship smartphone in India, the Asus 8z. Although new to India, the Asus 8z is a rebranded version of the Zenfone 8 that was launched globally in June 2021. The recently launched iQOO 9 smartphone is a direct competitor to the Asus 8z smartphone. This article is about comparing the two devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X