അസ്യൂസ് റോഗ് ഫോൺ 3 12 ജിബി + 128 ജിബി സ്റ്റോറേജ് വേരിയൻറ് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ
അസ്യൂസ് റോഗ് ഫോൺ 3 ഹാൻഡ്‌സെറ്റിന് ഇന്ത്യയിൽ ഒരു പുതിയ വേരിയൻറ് കൂടി ലഭിക്കുന്നു. തേർഡ് ജനറേഷൻ ആൻഡ്രോയിഡ് ഗെയിമിംഗ് ഫോണിന്റെ ഈ പുതിയ 12 ജിബി + 128 ജിബി വേരിയൻറ് ഒക്ടോബർ 16 ന് ആരംഭിക്കുന്ന ആറ് ദിവസത്തെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിൽ അവതരിപ്പിക്കും. ഇത് റോഗ് ഫോൺ 3യുടെ 12 ജിബി റാം മോഡലിന്റെ വില കുറയ്ക്കുന്നു. മുൻപ്, 256 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനിൽ മാത്രമേ ഈ ഗെയിമിങ് ഫോൺ ലഭ്യമായിരുന്നുള്ളൂ. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഫോണിന്റെ അടിസ്ഥാന മോഡൽ. ഫ്ലിപ്കാർട്ടിലെ വിൽപ്പന സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാർഡുകൾ ഉപയോഗിച്ച് വാങ്ങിയാൽ മൂന്ന് കോൺഫിഗറേഷനുകളും തൽക്ഷണ ക്യാഷ്ബാക്കിനൊപ്പം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളിൽ ലഭ്യമാണ്.

അസ്യൂസ് റോഗ് ഫോൺ 3: ഇന്ത്യയിൽ വരുന്ന വില
അസ്യൂസ് റോഗ് ഫോൺ 3യുടെ പുതിയ 12 ജിബി + 128 ജിബി വേരിയന്റിന് 52,999 രൂപയാണ് വില വരുന്നത്. 12 ജിബി + 256 ജിബി ഓപ്ഷന് 57,999 രൂപയും, 8 ജിബി + 128 ജിബിയുടെ അടിസ്ഥാന കോൺഫിഗറേഷന് 49,999 രൂപയും വില വരുന്നു. സൂചിപ്പിച്ചതുപോലെ, അസ്യൂസ് റോഗ് ഫോൺ 3യുടെ പുതിയ 12 ജിബി + 128 ജിബി മോഡൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സിൽ വിൽപ്പനയ്‌ക്കെത്തും. ഇത് സാധാരണ ഉപഭോക്താക്കൾക്കായി ഒക്ടോബർ 16 നും ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒക്ടോബർ 15 നും വിൽപന ആരംഭിക്കും.

അസ്യൂസ് റോഗ് ഫോൺ 3: സവിശേഷതകൾ
രണ്ട് നാനോ സിമ്മുകൾ വരുന്ന അസ്യൂസ് റോഗ് ഫോൺ 3 സ്മാർട്ഫോൺ ആൻഡ്രോയിഡ് 10 അടിസ്ഥാനമായ ആര്‍ഒജി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 19.5:9 ആസ്പെക്ട് റേഷ്യോയിൽ വരുന്ന 6.59-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,340 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേയിലാണ് അസ്യൂസ് റോഗ് ഫോൺ 3 വരുന്നത്. 144Hz റിഫ്രഷ് റേറ്റ്, 270Hz ടച്ച് സാംപ്ലിങ് റേറ്റ്,എച്ച്ഡിആർ10+ സപ്പോർട്ട് എന്നിവ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. പ്രധാനമായും ഗെയിമിംഗിന് വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 865+ SoC പ്രോസസർ അഡ്രിനോ 650 ഗ്രാഫിക്സുമായി സംയോജിപ്പിച്ചിരിക്കുന്നു.
പരമാവധി സ്‌ക്രീൻ റിഫ്രഷ് റേറ്റ് 144Hz ആണ്, കൂടാതെ ഫിസിക്കൽ ഗെയിമിംഗ് പാഡിന്റെ പ്രവർത്തനങ്ങൾ അനുകരിക്കുന്ന അസ്യൂസിന്റെ പ്രൊപ്രൈറ്ററി "എയർട്രിഗേഴ്‌സ്" വരുന്നു. ടച്ച് സെൻസിറ്റീവ് ബട്ടണുകൾ ഗെയിമിംഗ് ശൈലിക്ക് അനുസൃതമായി സ്വമേധയാ ക്രമീകരിക്കാൻ കഴിയുന്നതാണ്. ഗെയിമിംഗ് വൈദഗ്ധ്യത്തിന് പുറമെ, അസ്യൂസ് റോഗ് ഫോൺ 3യുടെ മറ്റ് ചില സവിശേഷതകളും ഫ്രന്റ്ലൈൻ ഗുണനിലവാരമുള്ളവയാണ്. 5 ജി ശേഷിയുള്ള ഈ ഡിവൈസ് ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6 (802.11ax), ബ്ലൂടൂത്ത് 5.1 എന്നിവ ഉൾക്കൊള്ളുന്നു.

അസ്യൂസ് റോഗ് ഫോൺ 3: ക്യാമറ സവിശേഷതകൾ
എഫ്/1.8 ലെൻസുള്ള 64 മെഗാപിക്‌സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ, 125 ഡിഗ്രി അൾട്രാ-വൈഡ്-ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കന്ററി സെൻസർ, എഫ്/2.0 മാക്രോ ലെൻസുള്ള ടെർഷ്യറി സെൻസർ എന്നിവയാണ് അസ്യൂസ് റോഗ് ഫോൺ 3 ഫോണിന്റെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 24 മെഗാപിക്സൽ ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു.

30W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് അസ്യൂസ് റോഗ് ഫോൺ 3യ്ക്ക്. മാത്രമല്ല ഗെയിമിങ് സമയത്ത് കൃത്യതയുള്ള ശബ്‌ദത്തിനായി റോഗ് ഗെയിംഎഫ്എക്‌സ്, ഡൈറക് എച്ഡി സൗണ്ട് ടെക്നോളജീസിന്റെ ഡ്യൂവൽ സ്പീക്കറുകളാണ് ഹാൻഡ്സെറ്റിന് നൽകിയിരിക്കുന്നത്. വൈ-ഫൈ 6, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്/ NavIC, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. ആക്സിലെറോമീറ്റർ, ആമ്പിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നെ സെൻസറുകളും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും അസ്യൂസ് റോഗ് ഫോൺ 3യിൽ നൽകിയിരിക്കുന്നു.


Click it and Unblock the Notifications








