അസ്യൂസ് റോഗ് ഫോൺ 5 വൈറ്റ് കളർ വേരിയൻറ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്
സ്റ്റാൻഡേർഡ് റോഗ് ഫോൺ 5, റോഗ് ഫോൺ 5 പ്രോ, റോഗ് ഫോൺ 5 പ്രോ അൾട്ടിമേറ്റ് എഡിഷൻ എന്നിവ ഉൾപ്പെടുന്ന അസ്യൂസ് റോഗ് ഫോൺ 5 സീരീസ് മാർച്ചിൽ ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചിരുന്നു. എന്നാൽ, പ്രോ, അൾട്ടിമേറ്റ് എഡിഷൻ മോഡലുകൾ ഇതുവരെ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല. ബ്ലാക്ക് കളർ വേരിയന്റിൽ മാത്രം ലഭ്യമായിരുന്ന സ്റ്റാൻഡേർഡ് മോഡൽ ഇപ്പോൾ വൈറ്റ് കളർ ഓപ്ഷനിലും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. അസ്യൂസ് റോഗ് ഫോൺ വൈറ്റ് വേരിയന്റിലെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലും ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 49,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ, 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റ് ഈ നിറത്തിൽ ലഭ്യമല്ല.

അസ്യൂസ് റോഗ് ഫോൺ 5 ഗെയിമിങ് ഫോണിൻറെ സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റോഗ് യുഐ, സെൻയുഐ കസ്റ്റം ഇന്റർഫേസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് അസ്യൂസ് റോഗ് ഫോൺ 5 പ്രവർത്തിക്കുന്നത്. 6.48 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,448 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 20.4:9 ആസ്പെക്റ്റ് റേഷിയോ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയുണ്ട്. ഡിസ്പ്ലേയിൽ ഡിസി ഡിമ്മിംഗ് സപ്പോർട്ടും കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷയുമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ അഡ്രിനോ 660 ജിപിയു, 18 ജിബി വരെ എൽപിഡിഡിആർ 5 റാം എന്നിവയുമായി ജോടിയാക്കി പ്രവർത്തിക്കുന്നു.

അസ്യൂസ് റോഗ് ഫോൺ 5 ഗെയിമിങ് ഫോണിൻറെ ക്യാമറ സവിശേഷതകൾ
എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 686 സെൻസർ, എഫ് / 2.4 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് അസ്യൂസ് റോഗ് ഫോൺ 5ൽ നൽകിയിരിക്കുന്നത്. മുൻവശത്ത്, എഫ് / 2.45 ലെൻസുള്ള 24 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ട്. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ സെൽ 6,000 എംഎഎച്ച് ബാറ്ററിയാണ് അസ്യൂസ് റോഗ് ഫോൺ 5ൽ നൽകിയിട്ടുള്ളത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

വിൽപ്പന ഓഫറുകൾ
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിന് 10 ശതമാനം കിഴിവും എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റിന് 12 ശതമാനം കിഴിവും ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നു. കൂടാതെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക് ഉണ്ട്. ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉപയോക്താക്കൾ ഉപയോഗിക്കുന്ന ആദ്യ ഇടപാടിൽ 10 ശതമാനം കിഴിവും ലഭിക്കുന്നു. മൊബൈൽ ഗെയിമർമാർക്ക് അനുയോജ്യമായ ഒരു ഓപ്ഷനാണ് റോഗ് ഫോൺ 5. ഇത്തവണ ഈ ഹാൻഡ്‌സെറ്റിന് ഹെഡ്‌ഫോൺ ജാക്കും ലഭിക്കും. മുൻഗാമിയെപ്പോലെ, ഇത് ഒരു മൈക്രോ എസ്ഡി കാർഡിനെ സപ്പോർട്ട് ചെയ്യുന്നില്ല.


Click it and Unblock the Notifications








