അസ്യൂസ് റോഗ് ഫോൺ 5 ഏപ്രിൽ 15 ന് ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ ആദ്യമായി വിൽപ്പന നടത്തും: വില, സവിശേഷതകൾ

|

അസ്യൂസ് റോഗ് ഫോൺ 5 ഏപ്രിൽ 15 ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് ആദ്യമായി ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും. റോഗ് ഫോൺ 5, റോഗ് ഫോൺ 5 പ്രോ, റോഗ് ഫോൺ 5 അൾട്ടിമേറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് ഈ ഗെയിമിംഗ് ഫോൺ അവതരിപ്പിച്ചത്. മൂന്ന് മോഡലുകളും 144Hz സാംസങ് അമോലെഡ് ഡിസ്പ്ലേയിൽ വരുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഫോണുകൾക്ക് കരുത്ത് പകരുന്നത്. വാനില റോഗ് ഫോൺ 5 8 ജിബി റാമിലും 12 ജിബി റാം ഓപ്ഷനിലും വിപണിയിൽ വരുന്നു. റോഗ് ഫോൺ 5 പ്രോയ്ക്ക് 16 ജിബി റാമും, റോഗ് ഫോൺ 5 അൾട്ടിമേറ്റിന് 18 ജിബി റാമും ഉണ്ട്.

അസ്യൂസ് റോഗ് ഫോൺ 5: ഇന്ത്യയിലെ വിലയും, വിൽപ്പനയും
 

അസ്യൂസ് റോഗ് ഫോൺ 5: ഇന്ത്യയിലെ വിലയും, വിൽപ്പനയും

അസ്യൂസ് ഇന്ത്യയുടെ വെബ്‌സൈറ്റ് പ്രകാരം, അസ്യൂസ് റോഗ് ഫോൺ 5 ൻറെ രണ്ട് വേരിയന്റുകളും ഏപ്രിൽ 15 ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 57,999 രൂപയുമാണ് വില വരുന്നത്. രണ്ട് വേരിയന്റുകളും ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. നിലവിലെ കണക്കനുസരിച്ച്, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക് വിൽപ്പന ഓഫറുകളിൽ ഉൾപ്പെടുന്നു. പഴയ സ്മാർട്ട്‌ഫോൺ എക്‌സ്ചേഞ്ച് ചെയ്യുന്നത് വഴി ഉപഭോക്താക്കൾക്ക് 16,500 രൂപ വരെ കിഴിവ് ലഭിക്കും. അസ്യൂസിൽ നിന്നുള്ള റോഗ് ഫോൺ 5 പ്രോ, റോഗ് ഫോൺ 5 അൾട്ടിമേറ്റ് ഗെയിമിംഗ് സ്മാർട്ട്‌ഫോണുകളും ഫ്ലിപ്പ്കാർട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ വേരിയന്റുകൾ എപ്പോൾ വിൽപ്പനയ്‌ക്കെത്തും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

അസൂസ് റോഗ് ഫോൺ 5 സവിശേഷതകൾ

അസൂസ് റോഗ് ഫോൺ 5 സവിശേഷതകൾ

മാർച്ചിൽ ആരംഭിച്ച ഡ്യുവൽ നാനോ സിം വരുന്ന അസ്യൂസ് റോഗ് ഫോൺ 5 ആൻഡ്രോയിഡ് 11 ROG UI, ZenUI കസ്റ്റം ഇന്റർഫേസുകൾക്കൊപ്പം പ്രവർത്തിക്കുന്നു. 20.4: 9 ആസ്പെക്റ്റ് റേഷിയോ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ് വരെ പീക്ക് ബറൈറ്നെസുള്ള 6.78 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,448 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൻറെ സവിശേഷത. കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് ആണ് ഇതിൻറെ ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. ഒരു അഡ്രിനോ 660 ജിപിയു ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

അസൂസ് റോഗ് ഫോൺ 5 ക്യാമറ സവിശേഷതകൾ
 

അസൂസ് റോഗ് ഫോൺ 5 ക്യാമറ സവിശേഷതകൾ

ഈ ഗെയിമിംഗ് ഫോണിൻറെ താപനില നിയന്ത്രണവിധേയമാക്കുന്നതിനായി അസ്യൂസിൽ നിന്നുള്ള ഒരു ഗെയിംകൂൾ 5 എന്ന തെർമൽ ഡിസൈനുമായാണ് ഇത് വരുന്നത്. എയർട്രൈഗർ 5, ഡ്യുവൽ ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകൾ, മൾട്ടി-ആന്റിന വൈ-ഫൈ, ഒരു ക്വാഡ്- മൈക്ക് നോയ്‌സ് ക്യാൻസലിങ് അറേ ഇതിൽ നൽകിയിട്ടുണ്ട്. മെച്ചപ്പെടുത്തിയ ഗെയിമിംഗ് എക്സ്‌പീരിയൻസിനായി നിങ്ങൾക്ക് അൾട്രാസോണിക് ബട്ടണുകളും ലഭിക്കും. എഫ് / 1.8 ലെൻസ് വരുന്ന 64 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 686 സെൻസർ, എഫ് / 2.4 അൾട്രാ വൈഡ് ആംഗിൾ ലെൻസ് വരുന്ന 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് അസ്യൂസ് റോഗ് ഫോൺ 5ൽ വരുന്നത്. മുൻവശത്ത് എഫ് / 2.45 ലെൻസുള്ള 24 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ

5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ അസ്യൂസ് റോഗ് ഫോൺ 5 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ബാഹ്യ ആക്‌സസറികൾക്കായി ഒരു പോഗോ പിൻ കണക്റ്ററും ഉണ്ട്. ഈ സ്മാർട്ട്ഫോണിൻറെ പുറകിലുള്ള റോഗ് ലോഗോയ്ക്ക് കീഴിൽ അസ്യൂസ് ഒരു ആർജിബി ലൈറ്റ് നൽകിയിരിക്കുന്നു. 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഡ്യൂവൽ-സെൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്. ഈ ഹാൻഡ്‌സെറ്റിന് 238 ഗ്രാം ഭാരമുണ്ട്.

Most Read Articles
Best Mobiles in India

English summary
The ROG Phone 5, the ROG Phone 5 Pro, and the ROG Phone 5 Ultimate are the three versions of the gaming phone that were released. The Qualcomm Snapdragon 888 SoC powers all three versions, which have a 144Hz Samsung AMOLED panel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X