അസ്യൂസ് റോഗ് ഗെയിമിംഗ് ഫോൺ 5 മാർച്ച് 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

വരാനിരിക്കുന്ന റോഗ് സ്മാർട്ട്ഫോൺ 5 ൻറെ ഗ്ലോബൽ ലോഞ്ച് തീയതി അസ്യൂസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 10 ന് വൈകുന്നേരം 04:15 മണിക്ക് ഈ ഹാൻഡ്സെറ്റിൻറെ ഇന്ത്യയിലെ ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചു. ഈ ഹാൻഡ്‌സെറ്റ് ഫ്ലിപ്കാർട്ടിൽ എക്‌സ്‌ക്ലൂസീവ് ആയിരിക്കും. വരാനിരിക്കുന്ന ഡിവൈസിനായി ഇ-കൊമേഴ്‌സ് വെബ്സൈറ്റിന് ഒരു പ്രത്യേക പേജും ഉണ്ട്. അതിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി 'നോട്ടിഫൈ മി' എന്ന ഓപ്ഷനിൽ നിങ്ങൾക്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.

അസ്യൂസ് റോഗ് ഫോൺ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

അസ്യൂസ് റോഗ് ഫോൺ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഒന്നിലധികം ലീക്കുകൾ, അഭ്യൂഹങ്ങൾ എന്നിവ വരുമ്പോൾ വരാനിരിക്കുന്ന ഈ മോഡലിൻറെ പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തി. റെഗുലർ യൂണിറ്റ്, റോഗ് സ്മാർട്ട്ഫോൺ 5 സ്ട്രിക്സ് എന്നിവയുൾപ്പെടെ രണ്ട് വേരിയന്റുകളാണ് ഈ സ്മാർട്ട്ഫോണിനുള്ളതെന്ന് അഭ്യൂഹമുണ്ട്. സ്നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിനൊപ്പം ഇത് എത്തുമെന്നും പറയപ്പെടുന്നു. റോഗ് ഫോൺ 5 സ്ട്രിക്സ് രാജ്യത്ത് അവതരിപ്പിക്കുമോയെന്ന് കണ്ടറിയണം. ASUS_I005DA എന്ന മോഡൽ നമ്പറുള്ള റോഗ് ഫോൺ 5 ടെന ലിസ്റ്റിംഗിൽ കണ്ടെത്തിയിരുന്നു. ഈ അസ്യൂസ് റോഗ് ലോഗോയുടെ ഔറ ലൈറ്റിംഗിനായി പിൻവശത്ത് ഒരു ഡോട്ട് മാട്രിക്സ് ഫീച്ചർ ചെയ്യുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് കൂളിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ഡിസ്കൗണ്ട് ഓഫറുകളിൽ വീട്ടുപകരണങ്ങൾ സ്വന്തമാക്കൂ

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറായിരിക്കും

6.78 ഇഞ്ച് ഡിസ്‌പ്ലേ, 144 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 + സപ്പോർട്ടും നൽകാനും ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. 16 ജിബി റാമും 512 ജിബി നേറ്റീവ് സ്റ്റോറേജുമായി ജോടിയാക്കുന്ന ഈ ഹാൻഡ്‌സെറ്റിന് സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറായിരിക്കും കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിക്കുന്നത്. ഇതിന് മുൻഗാമിയായ റോഗ് ഫോൺ 3ൽ ഉണ്ടായിരുന്ന 64 എംപി ട്രിപ്പിൾ ലെൻസ്, 6,000 എംഎഎച്ച് ബാറ്ററി എന്നിവയായിരിക്കും റോഗ് ഫോൺ 5ൽ വരുന്നത്.

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7 പ്ലസ്, സർഫേസ് ഹബ് 2 എസ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്

30W ചാർജിംഗിൽ അപ്‌ഗ്രേഡ് ചെയ്‌ത 65W ഫാസ്റ്റ് ചാർജിംഗ്

കൂടാതെ, റോഗ് ഫോൺ 5 അതിന്റെ മുൻഗാമിയുടെ 30W ചാർജിംഗിൽ അപ്‌ഗ്രേഡ് ചെയ്‌ത 65W ഫാസ്റ്റ് ചാർജിംഗും ഉണ്ടാകുമെന്ന് പറയുന്നു. ഇതിൽ കണക്റ്റിവിറ്റിക്കായി വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, എൻ‌എഫ്‌സി, ടൈപ്പ് സി എന്നിവയും സപ്പോർട്ട് ചെയ്യുമെന്ന് പറയപ്പെടുന്നു. എന്നാൽ, ഈ സമയത്ത് ഈ വരുവാൻ പോകുന്ന പുതിയ ഗെയിമിങ് ഫോണിൻറെ വിലയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല.

സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

Most Read Articles
Best Mobiles in India

English summary
The company has now announced the device's launch date for India, scheduled for March 10 at 04:15 PM. The smartphone will be exclusive to Flipkart and there is also a dedicated page for the upcoming device on the e-commerce website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X