ഇന്ത്യയിൽ റോഗ് ഫോൺ 2 വിൽക്കുന്നത് അവസാനിപ്പിച്ചേക്കുമെന്ന് അസ്യൂസ്

|

റോഗ് ഫോൺ 2 ഇന്ത്യയിൽ വിൽക്കുന്നത് നിർത്തുമെന്ന് അസ്യൂസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. റോഗ് ഫോൺ 3 അവതരിപ്പിക്കുന്നതിനിടയിൽ ഈ ആഴ്ച കമ്പനിയുടെ ഇന്ത്യാ മേധാവി ഈ അപ്‌ഡേറ്റ് അറിയിച്ചു. ഇന്ത്യൻ രൂപയുടെ മൂല്യവും ജിഎസ്ടിയുടെ വർധനയും ഈ തീരുമാനം എടുക്കാൻ അവരെ പ്രേരിപ്പിച്ചുവെന്ന് അസ്യൂസ് ഇന്ത്യ മൊബൈൽ പ്രൊഡക്ട്സ് ഡയറക്ടർ ദിനേശ് ശർമ മാധ്യമങ്ങളോട് പറഞ്ഞു. പുതുക്കിയ ജിഎസ്ടി നിരക്കിനൊപ്പം റോഗ് ഫോൺ 2 വില 45,000 രൂപയാകുമെന്ന് അദ്ദേഹം പറയുന്നു. 49,999 രൂപയ്ക്ക് അതിന്റെ പിൻഗാമിയെ വിപണിയിൽ അവതരിപ്പിച്ചാലും അത് വാങ്ങുന്നത് തികച്ചും ബുദ്ധിശൂന്യമായി ഉപയോക്താക്കൾ കാണുന്നു. അതുകൊണ്ടാണ് രാജ്യത്ത് റോഗ് ഫോൺ II നിർത്താൻ അസ്യൂസ് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അസ്യൂസ് റോഗ് ഫോൺ 2

2019 മധ്യത്തിൽ ഫ്രന്റ്ലൈൻ ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 855 പ്ലസ് നൽകുന്ന അസ്യൂസ് കഴിഞ്ഞ വർഷം വിപണിയിൽ റോഗ് ഫോൺ 2 വിപണിയിലെത്തിച്ചു. 39,999 രൂപ മുതൽ ആരംഭിക്കുന്ന വിലയ്ക്ക് ഇഇഇ ഫോൺ ലഭ്യമാണ് കൂടാതെ ഇത് ഒരു ആകർഷകമായ പാക്കേജായി മാറി. ഈ വർഷം, സ്നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്സെറ്റിനൊപ്പം അസ്യൂസ് റോഗ് ഫോൺ 3 പുറത്തിറക്കി. മാർക്കറ്റ് ട്രെൻഡുകൾ കാരണം ഫോണിന്റെ വില 49,999 രൂപ മുതൽ ആരംഭിക്കുന്നു.

അസ്യൂസ് റോഗ് 3: സവിശേഷതകൾ

അസ്യൂസ് റോഗ് 3: സവിശേഷതകൾ

ഈ ഡിവൈസിന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റോഗ് ഫോൺ 2ന് സമാനമായ വലിപ്പമാണ് ഉള്ളത്. എന്നാൽ ഹാർഡ്‌വെയർ ലെവലിൽ നിരവധി മാറ്റങ്ങളോടെയാണ് റോഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് ചൂടാവുന്നത് കുറയ്ക്കാനായി റീഡിസൈൻഡ് കോപ്പർ 3 ഡി വേപ്പർ ചേമ്പറും ഗെയിംകൂൾ 3 ഹീറ്റ് ഡിസിപാറ്റിങ് സിസ്റ്റവും നൽകിയിട്ടുണ്ട്.

അസ്യൂസ് റോഗ് ഫോൺ 3 വില

ഈ ഗെയിമിംഗ് ഫോണിൽ എയർട്രിഗർ 3 അൾട്രാസോണിക് ബട്ടണുകളും ഡ്യുവൽ, ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകളുമാണ് അസ്യൂസ് നൽകിയിട്ടുള്ളത്. സർഫേസ് ടെമ്പറേച്ചർ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കുന്നതിന് കിക്ക്സ്റ്റാൻഡും ബിൽറ്റ്-ഇൻ ഫാനുള്ള ഉള്ള ക്ലിപ്പ്-ഓൺ എയറോ ആക്ടീവ് കൂളർ 3 ആക്സസറിയും റോഗ് ഫോൺ 3യിൽ നൽകിയിട്ടുണ്ട്.

അസ്യൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോൺ

അസ്യൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10ൽ റോഗ് UIയിലാണ് പ്രവർത്തിക്കുന്നത്. 6.59 ഇഞ്ച് ഫുൾ-എച്ച്ഡി + (1,080x2,340 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 144Hz റിഫ്രഷ് റേറ്റ്, 270Hz ടച്ച് സാമ്പിൾ റേറ്റ്, HDR10 + സപ്പോർട്ട്. 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലെയുടെ സവിശേഷതകൾ. ഇതിനൊപ്പം ടിയുവി ലോ ബ്ലൂ ലൈറ്റ് സൊല്യൂഷനും കണ്ണിന് സ്ട്രെയിനില്ലാതിരിക്കാൻ ഫ്ലിക്കർ റിഡക്ഷൻ-സർട്ടിഫൈഡ് സാങ്കേതികവിദ്യയും ഇതിലുണ്ട്.

അസ്യൂസ് റോഗ് ഫോൺ 3: ക്യാമറ സെറ്റപ്പ്

അസ്യൂസ് റോഗ് ഫോൺ 3: ക്യാമറ സെറ്റപ്പ്

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് അസൂസ് റോഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസറിനൊപ്പം 125 ഡിഗ്രി അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.0 മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറുമാണ് ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ.

അസ്യൂസ് റോഗ് ഫോൺ 3 ഇന്ത്യയിൽ

അസ്യൂസ് റോഗ് ഫോൺ 3യുടെ ഫ്രണ്ട് ക്യാമറ എഫ് / 2.0 ലെൻസുള്ള 24 മെഗാപിക്സൽ സെൻസറാണ്. ഡിവൈസിന്റെ പിന്നിലെ ക്യാമറ സെറ്റപ്പിലൂടെ 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോട്ടുണ്ട്. മുന്നിലുള്ള ക്യാമറയ്ക്ക് 1080p ക്വാളിറ്റിയുള്ള വീഡിയോകൾ വരെ റെക്കോർഡുചെയ്യാനാകും. ഈ വീഡിയോ റെക്കോഡിങ് സപ്പോർട്ട് മികച്ചതാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടറുമായിരുന്നു റോഗ് ഫോൺ 2വിൽ ഉണ്ടായിരുന്നത്.

കണക്റ്റിവിറ്റി ഓപ്ഷനുകൾ

256 ജിബി വരെ ഓൺ‌ബോർഡ് യു‌എഫ്‌എസ് 3.1 സ്റ്റോറേജുമായിട്ടാണ് അസൂസ് റോഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടില്ലെങ്കിലും യുഎസ്ബി ഹാർഡ് ഡ്രൈവുകൾക്കായി ഫോണിന് എൻടിഎഫ്എസ് സപ്പോർട്ട് നൽകിയിട്ടുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി, 48 പിൻ സൈഡ് പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്.

അസ്യൂസ് റോഗ് ഫോൺ 3: 6,000mAh ബാറ്ററി

അസ്യൂസ് റോഗ് ഫോൺ 3യിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. എയർട്രിഗർ 3, ഗ്രിപ്പ് പ്രസ്സ് ഫീച്ചർ എന്നിവയ്ക്കുള്ള അൾട്രാസോണിക് സെൻസറുകളും ഡിവൈസിൽ ഉണ്ട്. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഇത് റോഗ് ഫോൺ 2ന് സമാനമാണ്.

അസ്യൂസ് റോഗ് 3 വിൽപന

ഡിവൈസിന് കരുത്ത് നൽകുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ SoCയാണ്. അഡ്രിനോ 650 ജിപിയു, 12 ജിബി വരെ എൽപിഡിഡിആർ 5 റാം എന്നിവയും ഡിവൈസിന് ശക്തിപകരുന്നു. ഡ്യുവൽ സിം (നാനോ), ഡിറാക് എച്ച്ഡി സൗണ്ട് ടെക്നോളജിയുള്ള ഡ്യുവൽ, ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സപ്പോർട്ട് എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. കൂടാതെ, ഹാൻഡ്‌സെറ്റിൽ അസൂസ് നോയ്സ് റിഡക്ഷൻ സാങ്കേതികവിദ്യയുള്ള ക്വാഡ് മൈക്രോഫോണുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
Asus has recently announced that it will stop selling the ROG Phone II in India. This update was shared by company 's India head this week, on the sidelines of the launch of ROG Phone III. Speaking to the media, Dinesh Sharma, Director – Mobile Phones, Asus India said the falling value of Indian rupee and rise in GST has forced them to take this decision.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X