അസൂസ് പാഡ്‌ഫോണിന്റെ പ്രോസസ്സര്‍ എന്‍വിഡിയ ടെഗ്ര 3 ക്വാഡ്-കോര്‍

Posted By:

അസൂസ് പാഡ്‌ഫോണിന്റെ പ്രോസസ്സര്‍ എന്‍വിഡിയ ടെഗ്ര 3 ക്വാഡ്-കോര്‍

നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതും, പുറത്തിറങ്ങാന്‍ പോവുകയും ചെയ്യുന്ന ഗാഡ്ജറ്റുകളെ കുറിച്ച് പല വിധത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുക എന്നത് ഗാഡ്ജറ്റ് വിപണിയിലെ സ്ഥിരം പ്രവണതയാണ്.  അവ പുറത്തിറക്കുന്നതിനു മുന്‍പു തന്നെ പരമാവധി വിവരങ്ങള്‍ അറിയാന്‍ ആളുകള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

ചിലപ്പോഴൊക്കെ ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ശരിയായിക്കൊള്ളണമെന്നില്ല.  ആഴ്ചകള്‍ക്ക് മുന്‍പ് നവംബറില്‍ ഇങ്ങനെ ഉയര്‍ന്നു വന്നിരുന്ന ഒരു കാര്യം ഇപ്പോള്‍ ശരിയല്ല എന്ന ഉറപ്പായിരിക്കുന്നു.  അസൂസ് പാഡ്‌ഫോണിന്റേത്  ക്വല്‍കോം എംഎസ്എം8960 പ്രോസസ്സറായിരിക്കും എന്നായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പ് പ്രചരിച്ചിരുന്നത്.  പിന്നീട് വാര്‍ത്തകള്‍ പലതും മാറി മറിഞ്ഞു വന്നുകൊണ്ടിരുന്നു.

എന്നാലിപ്പോള്‍ നെറ്റ്ബുക്ക്‌ന്യൂസ്.കോമില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ. നിക്കോള്‍ സ്‌കോട്ട് പറയുന്നത് എന്‍വിഡിയയുടെ ടെഗ്ര 3 ക്വാഡ്-കോര്‍ പ്രോസസ്സറായിരിക്കും അസൂസ് പാഡ്‌ഫോണിന് എന്നാണ്.  ലഭിച്ചിരിക്കുന്നത് വളരെ വിശ്വസനീയമായ ഒരാളില്‍ നിന്നും ആയതുകൊണ്ട് ഇകുവരെ പ്രചരിച്ചിരുന്ന വാര്‍ത്തകളെല്ലാം വെറും ഊഹാപോഹങ്ങളാണ് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

2012 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും ഈ അസൂസ് പാഡ്‌ഫോണിന്റെ ലോഞ്ചിഗ് എന്ന് നേരത്തെ പരന്നിരുന്ന ശരിവെച്ചു ശ്രീ. നിക്കോള്‍ സ്‌കോട്ടും.  സിഎസ്ഇ 2012ലും അസൂസ് പാഡ്‌ഫോണ്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  ഇതു ശരിയാണെങ്കില്‍ 2012 ജനുവരിയില്‍ തന്നെ ഇതിന്റെ ലോഞ്ചിംഗ് നടക്കും എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

അതേസമയം അസൂസ് പാഡ്‌ഫോണ്‍ എന്‍വിഡിയ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കും എന്നത് വാസ്തവേമല്ല എന്നും ഒരു പക്ഷം വാദിക്കുന്നുണ്ട്.  എന്നാല്‍ അസൂസിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം എന്‍വിഡിയ ടെഗ്ര 3 പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ ഇറങ്ങിക്കഴിഞ്ഞതുകൊണ്ട് ഇതത്ര അസംഭവ്യമാണെന്നും പറയാനൊക്കില്ല.

ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് ഇനിയിറങ്ങുന്ന ഉല്‍പന്നങഅങളിലും എന്‍വിഡിയ പ്രോസസ്സര്‍ തന്നെ ഉപയോഗപ്പെടുത്താനാണ് സാധ്യത കൂടുതല്‍.  അതു ശരിയാണെങ്കില്‍ വളരെ മികച്ച ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റായിരിക്കും അസൂസില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ഈ പാഡ്‌ഫോണ്‍.  ഒരു സാധാരണ ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ ഇരട്ടി പ്രോസസ്സിംഗ് പവര്‍ ഉണ്ടായിരിക്കും ഈ എന്‍വിഡിയ പ്രോസസ്സറിന്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot