അസൂസിന്റെ ആൻഡ്രോയിഡ് ഗോ വേർഷൻ സെൻഫോൺ ലൈവ് എൽ 1 എത്തി..!

|

അസൂസ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ സ്മാർട്ട്‌ഫോൺ ZenFone ലൈവ് എൽ 1 ഔദ്യോഗികമായി ഇൻഡോനേഷ്യയിൽ അവതരിപ്പിച്ചു. ZenFone Live L1ആൻഡ്രോയ്ഡ് ഒറെയോ ഗോ എഡിഷനിലാണ് പ്രവർത്തിക്കുക. ഓറിയോ ഗോ വേർഷൻ ആയതിനാൽ നിറയെ ഗൂഗിൾ ഗോ ആപ്ലിക്കേഷനുകൾ കൊണ്ട് സമ്പന്നമാണ് ഈ മോഡൽ.

അസൂസിന്റെ ആൻഡ്രോയിഡ് ഗോ വേർഷൻ സെൻഫോൺ ലൈവ് എൽ 1 എത്തി..!

ഗോ ഫയൽസ്, ഗൂഗിൾ ഗോ, മാപ്സ് ഗോ എന്നിവയുൾപ്പെടെ ആൻഡ്രോയിഡ് ഗോ പതിപ്പ് വ്യത്യസ്തമായി തന്നെ പുതിയ സെൻഫോൻ ലൈവ് എൽ 1ൽ നമുക്ക് ലഭ്യമാകും. ആൻഡ്രോയിഡ് ഓറിയോ ഗോ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം, അസുസിന്റെ ZenUI അടിസ്ഥാനമാക്കിയാണ് വരുന്നത്. മിഡ്നൈഡ് ബ്ലാക്ക്, ഷിമ്മർ ഗോൾഡ്, റോസ് പിങ്ക്, സ്പേസ് ബ്ലൂ കളർ എന്നിവയാണ് ഫോൺ ലഭ്യമായ രണ്ട് നിറങ്ങൾ.

അസൂസ് സെൻഫോൺ ലൈവ് എൽ 1 സവിശേഷതകൾ ഒറ്റ നോട്ടത്തിൽ

ഡ്യുവൽ സിം, ആൻഡ്രോയിഡ് ഓറിയോ ഗോ എഡിഷൻ, ZenUI 5.0, 5.45 ഇഞ്ച് HD+ 720x1440 പിക്സൽ ഫുൾവ്യൂ ഐപിഎസ് ഡിസ്പ്ലെ, ക്വാഡ് കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 425 SoC, 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ, അഡ്രിനോ 308 ജിപിയു എന്നിവയാണ് എടുത്തുപറയേണ്ട സവിശേഷതകൾ.

ഫോണിന്റെ 1ജിബി റാം വേരിയന്റും ലഭ്യമാണ്. 13 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഫോണിന് പിറകിലുള്ളത്. എൽഇഡി ഫ്ളാഷും ഉണ്ട്. 5 മെഗാപിക്സൽ ക്യാമറ സെൻസർ ഫോണിന്റെ ഫ്രണ്ട് മുൻവശത്ത് സ്ഥിതി ചെയ്യുന്നു. ഇതിന് 2.4 അപ്പേർച്ചറും ഉണ്ട്. ഫോണിൽ 16GB, 32GB സ്റ്റോറേജ് ഓപ്ഷനുകൾ അസൂസ് നൽകിയിട്ടുണ്ട്. ഇവ രണ്ടും മൈക്രോഎസ്ഡി കാർഡിലൂടെ 2TB വരെ വികസിപ്പിക്കാനാകും.

കണക്ടിവിറ്റിയുടെ കാര്യത്തിൽ, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ഒ.ടി.ജി സപ്പോർട്ടോടുകൂടിയ മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയുമുണ്ട്. 3000mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. കൂടാതെ അളവുകൾ 147.26x71.77x8.15 മില്ലീമീറ്ററും ഭാരം140 ഗ്രാമുമാണ്.

എന്ത് 4ജി ഉണ്ടായിട്ടും ഇന്റർനെറ്റ് സ്പീഡ് വിചാരിച്ച അത്ര കിട്ടുന്നില്ല എങ്കിൽ ഇത് ചെയ്തുനോക്കുക!എന്ത് 4ജി ഉണ്ടായിട്ടും ഇന്റർനെറ്റ് സ്പീഡ് വിചാരിച്ച അത്ര കിട്ടുന്നില്ല എങ്കിൽ ഇത് ചെയ്തുനോക്കുക!

2 ജിബി റാം 16 ജിബി സ്റ്റോറേജ് വേരിയന്റിന് 1.4 ദശലക്ഷം ഐഡിആർ (ഇന്ത്യൻ വില ഏകദേശം 6,700 രൂപ) ആണ് വരുന്നത്. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഐഡിആർ 1.3 മില്യൺ (ഏകദേശം 6,200 രൂപ) ഓഫർ വിലയോടെ ലഭിക്കും.

മോഡലിന്റെ 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റ് 1.7 ദശലക്ഷം ഐഡിആർ (ഇന്ത്യയിൽ ഏകദേശം 8,150 രൂപ) കൊടുത്താൽ ഇന്തോനേഷ്യൻ വിപണിയിൽ ലഭ്യമാകും. നേരത്തെ അസൂസിന്റെ ഈ ആൻഡ്രോയിഡ് ഗോ മോഡലിന് വിലയായി പറഞ്ഞിരുന്നത് 1.5 മില്യൺ ഐഡിആർ (ഏതാണ്ട് 7,200 രൂപ) ആയിരുന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. ഇന്ത്യയിൽ എത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Best Mobiles in India

Read more about:
English summary
Asus Launched ZenFone Live L1 with Android Oreo Go Version

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X