Home
Mobile

6,000 രൂപ വരെ വിലക്കുറവിൽ അസ്യൂസ് റോഗ് ഫോൺ 3

അസ്യൂസ് അടുത്തിടെയാണ് ഇന്ത്യയിൽ റോഗ് ഫോൺ 5 അവതരിപ്പിച്ചത്. ഇപ്പോൾ, കഴിഞ്ഞ വർഷം രാജ്യത്ത് അവതരിപ്പിച്ച റോഗ് ഫോൺ 3 ൻറെ വില കുറച്ചു. മാർച്ച് 16 ന് ആരംഭിച്ച ഈ വിൽപ്പന മാർച്ച് 20 വരെ തുടരുന്നു. ഫ്ലിപ്കാർട്ടിൻറെ ഇലക്ട്രോണിക്സ് സെയിലിൽ നിന്നുമാണ് നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റ് വിലക്കുറവിൽ ലഭിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 5,000 രൂപ വിലക്കുറവും 12 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 4,000 രൂപ വിലക്കുറവും ഫ്ലിപ്പ്കാർട്ടിൻറെ ഇലക്ട്രോണിക്സ് സെയിലിൽ അസ്യൂസ് പ്രഖ്യാപിച്ചു.

അസ്യൂസ് റോഗ് ഫോൺ 3

കൂടാതെ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് ബാങ്ക്, ക്രെഡിറ്റ് കാർഡ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,000 രൂപ വരെ തൽക്ഷണ കിഴിവ് ഫ്‌ളിപ്പ്കാർട്ട് നിങ്ങൾക്ക് നൽകും. റോഗ് ഫോൺ 3 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് യഥാർത്ഥത്തിൽ ഇന്ത്യയിൽ 46,999 രൂപയാണ് വില വരുന്നത്. ഇപ്പോൾ ഈ ഫോൺ 40,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. 12 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിൻറെ യഥാർത്ഥ വില 49,999 രൂപയാണ്. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഈ വേരിയൻറ് 44,999 രൂപയ്ക്ക് ലഭ്യമാണ്.

വിലക്കുറവിൽ അസ്യൂസ് റോഗ് ഫോൺ 3

നേരത്തെ പറഞ്ഞതുപോലെ തന്നെ ഇത് ഒരു താൽക്കാലിക വിലക്കുറവാണ്. മാർച്ച് 20 വരെയാണ് നിങ്ങൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ 5 ജി മൊബൈൽ പ്രോസസറാണ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നത്. ഈ ഗെയിമിംഗ് സ്മാർട്ട്‌ഫോണിൽ 6.59 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് പാനൽ, 144 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 + സപ്പോർട്ടും ഉണ്ട്.

30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് അസ്യൂസ് റോഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസറിനൊപ്പം 125 ഡിഗ്രി അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.0 മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറുമാണ് ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ വരുന്നത്.

Best Mobiles in India

English summary
Asus has dropped the price of the ROG Phone 3, which was launched in India last year, only a few days after the ROG Phone 5 was announced. This is a one-time price reduction for Flipkart's Electronics Sale, which starts today and runs until March 20, 23:59 hours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X