അസൂസ് 8Z vs വൺപ്ലസ് 9ആർടി vs ഷവോമി 11ടി പ്രോ 5ജി: അഫോഡബിൾ പ്രീമിയം സെഗ്മെന്റിലെ കരുത്തനാര്?

|

ദിവസങ്ങൾക്ക് മുമ്പാണ് അസൂസ് 8Z സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. ആഗോള വിപണിയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സെൻഫോൺ 8ന്റെ റീബ്രാൻഡഡ് വേർഷനാണ് അസൂസ് 8Z. 42,999 രൂപ വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന അസൂസ് 8Z സ്‌മാർട്ട്‌ഫോൺ ഫ്ലാഗ്ഷിപ്പ് പ്രോസസറായ ക്വാൽകോം 888 ചിപ്‌സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. 2022 ജനുവരിയിൽ ഇന്ത്യയിൽ പുറത്തിറക്കിയ വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണും ഷവോമി 11ടി പ്രോ 5ജി സ്മാർട്ട്ഫോണും ഇതേ ചിപ്പ്സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ മൂന്ന് സ്മാർട്ട്ഫോണുകളും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ താഴേക്ക് വായിക്കുക.

ഷവോമി

വില: ഷവോമി 11ടി പ്രോ 5ജി സ്മാർട്ട്ഫോണിനാണ് കൂട്ടത്തിൽ ഏറ്റവും വില കുറവ്

അസൂസ് 8Z : 42,999 രൂപ

വൺപ്ലസ് 9ആർടി : 42,999 രൂപയിൽ ആരംഭിക്കുന്നു

ഷവോമി 11ടി പ്രോ 5ജി : 39,999 രൂപയിൽ ആരംഭിക്കുന്നു

 

വേരിയന്റുകൾ: ഷവോമി 11ടി പ്രോ 5ജി മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും

അസൂസ് 8Z : 8 ജിബി റാം + 128 ജിബി സ്റ്റോറേജ്

വൺപ്ലസ് 9ആർടി : 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്

ഷവോമി 11ടി പ്രോ 5ജി : 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്

മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

പ്രോസസർ

പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 888 മൂന്ന് സ്മാർട്ട്ഫോണുകൾക്കും കരുത്ത് പകരുന്നു

അസൂസ് 8Z : ക്വാൽകോം സ്നാപ്ഡ്രാഗൺ 888

വൺപ്ലസ് 9ആർടി : ക്വാൽകോം സ്നാപ്ഡ്രാഗൺ 888

ഷവോമി 11ടി പ്രോ 5ജി : ക്വാൽകോം സ്നാപ്ഡ്രാഗൺ 888

 

ഡിസ്‌പ്ലേ വലിപ്പം: ഷവോമി 11ടി പ്രോ 5ജി സ്മാർട്ട്ഫോൺ ഏറ്റവും വലിയ ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നു

അസൂസ് 8Z : 5.9 ഇഞ്ച്

വൺപ്ലസ് 9ആർടി : 6.6 ഇഞ്ച്

ഷവോമി 11ടി പ്രോ 5ജി : 6.67 ഇഞ്ച്

റെസല്യൂഷൻ

റിഫ്രഷ് റേറ്റ്: മൂന്ന് സ്മാർട്ട്ഫോണുകളും 120 ഹെർട്സ് പാനലുമായി വരുന്നു

അസൂസ് 8Z : 120 ഹെർട്സ്

വൺപ്ലസ് 9ആർടി : 120 ഹെർട്സ്

ഷവോമി 11ടി പ്രോ 5ജി : 120 ഹെർട്സ്

 

റെസല്യൂഷൻ: മൂന്ന് ഫോണുകളും അമോലെഡ് പാനലും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും നൽകുന്നു

അസൂസ് 8Z : ഫുൾ എച്ച്ഡി പ്ലസ്

വൺപ്ലസ് 9ആർടി : ഫുൾ എച്ച്ഡി പ്ലസ്

ഷവോമി 11ടി പ്രോ 5ജി : ഫുൾ എച്ച്ഡി പ്ലസ്

കരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തുംകരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തും

മുൻ ക്യാമറ

മുൻ ക്യാമറ: വൺപ്ലസ് 9ആർടി 5ജി, ഷവോമി 11ടി പ്രോ 5ജി എന്നിവ 16 മെഗാ പിക്സൽ സെൻസർ സജ്ജീകരിച്ചിരിക്കുന്നു, അസൂസ് 8Zൽ 12 മെഗാ പിക്സൽ സെൽഫി സെൻസറും ഉണ്ട്.

അസൂസ് 8Z : 12 മെഗാ പിക്സൽ

വൺപ്ലസ് 9ആർടി : 16 മെഗാ പിക്സൽ

ഷവോമി 11ടി പ്രോ 5ജി : 16 മെഗാ പിക്സൽ

പിൻ ക്യാമറ

പിൻ ക്യാമറ: വൺപ്ലസ് 9ആർടി 5ജി, ഷവോമി 11ടി പ്രോ 5ജി എന്നിവ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്, ഷവോമി 11ടി പ്രോ 108 മെഗാ പിക്സൽ പ്രൈമറി സെൻസറുമായി വരുന്നു

അസൂസ് 8Z : 64 മെഗാ പിക്സൽ + 12 മെഗാ പിക്സൽ

വൺപ്ലസ് 9ആർടി : 50 മെഗാ പിക്സൽ + 16 മെഗാ പിക്സൽ + 2 മെഗാ പിക്സൽ

ഷവോമി 11ടി പ്രോ 5ജി : 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 5 മെഗാ പിക്സൽ

സാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

ഓപ്പറേറ്റിങ് സിസ്റ്റം

ഓപ്പറേറ്റിങ് സിസ്റ്റം: മൂന്ന് സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്നു

അസൂസ് 8Z : ആൻഡ്രോയിഡ് 11

വൺപ്ലസ് 9ആർടി : ആൻഡ്രോയിഡ് 11

ഷവോമി 11ടി പ്രോ 5ജി : ആൻഡ്രോയിഡ് 11

 

ബാറ്ററി: ഷവോമി 11T പ്രോ 5ജി സ്മാർട്ട്ഫോൺ ഏറ്റവും ശേഷി കൂടിയ ബാറ്ററി ഫീച്ചർ ചെയ്യുന്നു

അസൂസ് 8Z : 4000 എംഎഎച്ച്

വൺപ്ലസ് 9ആർടി : 4500 എംഎഎച്ച്

ഷവോമി 11ടി പ്രോ 5ജി : 5000 എംഎഎച്ച്

കണക്റ്റിവിറ്റി

ഫാസ്റ്റ് ചാർജിങ്: ഷവോമി 11ടി പ്രോ 5ജി സ്മാർട്ട്ഫോൺ ഏറ്റവും വേഗതയേറിയ ചാർജിങ് സപ്പോർട്ടുമായി വരുന്നു

അസൂസ് 8Z : 30 വാട്ട്

വൺപ്ലസ് 9ആർടി : 65 വാട്ട്

ഷവോമി 11ടി പ്രോ 5ജി : 120 വാട്ട്


കണക്റ്റിവിറ്റി: മൂന്ന് സ്മാർട്ട്ഫോണുകളും സമാനമായ കണക്റ്റിവിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു

അസൂസ് 8Z : വൈഫൈ, ബ്ലൂടൂത്ത്, 5ജി, 4ജി, വോൾട്ടി, യുഎസ്ബി ടൈപ്പ് സി

വൺപ്ലസ് 9ആർടി : വൈഫൈ, ബ്ലൂടൂത്ത്, 5ജി, 4ജി, വോൾട്ടി, യുഎസ്ബി ടൈപ്പ് സി

ഷവോമി 11ടി പ്രോ 5ജി : വൈഫൈ, ബ്ലൂടൂത്ത്, 5ജി, 4ജി, വോൾട്ടി, യുഎസ്ബി ടൈപ്പ് സി

മോട്ടറോള എഡ്ജ് 30 പ്രോ Vs iQOO 9 പ്രോ; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ മുമ്പനാര്മോട്ടറോള എഡ്ജ് 30 പ്രോ Vs iQOO 9 പ്രോ; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ മുമ്പനാര്

Best Mobiles in India

English summary
A few days ago, Asus launched the 8Z smartphone in India. The Asus 8Z smartphone features the Qualcomm 888 chipset, the flagship processor. The OnePlus 9RT and Xiaomi 11T Pro 5G are powered by the same chipset. Let's take a look at the detailed comparison between these three smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X