സ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സറിനൊപ്പം അസ്യൂസ് റോഗ് ഫോൺ 4 ഉടൻ അവതരിപ്പിക്കും: റിപ്പോർട്ടുകൾ
അസ്യൂസ് റോഗ് ഫോൺ സീരീസ് ശക്തമായ ഒരു ഗെയിമിംഗ് ഡിവൈസാണ്. കൂടാതെ, ഗീക്ക്ബെഞ്ചിലെ ഏറ്റവും പുതിയ ചോർച്ച പ്രകാരം, അസ്യൂസ് റോഗ് ഫോൺ 4 ഉടൻ തന്നെ അവതരിപ്പിക്കും. ASUS_I005DA എന്ന മോഡൽ നമ്പറുള്ള അസ്യൂസ് റോഗ് ഫോൺ 4 ഗീക്ക്ബെഞ്ചിൽ മൈസ്മാർട്ട്പ്രൈസ് കണ്ടെത്തി. കൃത്യമായ മോഡൽ നമ്പറിനൊപ്പം റോഗ് ഫോൺ 4 സ്ഥാപിക്കാൻ കഴിയുമെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. പക്ഷേ, അഭ്യൂഹങ്ങൾ അനുസരിച്ച്, റോഗ് ഫോൺ 3യുടെ പിൻഗാമിയാണ് വരുവാൻ പോകുന്ന പുതിയ അസ്യൂസ് റോഗ് ഫോൺ 4.

‘ലഹൈന' എന്ന രഹസ്യനാമമുള്ള ഫോൺ ഒരു ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നതെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. ഇത് 8 ജിബി റാമുമായി ജോടിയാക്കിയ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ്. സിംഗിൾ കോർ ടെസ്റ്റിൽ 1,081 പോയിന്റും മൾട്ടി കോർ ടെസ്റ്റിൽ 3,584 പോയിന്റും ഈ ഹാൻഡ്‌സെറ്റ് നേടി. അസ്യൂസ് റോഗ് ഫോണിന്റെ കൂടുതൽ വേരിയന്റുകൾ ഔദ്യോഗിക ലോഞ്ചിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൻറെ ഏറ്റവും പുതിയ എഡിഷനിലായിരിക്കും ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.

റോഗ് ഫോൺ 4ൻറെ മുൻഗാമിയായ റോഗ് ഫോൺ 3 2020 ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കുകയും ഗെയിമർമാർക്ക് ഈ ഹാൻഡ്‌സെറ്റിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന സവിശേഷതകൾ ലഭിക്കുകയും ചെയ്യ്തു. 6.9 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ, 144 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സപ്പോർട്ടും വരുന്നതാണ് റോഗ് ഫോൺ 3. ഈ ഡിവൈസിൻറെ മുൻവശത്തായി ഗോറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 865+ ചിപ്‌സെറ്റിലും ഗ്രാഫിക്സ് പ്രോസസ്സിംഗിനായി ആൻഡ്രിനോ 650 ലും 12 ജിബി റാമിലും ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നു.

പിൻവശത്ത്, 64 എംപി പ്രൈമറി സോണി ഐഎംഎക്സ് 686 സെൻസർ, 13 എംപി 125-ഡിഗ്രി വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് റോഗ് ഫോൺ 3 ൽ ഉണ്ട്. മുൻവശത്ത് 24 എംപി സെൽഫി ക്യാമറയും നിങ്ങൾക്ക് ലഭിക്കും. 30W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. കൂടുതൽ ശക്തിയുള്ളതും കാര്യക്ഷമവുമായ ഒന്നാണ് ഈ അസ്യൂസ് റോഗ് ഫോൺ 4.


Click it and Unblock the Notifications








