Home
Mobile

അസ്യൂസ് റോഗ് ഫോൺ 5 പ്രീ-ഓർഡറുകൾ ഏപ്രിൽ 15 ന് ഫ്ലിപ്കാർട്ടിൽ ആരംഭിക്കും: വിലയും, സവിശേഷതകളും

അസ്യൂസ് റോഗ് ഫോൺ 5 ഏപ്രിൽ 15 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് പ്രീ-ഓർഡർ ചെയ്യാവുന്നതാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയ്, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ പോലുള്ള പ്രധാന സവിശേഷതകളോടെയാണ് റോഗ് ഫോൺ 5 സീരീസ് കഴിഞ്ഞ മാസം ആദ്യം അവതരിപ്പിച്ചത്. വാനില റോഗ് ഫോൺ 5 നൊപ്പം അസ്യൂസ് റോഗ് ഫോൺ 5 പ്രോ, അൾട്ടിമേറ്റ് വേരിയന്റുകളും, വിവിധ കോൺഫിഗറേഷനുകളിലും, പിന്നിലായി ഒരു സെക്കൻഡറി ഡിസ്പ്ലേയും അവതരിപ്പിച്ചു.

അസ്യൂസ് റോഗ് ഫോൺ 5: ഇന്ത്യയിലെ വിലയും, വിൽപ്പന വിശദാംശങ്ങളും

അസ്യൂസ് റോഗ് ഫോൺ 5: ഇന്ത്യയിലെ വിലയും, വിൽപ്പന വിശദാംശങ്ങളും

8 ജിബി + 128 ജിബി സ്റ്റോറേജ് വരുന്ന അസ്യൂസ് റോഗ് ഫോൺ 5 ന് 49,999 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 57,999 രൂപയുമാണ് വില വരുന്നത്. ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാകും. ഏപ്രിൽ 15 മുതൽ ഉച്ചയ്ക്ക് 12:00 മണിക്ക് ഫ്ലിപ്കാർട്ട് വഴി ഈ സ്മാർട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടും ഔദ്യോഗിക വെബ്‌സൈറ്റും സൂചിപ്പിക്കുന്നത് പോലെ അസ്യൂസ് റോഗ് ഫോൺ 5, റോഗ് ഫോൺ 5 പ്രോ എന്നിവ ഏപ്രിൽ 15 മുതൽ വിൽ‌പനയ്‌ക്ക് ലഭ്യമാക്കുവാൻ തീരുമാനിച്ചിരുന്നെങ്കിലും അസ്യൂസ് അത് മാറ്റി വച്ചതായി പറയുന്നു. എന്നാൽ, എന്തുകൊണ്ടാണ് ഈ മാറ്റം വരുത്തിയതെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

അസ്യൂസ് റോഗ് ഫോൺ 5: സവിശേഷതകൾ

അസ്യൂസ് റോഗ് ഫോൺ 5: സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റോഗ് യുഐ, സെൻയുഐ കസ്റ്റം ഇന്റർഫേസാണ് ഈ സ്മാർട്ട്ഫോണിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.48 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,448 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 20.4:9 ആസ്പെക്റ്റ് റേഷ്യോ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവ വരുന്നു. ഡിസ്പ്ലേയിൽ ഡിസി ഡിമ്മിംഗ് സപ്പോർട്ടും കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് സുരക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസ്സറുമായി ജോടിയാക്കിയ അഡ്രിനോ 660 ജിപിയു, 18 ജിബി വരെ എൽപിഡിഡിആർ 5 റാം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. എയർട്രിഗർ 5, ഡ്യുവൽ ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകൾ, മൾട്ടി-ആന്റിന വൈ-ഫൈ, ക്വാഡ്-മൈക്ക് നോയ്‌സ് ക്യാൻസലേഷനും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു.

അസ്യൂസ് റോഗ് ഫോൺ 5: ക്യാമറ സവിശേഷതകൾ

അസ്യൂസ് റോഗ് ഫോൺ 5: ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസ് വരുന്ന 64 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 686 സെൻസ, എഫ് / 2.4 അൾട്രാ വൈഡ് ആംഗിൾ ലെൻസ് വരുന്ന 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് അസ്യൂസ് റോഗ് ഫോൺ 5ൽ വരുന്നത്. മുൻവശത്ത് എഫ് / 2.45 ലെൻസ് വരുന്ന 24 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഈ ഫോണിലുണ്ട്. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ സെൽ 6,000 എംഎഎച്ച് ബാറ്ററിയാണ് അസ്യൂസ് റോഗ് ഫോൺ 5ൽ നൽകിയിട്ടുള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

Best Mobiles in India

English summary
Pre-orders for the Asus ROG Phone 5 will begin on April 15 at 12 p.m. in India (noon). The ROG Phone 5 series was released earlier this month and features flagship features including the Qualcomm Snapdragon 888 SoC, a high refresh rate display, fast charging, and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X