സ്നാപ്ഡ്രാഗൺ 888 പ്ലസ് SoC പ്രോസസ്സർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ പ്രഖ്യാപിച്ചു

|

അസ്യൂസ് റോഗ് ഫോൺ 5 എസ് സീരീസ് സ്മാർട്ഫോണുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ ഗെയിമിംഗ് സ്മാർട്ട്ഫോൺ വാനില റോഗ് ഫോൺ 5, റോഗ് ഫോൺ 5 എസ് പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളിൽ ലഭ്യമാണ്. രണ്ടും പുതിയ 5 ജി ഫീച്ചറുള്ള സ്നാപ്ഡ്രാഗൺ 888 പ്ലസ് ചിപ്‌സെറ്റുമായി ഈ സ്മാർട്ഫോൺ വരുന്നു. അസ്യൂസ് സ്മാർട്ട്ഫോണുകളിൽ 6.78 ഇഞ്ച് സാംസങ് അമോലെഡ് ഇ 4 ഡിസ്പ്ലേ 144Hz റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1200 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് എന്നിവയുണ്ട്. പുതിയ വാനില റോഗ് ഫോൺ 5 എസിൽ 18 ജിബി LPDDR5 റാം ഉള്ളപ്പോൾ റോഗ് ഫോൺ 5 എസ് പ്രോ 18 ജിബി LPDDR5 റാം കോൺഫിഗറേഷനിൽ മാത്രമാണ് വരുന്നത്.

സ്നാപ്ഡ്രാഗൺ 888 പ്ലസ് SoC പ്രോസസ്സർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ പ്രഖ്യാപിച്ചു

അസ്യൂസിൻറെ ഏറ്റവും പുതിയ ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ വരെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാത്രമേ പട്ടികപ്പെടുത്തിയിട്ടുള്ളൂ. റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ എന്നിവയുടെ വിലകളെക്കുറിച്ചും ലഭ്യതയെക്കുറിച്ചും ഇതുവരെ ഒരു വിവരവുമില്ല. രണ്ട് സ്മാർട്ട്ഫോണുകൾക്കും ഏതാണ്ട് ഒരുപോലെയാണ് സവിശേഷതകൾ വരുന്നത്. റോഗ് ഫോൺ 5 എസ് പ്രോയ്ക്ക് ഒരു റോഗ് വിഷൻ റിയർ മാട്രിക്സ് കളർ ഡിസ്പ്ലേയും ബാക്ക് പാനലിലെ അധിക ടച്ച് സെൻസറുകളും ലഭിക്കുന്നു എന്നതാണ് വ്യത്യാസം.

അസ്യൂസ് റോഗ് ഫോൺ 5 എസ്, അസ്യൂസ് റോഗ് ഫോൺ 5 എസ് പ്രോ സ്മാർട്ഫോണുകളുടെ സവിശേഷതകൾ

അസ്യൂസ് റോഗ് ഫോൺ 5 എസ്, അസ്യൂസ് റോഗ് ഫോൺ 5 എസ് പ്രോ സ്മാർട്ഫോണുകളുടെ സവിശേഷതകൾ

രണ്ടും വാനില റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾ അഡ്രിനോ 660 ജിപിയുമായി ജോടിയാക്കിയ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 888 പ്ലസ് SoC പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ആദ്യത്തേ റോഗ് ഫോൺ 8 ജിബി, 12 ജിബി, 16 ജിബി, 18 ജിബി LPDDR5 റാം കോൺഫിഗറേഷനുകളുമായി വരുന്നു, രണ്ടാമത്തേ റോഗ് ഫോൺ 18 ജിബി LPDDR5 റാം മാത്രമായാണ് വരുന്നത്. റോഗ് ഫോൺ 5 എസിൽ 128 ജിബി, 256 ജിബി, 512 ജിബി ഓപ്ഷനുകളിൽ യു‌എഫ്‌എസ് 3.1 സ്റ്റോറേജ് ഉണ്ട്, റോഗ് ഫോൺ 5 എസ് പ്രോയിൽ 512 ജിബി യു‌എഫ്‌എസ് 3.1 സ്റ്റോറേജ് മാത്രമേയുള്ളൂ. ഈ രണ്ട് മോഡലുകളും റോഗ് യുഐ സ്കിൻ ടോപ് ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

അസ്യൂസ് റോഗ് ഫോൺ 5 എസ്, അസ്യൂസ് റോഗ് ഫോൺ 5 എസ് പ്രോ സ്മാർട്ഫോണുകളുടെ സവിശേഷതകൾ

അസ്യൂസ് ഗെയിമിംഗ് സ്മാർട്ട്ഫോണുകൾക്ക് 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,448 പിക്സലുകൾ) സാംസങ് അമോലെഡ് ഇ 4 ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സുരക്ഷയുമായി വരുന്നു. 144Hz റിഫ്രഷ് റേറ്റ്, 1ms റെസ്പോൺസ് ടൈം, 360Hz ടച്ച് സാമ്പിൾ റേറ്റ്, 1200 നിറ്റസ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയും ഇതിലുണ്ട്. റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ എന്നിവയ്ക്ക് 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ലഭിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 24 മെഗാപിക്സൽ പ്രാഥമിക സെൻസർ നൽകിയിട്ടുണ്ട്. രണ്ട് അസ്യൂസ് റോഗ് സ്മാർട്ട്‌ഫോണുകളും 6000 എംഎഎച്ച് ബാറ്ററി 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്നു. ഡ്യുവൽ ഫ്രണ്ട് സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ ഉൾപ്പെടുന്നു.

സ്നാപ്ഡ്രാഗൺ 888 പ്ലസ് SoC പ്രോസസ്സർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ പ്രഖ്യാപിച്ചു

ഡ്യുവൽ സിം 5 ജി, 4 ജി എൽടിഇ സപ്പോർട്ട്, വൈ-ഫൈ 802.11 b/g/n/ac/ax, ബ്ലൂടൂത്ത് v5.2, എൻഎഫ്‍സി, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ജിപിഎസ്, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ എന്നിവയ്ക്കുള്ള ഇൻബോർഡ് സെൻസറുകളിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് റെക്കഗ്നിഷൻ, ആക്സിലറോമീറ്റർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, എയർട്രിഗർ 5നുള്ള അൾട്രാസോണിക് സെൻസറുകൾ, ഗ്രിപ്പ് പ്രസ്സ് എന്നിവ ഉൾപ്പെടുന്നു. റോഗ് ഫോൺ 5 എസ് ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് കളർ ഓപ്ഷനുകളിൽ വരുന്നു, അതേസമയം റോഗ് ഫോൺ 5 എസ് പ്രോ ഒരു ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനിൽ വരുന്നു.

Best Mobiles in India

English summary
Asus ROG Phone 5s Series was recently announced. The ROG Phone 5 and the ROG Phone 5s Pro are the two models of the new gaming smartphones. Both include the Snapdragon 888 Plus chipset, which supports 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X