അസ്യൂസ് റോഗ് ഫോൺ 3 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: വിൽപന, സവിശേഷതകൾ

|

അസ്യൂസ് റോഗ് ഫോൺ 3 ഇന്ന് രാത്രി 8:15ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഒരു ഇവന്റ് വഴിയാണ് ഈ സ്മാർട്ഫോൺ അവതരിപ്പിക്കുന്നത്. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 865+ ചിപ്‌സെറ്റ് ഉപയോഗിച്ച് ഗെയിമിംഗ് ഫോൺ വരുന്നു. അസ്യൂസ് റോഗ് ഫോൺ 3 പ്രഖ്യപിക്കുന്ന പരിപാടി അസ്യൂസ് ഇന്ത്യയുടെ യൂട്യൂബ് പേജ് വഴി തത്സമയം സംപ്രേഷണം ചെയ്യും. അസ്യൂസ് റോഗ് ഫോൺ 3 ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

അസ്യൂസ് റോഗ് ഫോൺ 3

ഇന്ന് നടക്കുവാൻ പോകുന്ന വെർച്വൽ ഇവന്റിൽ ഈ ഗെയിമിംഗ് ഫോൺ കമ്പനി അവതരിപ്പിക്കും. 144Hz ഡിസ്പ്ലേ, വലിയ അമോലെഡ് ഡിസ്പ്ലേ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവ ഉപയോഗിച്ച് അസ്യൂസ് റോഗ് ഫോൺ 3 അവതരിപ്പിക്കുമെന്ന് പറയുന്നു. പ്രത്യേക ഗെയിമിംഗ് സവിശേഷതകളും അതുല്യമായ രൂപകൽപ്പനയും ഈ സ്മാർട്ഫോണിൽ വരാൻ സാധ്യതയുണ്ട്. ഹാൻഡ്‌സെറ്റിന് പുറകിലായി 64 മെഗാപിക്സൽ സെൻസർ സ്ഥാപിച്ചിരിക്കുന്നു. ഈ അസ്യൂസ് ഫോണിനെക്കുറിച്ച് കൂടുതലായി ഇവിടെ പരിശോധിക്കാം.

അസ്യൂസ് റോഗ് ഫോൺ 3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

അസ്യൂസ് റോഗ് ഫോൺ 3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ആൻഡ്രോയിഡ് 10ൽ ഈ ഗെയിമിംഗ് ഫോൺ വരുവാനുള്ള സാധ്യതയുണ്ട്. ലഭിച്ച ലീക്കുകൾ അനുസരിച്ച്, അസ്യൂസ് റോഗ് ഫോൺ 3 ൽ 6.59 ഇഞ്ച് ഡിസ്‌പ്ലേയ് ഉണ്ടാകും. ഈ സ്ക്രീൻ 144Hz പുതുക്കൽ നിരക്കിനുള്ള പിന്തുണയുള്ള ഒലെഡ് ഡിസ്പ്ലേ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്ക്രീൻ ഒരു FHD + റെസല്യൂഷൻ പാനലായിരിക്കും വരുന്നത്. ഈ ഗെയിമിംഗ് ഫോണിൽ സ്നാപ്ഡ്രാഗൺ 865+ പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയക്ക് ഫ്ലിപ്പ്കാർട്ടിൽ; വിലയും ഓഫറുകളുംഇൻഫിനിക്സ് ഹോട്ട് 9 പ്രോ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയക്ക് ഫ്ലിപ്പ്കാർട്ടിൽ; വിലയും ഓഫറുകളും

അസ്യൂസ് റോഗ് ഫോൺ 3 വില

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഇതിൽ വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം വരുന്നു, അത് ഗെയിമിംഗ് ഉൾപ്പെടെ മിക്ക സ്മാർട്ട്‌ഫോണുകളുടെയും ഒരു നിലവാരം പുലർത്തുന്ന ഒരു സവിശേഷതയായി മാറിയിരിക്കുന്നു. 13 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറിനൊപ്പം 64 മെഗാപിക്സൽ സെൻസറും ഈ മൊഡ്യൂളിലെ പ്രധാന സെൻസർ ആകാം. 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

6,000 എംഎഎച്ച് ബാറ്ററി

30W ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയെ കൂടാതെ ജൂലൈ 22 ന് റോഗ് ഫോൺ 3 തായ്‌വാനിലും വിപണിയിലെത്തും. അതേസമയം, ലെനോവോ തങ്ങളുടെ ആദ്യ ലിജിയൻ ഗെയിമിംഗ് ഫോൺ ഇന്ന് ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ സ്മാർട്ഫോൺ ഒരു സ്‌നാപ്ഡ്രാഗൺ 865+ ചിപ്‌സെറ്റുമായാണ് വരുന്നത്. ഈ ഗെയിമിംഗ് ഫോണുകൾ പരസ്പരം എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു എന്നത് അധികം വൈകാതെ വ്യക്തമാകും.

അസ്യൂസ് റോഗ് ഫോൺ 3 ലോഞ്ച് ഇന്ത്യയിൽ

ആൻഡ്രോയിഡ് 10, 5 ജി സപ്പോർട്ട്, ഡ്യുവൽ യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയാണ് അസ്യൂസ് റോഗ് ഫോൺ 3 ന്റെ അഭ്യൂഹങ്ങളിൽ വരുന്ന മറ്റ് സവിശേഷതകൾ. ടെന ലിസ്റ്റിംഗ് അസ്യൂസ് റോഗ് ഫോൺ 3 171x78x9.85 മിമി നീളവും, 240 ഗ്രാം ഭാരവും വരുന്നു. അസ്യൂസ് റോഗ് ഫോൺ 3 ന്റെ വിലനിർണ്ണയത്തെക്കുറിച്ച് ഒരു വിവരവും ഇല്ലെങ്കിലും, കമ്പനിയുടെ ജിഎസ്ടി വിലവർധനയ്‌ക്കൊപ്പം ഈ പുതിയ ഫ്രന്റ്ലൈൻ ചിപ്‌സെറ്റ് കമ്പനി തിരഞ്ഞെടുത്തുവെന്ന് കണക്കിലെടുക്കുമ്പോൾ വരുവാൻ പോകുന്ന ഫോണിന്റെ മുൻഗാമിയേക്കാൾ വിലയേറിയതായിരിക്കുമെന്ന് പറയുന്നു. റോഗ് ഫോൺ 3 വൺപ്ലസ് 8, റിയൽമി എക്സ് 50 പ്രോ എന്നിവയുമായി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Best Mobiles in India

English summary
The Asus ROG Phone 3 will launch today in India and will kick off the event at 8:15PM IST. The gaming phone is set to launch the new Snapdragon 865 + chipset from Qualcomm. The launch event for the Asus ROG Phone 3 will be live-streamed via the YouTube channel of Asus India. It goes on sale via Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X